കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐപിഎല്‍ വാതുവെപ്പില്‍ സല്‍മാന്‍ ഖാന്റെ സഹോദരന്‍ കുടുങ്ങി... കോടികള്‍ നഷ്ടമായി, പോലീസ് ചോദ്യം ചെയ്യും

ഐപിഎല്‍ വാതുവെപ്പില്‍ അര്‍ബാസ് ഖാനെ പോലീസ് ചോദ്യം ചെയ്യും

Google Oneindia Malayalam News

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു ഐപിഎല്‍ വാതുവെപ്പ്. മലയാളി താരം ശ്രീശാന്ത് അടക്കമുള്ളവര്‍ തുടക്കത്തില്‍ പിടിക്കപ്പെട്ടിരുന്നു. പിന്നീട് ശ്രീശാന്തിനെതിരെ തെളിവില്ലെന്നും കണ്ടെത്തിയിരുന്നു. സംഭവത്തില്‍ ഐപിഎല്‍ ടീമുകളായ രാജസ്ഥാന്‍ റോയല്‍സിനും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും രണ്ടുവര്‍ഷത്തെ സസ്‌പെന്‍ഷനും ലഭിച്ചിരുന്നു. ഇപ്പോഴിതാ ബോളിവുഡിലേക്കും അതിന്റെ വ്യാപ്തി കടന്നിരിക്കുകയാണ്. സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാനാണ് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്.

താനെ പോലീസ് ചോദ്യം ചെയ്യുന്നതിനായി ഹാജരാവാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് അര്‍ബാസിനോട്. ഇത്തവണത്തെ ഐപിഎല്ലില്‍ വാതുവെപ്പ് നടത്തിയെന്നാണ് ആരോപണം. അദ്ദേഹത്തിന് വാതുവെപ്പില്‍ നേരിട്ട് ഇടപാടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ബോളിവുഡിലെ പ്രമുഖ നടനും നിര്‍മാതാവും സംവിധായകനുമൊക്കെയാണ് അര്‍ബാസ് ഖാന്‍. പോലീസിന്റെ നീക്കം ബോളിവുഡിനെയും ക്രിക്കറ്റ് ലോകത്തെയും ഞെട്ടിച്ചിട്ടുണ്ട്.

ദാവൂദിന്റെ അനുയായി

ദാവൂദിന്റെ അനുയായി

ദാവൂദിന്റെ അടുത്തയാളായ സോനു ജലാനുമായി അര്‍ബാസ് ഖാന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് താനെ ക്രൈംബ്രാഞ്ച് പറയുന്നു. ഇയാള്‍ വാതുവെപ്പിന് നേതൃത്വം നല്‍കിയിരുന്നു. അതേസമയം അര്‍ബാസിനോട് ഏത്രയും പെട്ടെന്ന് ഹാജരാവണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഐപിഎല്ലിന്റെ 11ാം സീസണിലാണ് വാതുവെപ്പ് നടന്നത്. അര്‍ബാസ് ഖാന്‍ സ്വന്തം പണമുപയോഗിച്ച് വാതുവെപ്പ് നടത്തിയെന്നും സോനു ഇതിന് സഹായിച്ചെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു.

ചോദ്യം ചെയ്യലില്‍ കുടുങ്ങും

ചോദ്യം ചെയ്യലില്‍ കുടുങ്ങും

അതേസമയം പോലീസിന് അര്‍ബാസ് വാതുവെപ്പില്‍ പങ്കെടുത്ത കാര്യത്തില്‍ കൃത്യമായ തെളിവ് ലഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷം ഇക്കാര്യം വ്യക്തമായാല്‍ അര്‍ബാസിനെ അറസ്റ്റ് ചെയ്യുന്ന നടപടികളിലേക്ക് കടക്കാനും സാധ്യതയുണ്ട്. അതേസമയം അര്‍ബാസ് മുംബൈയില്‍ ഇല്ലെന്ന് പിതാവ് സലിം ഖാന്‍ പറഞ്ഞു. പോലീസ് പറയുന്ന സോനു ജലാനെ കുറിച്ച് തന്റെ കുടുംബത്തിന് ഒന്നുമറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ അര്‍ബാസിന്റേത് ഗുരുതര സ്വഭാവമുള്ള കുറ്റമായതിനാല്‍ ജാമ്യം പോലും കിട്ടുമോ എന്ന് ഉറപ്പില്ല.

കോടികള്‍ നഷ്ടമായി

കോടികള്‍ നഷ്ടമായി

അര്‍ബാസിന് ക്രിക്കറ്റിലെ വാതുവെപ്പുമായി ബന്ധപ്പെട്ട് മൂന്ന് കോടിയോളം രൂപ നഷ്ടമായെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കഴിഞ്ഞ ദിവസം അറസ്റ്റിലായ സോനു ജലാനില്‍ നിന്നാണ് അര്‍ബാസിന്റെ പേര് പോലീസിന് ലഭിച്ചത്. ജലാനുമായി ചേര്‍ന്നുള്ള വാതുവെപ്പിലാണ് ഈ പണം നഷ്ടമായത്. അതേസമയം അര്‍ബാസ് മാത്രമല്ല നിരവധി ബോളിവുഡ് താരങ്ങളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് സൂചന. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിലൂടെ വമ്പന്‍ താരങ്ങള്‍ വരെ കൂട്ടിലാവാന്‍ സാധ്യതയുണ്ടെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. വരും ദിവസങ്ങളില്‍ കുറച്ച് പേരുകള്‍ കൂടി പുറത്തുവിടുമെന്നാണ് സൂചന.

