ഒത്തുകളി: ശ്രീക്കെതിരെ മക്കോക്ക ചുമത്തിയേക്കും
ദില്ലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഒത്തുക്കളിക്കേസില്‍ മലയാളിത്താരം ശ്രീശാന്തിനെതിരെ മക്കോക്ക കുറ്റം ചുമത്തിയേക്കും. ശ്രീശാന്തിനെതിരെ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിരോധന നിമയമമായ മക്കോക്ക ചുമത്തണമെന്ന ദില്ലി പൊലീസിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് സുപ്രീം കോടതി വിധി.
പ്രതികള്‍ക്കെതിരെ മക്കോക്ക നിലനില്‍ക്കില്ലെന്ന ദില്ലി ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്ത സാഹചരിത്തിലാണ് ശ്രീശാന്തുള്‍പ്പടെയുള്ള പ്രതികള്‍ക്കെതിരെ മക്കോക്ക ചുമത്താം എന്നായത്. ശ്രീശാന്തിനെ കൂടാതെ അജിത്ത് ചാന്ദിലയ്ക്കും അങ്കീത് ചവാനും മക്കോക്ക ബാധകമാണ്.

വാതുവെയ്പ്പുകാരന്‍ മുഹമ്മദ് ഷെക്കീലിനെതിരെ ദില്ലി പൊലീസ് നല്കിയ പരാതിയിലാണ് കോടതി സ്റ്റേ അനുവദിച്ചത്. മക്കോക്ക ചുമത്താനാകില്ലെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പ്രതികള്‍ ജാമ്യം നേടുന്നതായും ഇത് കേസിനെ ദുര്‍ബലപ്പെടുത്തുന്നെന്നും ദില്ലി പൊലീസ് ബോധിപ്പിച്ചു.
സുപ്രീം കോടതിയില്‍ നിന്നും പൊലീസിന് അനുകൂല വിധി ലഭിച്ചതോടെ ശ്രീശാന്ത് അടക്കമുള്ള പ്രതികള്‍ക്കുമേല്‍ മക്കോക്ക കുറ്റം ചുമത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ജാമ്യം ലഭിച്ചവര്‍ക്ക് അത് റദ്ദാക്കാനും സാധ്യതയുണ്ട്.
കഴിഞ്ഞ മെയ് ഒമ്പതിന് മൊഹലിയില്‍ കിങ്സ് ഇലവന് പഞ്ചാബിനെതിരെയുള്ള രാജസ്ഥാന് റോയല്‍സിന്റെ മത്സരത്തില്‍ തന്റെ രണ്ടാം ഓവറില്‍ വാതുവയ്പ്പുകാരുമായുള്ള ധാരണയില്‍ ഒത്തുകളിച്ചെന്നാണ് ശ്രീശാന്തിനെതിരെയുള്ള കുറ്റം. ശ്രീശാന്ത് കേസില്‍ 12-ാം പ്രതിയാണ്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications