കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒത്തുകളി: ശ്രീക്കെതിരെ മക്കോക്ക ചുമത്തിയേക്കും

  • By Aswathi
Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഒത്തുക്കളിക്കേസില്‍ മലയാളിത്താരം ശ്രീശാന്തിനെതിരെ മക്കോക്ക കുറ്റം ചുമത്തിയേക്കും. ശ്രീശാന്തിനെതിരെ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിരോധന നിമയമമായ മക്കോക്ക ചുമത്തണമെന്ന ദില്ലി പൊലീസിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് സുപ്രീം കോടതി വിധി.

പ്രതികള്‍ക്കെതിരെ മക്കോക്ക നിലനില്‍ക്കില്ലെന്ന ദില്ലി ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്ത സാഹചരിത്തിലാണ് ശ്രീശാന്തുള്‍പ്പടെയുള്ള പ്രതികള്‍ക്കെതിരെ മക്കോക്ക ചുമത്താം എന്നായത്. ശ്രീശാന്തിനെ കൂടാതെ അജിത്ത് ചാന്ദിലയ്ക്കും അങ്കീത് ചവാനും മക്കോക്ക ബാധകമാണ്.

S Sreesanth

വാതുവെയ്പ്പുകാരന്‍ മുഹമ്മദ് ഷെക്കീലിനെതിരെ ദില്ലി പൊലീസ് നല്‍കിയ പരാതിയിലാണ് കോടതി സ്‌റ്റേ അനുവദിച്ചത്. മക്കോക്ക ചുമത്താനാകില്ലെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പ്രതികള്‍ ജാമ്യം നേടുന്നതായും ഇത് കേസിനെ ദുര്‍ബലപ്പെടുത്തുന്നെന്നും ദില്ലി പൊലീസ് ബോധിപ്പിച്ചു.

സുപ്രീം കോടതിയില്‍ നിന്നും പൊലീസിന് അനുകൂല വിധി ലഭിച്ചതോടെ ശ്രീശാന്ത് അടക്കമുള്ള പ്രതികള്‍ക്കുമേല്‍ മക്കോക്ക കുറ്റം ചുമത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ജാമ്യം ലഭിച്ചവര്‍ക്ക് അത് റദ്ദാക്കാനും സാധ്യതയുണ്ട്.

കഴിഞ്ഞ മെയ് ഒമ്പതിന് മൊഹലിയില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെയുള്ള രാജസ്ഥാന്‍ റോയല്‍സിന്റെ മത്സരത്തില്‍ തന്റെ രണ്ടാം ഓവറില്‍ വാതുവയ്പ്പുകാരുമായുള്ള ധാരണയില്‍ ഒത്തുകളിച്ചെന്നാണ് ശ്രീശാന്തിനെതിരെയുള്ള കുറ്റം. ശ്രീശാന്ത് കേസില്‍ 12-ാം പ്രതിയാണ്.

English summary
Prosecution has invoked the harsh Maharashtra Control of Organized Crime Act against cricketers S Sreesanth, Ajit Chandila and Ankeet Chavan in the IPL spot-fixing case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X