വാതുവപ്പിന് തെളിവില്ല; പിന്നെന്തിന് ശ്രീശാന്തിനെതിരെ മക്കോക്ക- വീണ്ടും കോടതി
ദില്ലി: ഐപിഎല്‍ വാതുവപ്പ് കേസില്‍ ശ്രീശാന്തിനെതിരെ മക്കോക്ക ചുമത്തിയതിനെതിരെ വീണ്ടും കോടതി. ശ്രീശാന്തിനെതിരെ മക്കോക്ക ചുമത്താന്‍ ഒരു തെളിവും ഇല്ലെന്ന് കോടതി. കേസ് മാര്‍ച്ച് 24 ന് വീണ്ടും പരിഗണിക്കും.
കോടതിക്ക് മുന്നില്‍ ഹാജരാക്കിയ ഫോണ്‍ സംഭാഷണങ്ങളില്‍ ഒത്തുകളി നടന്നു എന്നത് തെളിയിക്കുന്ന ഒന്നുമില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ദില്ലി പോലീസ് ഇക്കാര്യങ്ങള്‍ നിഷേധിക്കുകയാണ്.

വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മക്കോക്ക ചുമത്തിയിട്ടുള്ളതെന്നാണ് പോലീസിന്റെ വാദം. ദാവൂദ് ഇബ്രാഹിം, ഛോട്ടാ ഷക്കീല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയില്‍ ശ്രീശാനതിന് പങ്കുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസഥര്‍ ആവര്‍ത്തിക്കുന്നത്.
രാജസ്ഥാന്‍ റോയല്‍സിന് താരമായിരുന്ന ശ്രീശാന്ത് മൊഹാലിയില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബുമായുള്ള മത്സരത്തില്‍ വാതുവപ്പുകാരുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ പന്തെറിഞ്ഞു എന്നാണ് കുറ്റം. ഇതിനായുള്ള പണം ജിജു ജനാര്‍ദ്ദനന്‍ എന്ന വ്യക്തിയില്‍ നിന്നാണ് ശ്രീശാന്ത് വാങ്ങിയതെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
ശ്രീശാന്തിനെ എന്ത് കുറ്റത്തിന്റെ പേരിലാണ് അറസ്റ്റ് ചെയ്തതെന്ന് കോടതി നേരത്തേയും ചോദിച്ചിട്ടുണ്ട്. തിഹാര്‍ ജയിലില്‍ കഴിയുമ്പോള്‍ ശ്രീശാന്തിന് നേര്‍ക്ക് വധശ്രമം ഉണ്ടായതായി അദ്ദേഹത്തിന്റെ സോഹദരീ ഭര്‍ത്താവും ഗായകനും ആയ മധു ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications