കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തിന് മിഷന്‍ ഇംപോസിബിള്‍ ? നിലനില്‍പ്പ് തേടി റെയ്‌നയും സംഘവും....

ഈ സീസണില്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം കൊല്‍ക്കത്തയ്ക്കായിരുന്നു

  • By Manu
Google Oneindia Malayalam News

കൊല്‍ക്കത്ത: ഐപിഎല്ലില്‍ സുരേഷ് റെയ്‌നയുടെ ഗുജറാത്ത് ലയണ്‍സിന് ഇനിയുള്ളത് ജീവന്‍മരണ പോരാട്ടം. വെള്ളിയാഴ്ച രാത്രി എട്ടിനു നടക്കുന്ന കളിയില്‍ മുന്‍ ചാംപ്യന്‍മാരും പോയിന്റ് പട്ടികയിലെ രണ്ടാംസ്ഥാനക്കാരുമായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായാണ് ഗുജറാത്ത് അങ്കം വെട്ടുന്നത്. പോയിന്റ് പട്ടികയില്‍ അവസാനസ്ഥാനത്തുള്ള ഗുജറാത്തിന് നോക്കൗട്ട്‌റൗണ്ട് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ഇനിയുള്ള കളികളില്‍ ജയം അനിവാര്യമാണ്.

കൊല്‍ക്കത്തന്‍ കുതിപ്പ്

തുടര്‍ച്ചയായ മൂന്നാം ജയങ്ങളുമായി കുതിക്കുന്ന കൊല്‍ക്കത്ത ഹോംഗ്രൗണ്ടില്‍ ഗുജറാത്തിനെതിരേയും പ്രകടനം ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ്. അഞ്ചു മല്‍സരങ്ങളില്‍ കളിച്ച കൊല്‍ക്കത്ത നാലെണ്ണത്തില്‍ ജയം കൊയ്തപ്പോള്‍ ഒന്നില്‍ മാത്രമാണ് പരാജയമറിഞ്ഞത്.

ദയനീയം ഗുജറാത്ത്

മികച്ച താരങ്ങളുടെ സാന്നിധ്യമുണ്ടായിട്ടും നിരാശാജനകമായ പ്രകടനമാണ് ഗുജറാത്ത് ടൂര്‍ണമെന്റില്‍ കാഴ്ചവയ്ക്കുന്നത്. അഞ്ചു മല്‍സരങ്ങള്‍ കളിച്ച ഗുജറാത്തിന് ഒന്നില്‍ മാത്രമേ വിജയിക്കാനായിട്ടുള്ളൂ. നാലെണ്ണത്തിലും ദയനീയമായാണ് ഗുജറാത്ത് കീഴടങ്ങിയത്.

ഗുജറാത്തിന് പറ്റിയതെന്ത്

കഴിഞ്ഞ സീസണില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ഗുജറാത്തിനു ഈ സീസണില്‍ എവിടെയാണ് പിഴച്ചതെന്ന ആശങ്കയിലാണ് ആരാധകര്‍. 2016ലെ ഐപിഎല്ലില്‍ ലീഗ് മല്‍സരങ്ങളില്‍ പൂര്‍ത്തിയായപ്പോള്‍ ഒന്നാംസ്ഥാനത്തായിരുന്നു റെയ്‌ന നയിക്കുന്ന ഗുജറാത്ത്.

കൊല്‍ക്കത്തയുടെ വിജയരഹസ്യം

ഏതെങ്കിലുമൊരു താരത്തെ ആശ്രയിച്ചു കളിക്കുന്നില്ലെന്നതാണ് കൊല്‍ക്കത്തയുടെ വിജയക്കുതിപ്പിനു പിന്നിലെ രഹസ്യം. ഓരോ കളിയിലും വ്യത്യസ്ത താരങ്ങളാണ് കൊല്‍ക്കത്തയുടെ വിജയശില്‍പ്പികളാവുന്നത്. ഒരു ടീമെന്ന നിലയില്‍ ഈ പ്രകടനം കൊല്‍ക്കത്തയെ ഏറെ മുന്നേറാന്‍ സഹായിക്കും.

എല്ലാം പിഴച്ച് ഗുജറാത്ത്

ഗുജറാത്തിന് ടൂര്‍ണമെന്റില്‍ തൊടുന്നതെല്ലാം പിഴയ്ക്കുകയാണ്. ബാറ്റിങിനൊപ്പം ബൗളിങിലും താരങ്ങള്‍ നിരാശപ്പെടുത്തിയതോടെയാണ് ഗുജറാത്ത് ടീം തകര്‍ച്ചയിലേക്കു കൂപ്പുകുത്തിയത്. അതുകൊണ്ടു തന്നെ ഇനിയുള്ള മല്‍സരങ്ങളില്‍ താരങ്ങള്‍ ഉത്തരവാദിത്വമേറ്റെടുത്ത് കളിക്കുമെന്ന പ്രതീക്ഷയിലാണ് റെയ്‌ന. വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോയുടെ അസാന്നിധ്യം ഗുജറാത്തിനു കനത്ത പ്രഹരമായിട്ടുണ്ട്. പരിക്കുമൂലമാണ് താരം ടീമിനു പുറത്തായത്.

ആദ്യപാദത്തില്‍ കൊല്‍ക്കത്ത

ഈ സീസണിലെ ടൂര്‍ണമെന്റില്‍ കൊല്‍ക്കത്തയും ഗുജറാത്തും നേര്‍ക്കുനേര്‍ വരുന്ന രണ്ടാമത്തെ മല്‍സരം കൂടിയാണിത്. നേരത്തേ ഗുജറാത്തില്‍ നടന്ന കളിയില്‍ കൊല്‍ക്കത്ത 10 വിക്കറ്റിന്റെ ഏകപക്ഷീയമായ വിജയം ആഘോഷിച്ചിരുന്നു. 184 റണ്‍സെന്ന വലിയ വിജയലക്ഷ്യം ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെയാണ് കൊല്‍ക്കത്ത കൈക്കലാക്കിയത്.

 കണക്കില്‍ മുന്‍തൂക്കം ഗുജറാത്തിന്

ഐപിഎല്ലില്‍ ഇതുവരെയുള്ള കണക്ക് പരിശോധിക്കുമ്പോള്‍ ഗുജറാത്തിനാണ് നേരിയ മുന്‍തൂക്കം. കഴിഞ്ഞ സീസണിലെ രണ്ടു മല്‍സരങ്ങളിലും ഗുജറാത്ത് കൊല്‍ക്കത്തയെ മലര്‍ത്തിയടിച്ചിരുന്നു. ഈ സീസണിലാണ് കൊല്‍ക്കത്തയ്ക്ക് ആദ്യജയം നേടാനായത്.

English summary
Kolkata will face gujarat on friday's match
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X