അര്‍ബാസുമായി തര്‍ക്കം

അര്‍ബാസുമായി തര്‍ക്കം

പണത്തിന്റെ പേരില്‍ അര്‍ബാസുമായി തെറ്റിയതായി സോനു പോലീസിനോട് പറഞ്ഞു. അര്‍ബാസ് തനിക്ക് പണം തരുന്നില്ലെന്ന് സോനുവിന് പരാതിയുണ്ടായിരുന്നു. തുടര്‍ന്ന് പണം തന്നില്ലെങ്കില്‍ വാതുവെപ്പില്‍ പങ്കുണ്ടെന്ന കാര്യം പുറത്തുവിടുമെന്ന് അര്‍ബാസിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അതേസമയം അര്‍ബാസും സോനുവും ഒരുമിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ ചാനലുകള്‍ പുറത്തുവിട്ടിട്ടുണ്ട്. ഇതോടെ സോനുവുമായുള്ള ബന്ധം നിഷേധിക്കാനാവാത്ത അവസ്ഥയിലാണ് അര്‍ബാസ് ഖാന്‍.

ഒത്തുകളിച്ചത് രണ്ട് മത്സരങ്ങള്‍

ഒത്തുകളിച്ചത് രണ്ട് മത്സരങ്ങള്‍

രണ്ട് മത്സരങ്ങള്‍ മുന്‍കൂട്ടി തീരുമാനിച്ച പ്രകാരമാണ് നടന്നതെന്ന് സോനു പോലീസിനോട് പറഞ്ഞിട്ടുണ്ട്. തന്റെ കൂട്ടാളികളുമായി ചേര്‍ന്നാണ് ഈ മത്സരത്തില്‍ ഒത്തുകളി നടത്തിയത്. ഇയാള്‍ രാജ്യത്തെ ഏറ്റവും വലിയ വാതുവെപ്പ് സംഘത്തെ നിയന്ത്രിക്കുന്നയാളാണെന്ന് പോലീസിന് മനസിലായിട്ടുണ്ട്. വാതുവെപ്പിനെത്തിയ അഞ്ച് പേര്‍ക്ക് സോഫ്റ്റ്‌വെയര്‍ സംഘടിപ്പിച്ച് നല്‍കിയതും മറ്റ് സഹായങ്ങള്‍ നല്‍കിയതും സോനുവാണ്. വാംഖഡെയില്‍ നടന്ന മുംബൈ ഇന്ത്യന്‍സ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് മത്സരത്തില്‍ വാതുവെപ്പ് നടത്തുന്നതിനിടെയാണ് ഇവര്‍ അറസ്റ്റിലായത്.

വമ്പന്‍ റാക്കറ്റ്

വമ്പന്‍ റാക്കറ്റ്

സോനുവിന്റെ പിന്നില്‍ വലിയൊരു സംഘം തന്നെയുണ്ടെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ അര്‍ബാസ് ഖാനെ മുന്നില്‍ നിര്‍ത്തിയാണ് ഇത്തവണത്തെ വാതുവെപ്പ് നടത്തിയത്. ദോംബിവലിയില്‍ വച്ചായിരുന്നു ഇത്തവണ വാതുവെപ്പ് നടത്തിയത്. അര്‍ബാസ് ഖാന്റെ പേര് വെച്ചാല്‍ പോലീസ് റെയ്ഡ് ഒഴിവാക്കാന്‍ സാധിക്കുമെന്നായിരുന്നു ഇയാള്‍ കണക്കുകൂട്ടിയത്. അതേസമയം ഈ റാക്കറ്റിന് വര്‍ഷത്തില്‍ 100 കോടിയുടെ വരുമാനമാണ് ലഭിക്കുന്നതെന്ന് പോലീസ് പറഞ്ഞു. നേരത്തെ 2012ലെ വാതുവെപ്പ് കേസിലും ആരോപണവും കേസും നേരിട്ടയാളാണ് സോനു. യുഎഇയിലും പാകിസ്താനിലുമായിട്ടാണ് ദാവൂദിന്റെ നേതൃത്വത്തിലുള്ള റാക്കറ്റ് പ്രവര്‍ത്തിക്കുന്നതെന്നാണ് സൂചന.

സാനു ചാക്കോയില്‍ നിന്ന് രണ്ടായിരം രൂപ എഎസ്‌ഐ വാങ്ങി.... ആ കൈക്കൂലിയാണ് കെവിന്റെ ജീവനെടുത്തത്!!സാനു ചാക്കോയില്‍ നിന്ന് രണ്ടായിരം രൂപ എഎസ്‌ഐ വാങ്ങി.... ആ കൈക്കൂലിയാണ് കെവിന്റെ ജീവനെടുത്തത്!!

ബിജെപിയെ വിറപ്പിക്കാന്‍ കര്‍ഷകസമരം.....125 സംഘടനകള്‍...സമരം നടത്തുന്നത് മുന്‍ ആര്‍എസ്എസ് നേതാവ്!! ബിജെപിയെ വിറപ്പിക്കാന്‍ കര്‍ഷകസമരം.....125 സംഘടനകള്‍...സമരം നടത്തുന്നത് മുന്‍ ആര്‍എസ്എസ് നേതാവ്!!

English summary
IPL betting case Arbaaz Khan lost crores to bookie Sonu Jalan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X