കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒത്തുകളി അന്വേഷിക്കാന്‍ മൂന്നംഗ സമിതി

  • By Aswathi
Google Oneindia Malayalam News

മുംബൈ: സുപ്രീം കോടതിയുടെ നിര്‍ദ്ദേശമനുസരിച്ച ഐ പി എല്‍ ഒത്തുകളിക്കേസ് അന്വേഷിക്കാന്‍ ബി സി സി ഐ മൂന്നംഗ സമിതി രൂപീകരിച്ചു. മുന്‍ സി ബി ഐ ഡയറക്ടര്‍ ആര്‍ കെ രാഘവന്‍, മുന്‍ ക്രിക്കറ്റ് താരം രവിശാസ്ത്രി, കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജെ എന്‍ പാട്ടീല്‍ എന്നവരടങ്ങുന്നതാണ് സമിതി.

മുംബൈയില്‍ ചേര്‍ന്ന ബി സി സി ഐ പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ കൈക്കൊണ്ട തീരുമാനവും ഈ മൂന്നംഗ സമിതിയല്‍ ഉള്‍പ്പെട്ട അംഗങ്ങളുടെ പേരും ബി സി സി ഐ സുപ്രീം കോടതയില്‍ സമര്‍പ്പിക്കും. ഇത് സംബന്ധിച്ച അന്തിമതീരുമാനം എടുക്കുന്നത് സുപ്രീംകോടതിയാണ്.

BCCI logo

അതേ സമയം, മൂന്നംഗ സമിതിയല്‍ അംഗമായ രവിശാസ്ത്രി, ആരോപണവിധേയനായ എന്‍ ശ്രീനിവാസന്റെ നോമിനിയാണെന്ന വിമര്‍ശനം ഉര്‍ന്നിട്ടുണ്ട്. പ്രവര്‍ത്തക സമിതിയോഗത്തിനിടെ സ്വതന്ത്രാന്വേഷണ സമിതിയെച്ചൊല്ലി രൂക്ഷമായ തര്‍ക്കങ്ങളുണ്ടായി.

രവി ശാസ്‌സ്ത്രിയെയും കെ മാധവനെയും ഐ പി എല്‍ ഒത്തുകളിക്കേസ് അന്വേഷണ സമിതിയല്‍ ഉള്‍പ്പെടുത്തണമെന്ന് ശ്രീനിവാസന്‍ വിഭാഗം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഐ പി എള്‍ ചെയര്‍മാന്‍ രാജീവ് ശുക്ല യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ശ്രീനിവാസന്‍ യോഗത്തില്‍ പങ്കെടുത്തിട്ടില്ല.

English summary
The Board for Control of Cricket in India (BCCI) on Sunday decided to suggest to the Supreme Court a three-member committee to investigate the IPL betting and match-fixing scandal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X