ഒത്തുകളിയില്‍ സ്റ്റുവര്‍ട്ട് ബിന്നിയുണ്ട്; സൂപ്പര്‍ താരമടക്കം 9 കളിക്കാര്‍ കൂടി
ദില്ലി: കോളിളക്കം സൃഷ്ടിച്ച ഐ പി എല്‍ ഒത്തുകളി കേസ് അന്വേഷിച്ച ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ കമ്മീഷന് സുപ്രീം കോടതിയുടെ പച്ചക്കൊടി. കമ്മീഷന് റിപ്പോര്‍ട്ടുകള്‍ അംഗീകരിച്ച കോടതി കളിക്കാരുടെ പേരുകള്‍ തല്ക്കാലം പുറത്തുവിടേണ്ട എന്ന നിലപാടിലാണ്. എന്നാല്‍ ഒത്തുകളിയുമായി ബന്ധമുള്ള ബി സി സി ഐ മുന്‍ പ്രസിഡണ്ട് എന്‍ ശ്രീനിവാസന്, മരുമകന് ഗുരുനാഥ് മെയ്യപ്പന്, രാജ് കുന്ദ്ര തുടങ്ങിയവരുടെ പേരുകള്‍ കോടതി തന്നെ പുറത്തുവിട്ടു.
ഇന്ത്യന്‍ താരമായ സ്റ്റുവര്‍ട്ട് ബിന്നിയുടെ പേര് റിപ്പോര്‍ട്ടില്‍ പരമാര്‍ശിക്കുന്നുണ്ട്. ബിന്നിക്ക് പുറമേ ഒരു സൂപ്പര്‍താരമടക്കം 9 കളിക്കാരുടെ വിവരങ്ങള്‍ കൂടി മുദ്ഗല്‍ കമ്മീഷന് പരാമര്‍ശിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ രണ്ടുപേര്‍ വിദേശത്ത് നിന്നുളളവരാണ്. വെസ്റ്റ് ഇന്‍ഡീസ് താരമായ സാമുവല്‍ ബദ്രി (ചെന്നൈ കിംഗ്സ്), ഇംഗ്ലണ്ടിന്റെ ഒവൈസ് ഷൈ (രാജസ്ഥാന് റോയല്‍സ്) എന്നിവരാണത്രെ ഇത്.

ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയെക്കുറിച്ചും ഇവരുടെ ടീമായ രാജസ്ഥാന് റോയല്‍സിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. മുന്‍ ഐ പി എല്‍ സി ഇ ഒ സുന്ദരരാമനാണ് റിപ്പോര്‍ട്ടില്‍ പേരുള്ള മറ്റൊരാള്‍. മൊത്തം 13 പേരുകളാണ് റിപ്പോര്‍ട്ടിലുള്ളത്. ക്യാപ്റ്റന്‍ ധോണി, സുരേഷ് റെയ്ന എന്നിവര്‍ക്ക് കോഴക്കളിയുമായി ബന്ധമുള്ളതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഒത്തുകളിയുമായി ബന്ധപ്പെട്ട് മലയാളി താരം എസ് ശ്രീശാന്തിനെ ബി സി സി ഐ ആജീവനാന്തം വിലക്കിയിരുന്നു. എന്നാല്‍ അതിനെക്കാള്‍ വലിയെ പെടലാണ് ബി സി സി ഐയും ശ്രീനിവാസനും പെട്ടിരിക്കുന്നത്. ബി സി സി ഐ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് സുപ്രീം കോടതി നീട്ടിവെച്ചു. കോഴക്കേസ് അന്വേഷിച്ച മുദ്ഗല്‍ റിപ്പോര്‍ട്ടില്‍ തീരുമാനമായിട്ട് മതി തിരഞ്ഞെടുപ്പ് എന്നാണ് കോടതി പറയുന്നത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications