ഐപിഎല്‍ വാതുവെപ്പു രേഖകളും പണവും മോഷണം പോയി
ദില്ലി: ഐ.പി.എല്‍ വാതുവെപ്പു രേഖകളൊക്കെ ലോധ കമ്മീഷന്റെ ഓഫീസില്‍ നിന്നും മോഷണം പോയി. കഴിഞ്ഞ ദിവസമാണ് ഐ.പി.എല്‍ വാതുവെപ്പ് കേസ് അന്വേഷിച്ച ലോധ കമ്മീഷന്റെ ഓഫീസില്‍ വന്‍കവര്‍ച്ച നടന്നത്. ദില്ലിയിലെ വസന്ത് കുഞ്ചിലുള്ള കമ്മീഷന്റെ ഓഫീസാണ് മോഷ്ടാക്കള്‍ കൊള്ളയടിച്ചത്.
ഓഫീസില്‍ നിന്നും പണം ഉള്‍പ്പെടെ സുപ്രധാന ഫയലുകളും നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവത്തിനു പിന്നിലാരാണെന്നുള്ള വിവരം പോലീസ് വ്യക്തമാക്കിയിട്ടില്ല. ഓഫീസിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നാണ് റിപ്പോര്‍ട്ട്. ഓഫീസിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് പ്രവേശിച്ചത്. പൂട്ട് തകര്‍ന്ന നിലയില്‍ കണ്ട് ഓഫീസ് ഉദ്യോഗസ്ഥന്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

സംഭവത്തില്‍ ഐപിസി 380 കവര്‍ച്ചാ കുറ്റം പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ ആഭ്യന്തര അന്വേഷണം നടത്താനും കമ്മീഷനോട് പൊലീസ് ആവശ്യപ്പെട്ടു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം ശക്തമാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
വാതുവെപ്പ് കേസില്‍ അന്വേഷണം നടത്താന്‍ സുപ്രീംകോടതിയാണ് ലോധാ കമ്മീഷനെ നിയോഗിച്ചത്. ഐപിഎല്‍ കേസില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെയും രാജസ്ഥാന്‍ റോയല്‍സിനെയും അയോഗ്യരാക്കിയത് ലോധാ കമ്മീഷനാണ്.












Click it and Unblock the Notifications