കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒത്തുകളിയില്‍ സ്റ്റുവര്‍ട്ട് ബിന്നിയുണ്ട്; സൂപ്പര്‍ താരമടക്കം 9 കളിക്കാര്‍ കൂടി

Google Oneindia Malayalam News

ദില്ലി: കോളിളക്കം സൃഷ്ടിച്ച ഐ പി എല്‍ ഒത്തുകളി കേസ് അന്വേഷിച്ച ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ കമ്മീഷന് സുപ്രീം കോടതിയുടെ പച്ചക്കൊടി. കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ അംഗീകരിച്ച കോടതി കളിക്കാരുടെ പേരുകള്‍ തല്‍ക്കാലം പുറത്തുവിടേണ്ട എന്ന നിലപാടിലാണ്. എന്നാല്‍ ഒത്തുകളിയുമായി ബന്ധമുള്ള ബി സി സി ഐ മുന്‍ പ്രസിഡണ്ട് എന്‍ ശ്രീനിവാസന്‍, മരുമകന്‍ ഗുരുനാഥ് മെയ്യപ്പന്‍, രാജ് കുന്ദ്ര തുടങ്ങിയവരുടെ പേരുകള്‍ കോടതി തന്നെ പുറത്തുവിട്ടു.

ഇന്ത്യന്‍ താരമായ സ്റ്റുവര്‍ട്ട് ബിന്നിയുടെ പേര് റിപ്പോര്‍ട്ടില്‍ പരമാര്‍ശിക്കുന്നുണ്ട്. ബിന്നിക്ക് പുറമേ ഒരു സൂപ്പര്‍താരമടക്കം 9 കളിക്കാരുടെ വിവരങ്ങള്‍ കൂടി മുദ്ഗല്‍ കമ്മീഷന്‍ പരാമര്‍ശിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ രണ്ടുപേര്‍ വിദേശത്ത് നിന്നുളളവരാണ്. വെസ്റ്റ് ഇന്‍ഡീസ് താരമായ സാമുവല്‍ ബദ്രി (ചെന്നൈ കിംഗ്‌സ്), ഇംഗ്ലണ്ടിന്റെ ഒവൈസ് ഷൈ (രാജസ്ഥാന്‍ റോയല്‍സ്) എന്നിവരാണത്രെ ഇത്.

binny

ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയെക്കുറിച്ചും ഇവരുടെ ടീമായ രാജസ്ഥാന്‍ റോയല്‍സിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. മുന്‍ ഐ പി എല്‍ സി ഇ ഒ സുന്ദരരാമനാണ് റിപ്പോര്‍ട്ടില്‍ പേരുള്ള മറ്റൊരാള്‍. മൊത്തം 13 പേരുകളാണ് റിപ്പോര്‍ട്ടിലുള്ളത്. ക്യാപ്റ്റന്‍ ധോണി, സുരേഷ് റെയ്‌ന എന്നിവര്‍ക്ക് കോഴക്കളിയുമായി ബന്ധമുള്ളതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഒത്തുകളിയുമായി ബന്ധപ്പെട്ട് മലയാളി താരം എസ് ശ്രീശാന്തിനെ ബി സി സി ഐ ആജീവനാന്തം വിലക്കിയിരുന്നു. എന്നാല്‍ അതിനെക്കാള്‍ വലിയെ പെടലാണ് ബി സി സി ഐയും ശ്രീനിവാസനും പെട്ടിരിക്കുന്നത്. ബി സി സി ഐ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് സുപ്രീം കോടതി നീട്ടിവെച്ചു. കോഴക്കേസ് അന്വേഷിച്ച മുദ്ഗല്‍ റിപ്പോര്‍ട്ടില്‍ തീരുമാനമായിട്ട് മതി തിരഞ്ഞെടുപ്പ് എന്നാണ് കോടതി പറയുന്നത്.

English summary
IPL scandal: Supreme Court discloses names of N Srinivasan, Stuart Binny, Raj Kundra, IPL CEO Sundar Raman among others
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X