കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐപിഎല്ലില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതി?

  • By Soorya Chandran
Google Oneindia Malayalam News

മുംബൈ: ഐപിഎല്‍ മത്സരങ്ങള്‍ക്കിടെ സ്‌റ്റേഡിയത്തില്‍ ബോംബ് സ്‌ഫോടനം നടത്താല്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ആസൂത്രണം ചെയ്തിരുന്നതായി മൊഴി. പോലീസിന്റെ പിടിയിലായ യാസീന്‍ ഭട്കലിന്റെ കൂട്ടാളി അസദുള്ള അക്തറാണ് ഇക്കാര്യം പറഞ്ഞത്. കനത്ത സുരക്ഷ സംവിധാനങ്ങളെ മറിക്കടക്കാനാകാതെ വന്നപ്പോഴാണ് പദ്ധതി ഉപേക്ഷിച്ചതെന്നും അസദുള്ള മൊഴി നല്‍കി.

മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ബസ് ബോംബ് വച്ച് തകര്‍ക്കാനും ഇവര്‍ പദ്ധതിയിട്ടിരുന്നു. ഒബറോയ് ഹോട്ടലില്‍ നിന്ന് വാംഖഡെ സ്‌റ്റേഡിയത്തിലേക്ക് ടീം അംഗങ്ങള്‍ ബസില്‍ വരുമ്പോള്‍ സ്‌ഫോടനം നടത്താനായിരുന്നത്രെ ഉദ്ദേശിച്ചിരുന്നത്.

Indian Mujahideen

2011 ഏപ്രില്‍ 20 ന് വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മുംബൈ ഇന്ത്യന്‍സ്-പൂനെ വാരിയേഴ്‌സ് മത്സരത്തിലും ബോംബ് സ്‌ഫോടനത്തിന് തയ്യാറെടുത്തിരുന്നു. തൊട്ടടുത്ത ദിവസങ്ങളിലും ശ്രമങ്ങള്‍ നടത്തിയെങ്കിലും എല്ലാം പരാജയപ്പെടുകയായിരുന്നുവത്രെ.

ഐപിഎല്‍ മത്സരങ്ങള്‍ ലക്ഷ്യമിടാന്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ നേതാക്കളായ റിയാസ് ഭട്കലും ഇക്ബാല്‍ ഭട്കലും തന്നോട് ആവശ്യപ്പെട്ടിരുന്നതായി യാസീന്‍ ഭട്കല്‍ മൊഴി നല്‍കിയിട്ടുണ്ട്.

മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നിട്ടുള്ളത്. 2010 ഏപ്രില്‍ 17 ന് ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡയിത്തിന് പുറത്ത് ഇന്ത്യന്‍ മുജാഹിദ്ദീന്‍ ബോംബ് സ്‌ഫോടനങ്ങള്‍ നടത്തിയിരുന്നു. അന്ന് അഞ്ച് പേര്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റും. മുംബൈ ഇന്ത്യന്‍സും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴും തമ്മിലുള്ള മത്സരത്തിനിടയിലാണ് സ്‌ഫോടനം ഉണ്ടായത്.

English summary
Yasin Bhatkal, believed to be a co-founder of the Indian Mujahideen, has reportedly told interrogators that the terror group planned to target several stadiums hosting Indian Premier League or IPL matches.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X