• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇന്ത്യൻ സേനകൾ പ്രീതിയോ ഭയമോ ഇല്ലാതെ തങ്ങളുടെ കടമ നിർവഹിക്കുന്നവർ: ന്യൂയോർക്ക് ടൈംസിന് മറുപടി

ദില്ലി: ദില്ലിയിലെ അക്രമസംഭവങ്ങളെക്കുറിച്ചുള്ള ന്യൂയോർക്ക് ടൈംസ് ലേഖനത്തിൽ പ്രതികരണവുമായി ഐഎഎസ് അസോസിയേഷൻ. നിയമത്താൽ നിയന്ത്രിക്കപ്പെടുന്ന രാജ്യമാണ് ഇന്ത്യ. എന്നാൽ ആരെയും കൊല്ലുന്നതിന് ആർക്കും പരിരക്ഷയില്ലെന്നുമാണ് ഐപിഎസ് അസോസിയേഷൻ ട്വിറ്ററിൽ കുറിച്ചത്.

സിര്‍ആര്‍പിഎഫ് സുരക്ഷ വേണം: സ്പീക്കര്‍ക്ക് വിമത എംഎല്‍എമാരുടെ കത്ത്, സുരക്ഷ കൂടിക്കാഴ്ചയ്ക്ക്

ദില്ലി കലാപത്തിനിടെ ഹിന്ദുത്വ അനുകൂലികളൊടൊപ്പം ചേര്‍ന്ന് മുസ്ലിങ്ങളെ ആക്രമിച്ച ദില്ലി പോലീസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ന്യൂയോര്‍ക്ക് ടൈംസ് ലേഖനം മുന്നോട്ടുവെക്കുന്നത്. 'നിങ്ങളെ കൊന്ന് കളഞ്ഞാലും ഇവിടെ ഒന്നും സംഭവിക്കില്ല' എന്ന് ദില്ലി പോലീസ് മുസ്ലിങ്ങളോട് പറയുന്ന അവസ്ഥയാണ് ഇന്ത്യയിലെന്നാണ് ലേഖനത്തിന്റെ തലക്കെട്ടില്‍ തന്നെ പറയുന്നത്.

ഇന്ത്യക്കാരെ സേവിക്കാൻ

ഇന്ത്യക്കാരെ സേവിക്കാൻ

ഇന്ത്യൻ സേനകൾ പ്രീതിയോ ഭയമോ ഇല്ലാതെ തങ്ങളുടെ കടമ നിർവഹിക്കുന്ന ഉദ്യോഗസ്ഥരാണ്. ഞങ്ങളുടെ ഉദ്യോഗസ്ഥർ ഹിന്ദുക്കളായാലും മുസ്ലിങ്ങളായാലും അവർ ഇന്ത്യക്കാരും ഇന്ത്യക്കാരെ സേവിക്കുന്നവരുമാണ്. ചില ഗുരുതരമായ സാഹചര്യങ്ങളിൽ അവർ ഇന്ത്യക്കാർക്ക് വേണ്ടി ജീവൻ പോലും ത്യജിക്കാറുണ്ടെന്നും ഐപിഎസ് അസോസിയേഷൻ ട്വിറ്ററിൽ പറയുന്നു.

റിപ്പോർട്ട് പക്ഷപാതിത്വപരം

റിപ്പോർട്ട് പക്ഷപാതിത്വപരം

വടക്കുകിഴക്കൻ ദില്ലിയിലെ അക്രമത്തിനിടെ ദില്ലി പോലീസിന്റെ പെരുമാറ്റത്തെക്കുറിച്ച് ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച ലേഖനത്തെ ശക്തമായി അപലപിക്കുന്നു. പക്ഷപാതിത്വപരവും അപകടരവുമായ റിപ്പോർട്ടാണ് ഇതെന്നും ഐഎഎസ് അസോസിയേഷൻ കുറ്റപ്പെടുത്തുന്നു. ഇന്ത്യൻ ഭരണഘടനയെ അപകീർത്തിപ്പെടുത്തുന്നതിനുള്ള സമഗ്രമായ ശ്രമമാണ് ന്യൂയോർക്ക് ടൈംസ് ലേഖനം പ്രസിദ്ധീകരിച്ചതെന്നും ഐഎഎസ് അസോസിയേഷൻ ആരോപിക്കുന്നു.

 സഹായം തേടിയവരോട് ചെയ്തത്

സഹായം തേടിയവരോട് ചെയ്തത്

കലാപത്തിനിടെ സഹായംതേടി പോലിസിനെ സമീപിച്ച കൗസര്‍ അലി എന്ന യുവാവിന്റെ അനുഭവം വിവരിച്ചുകൊണ്ടാണ് ലേഖനം ആരംഭിക്കുന്നത്. യുദ്ധസമാനമായ സാഹചര്യത്തില്‍ ഇരുവിഭാഗവും തമ്മില്‍ കല്ലേറ് നടക്കുന്നതിനിടേയാണ് പെയിന്റിങ് ജോലിക്കാരനായ കൗസര്‍ അലി പോലീസിന്റെ സഹായം തേടുന്നത്. എന്നാല്‍, കൗസര്‍ അലിയെ പോലീസ് നിലത്തേക്ക് തള്ളിയിടുകയും തലക്കടിക്കുകയും ചെയ്തു. കൗസര്‍ അലിയേയും അവിടെ ഉണ്ടായിരുന്ന മറ്റു മുസ്ലിങ്ങളെയും പോലീസ് ക്രൂരമായി മര്‍ദിച്ചെന്നും ന്യൂയോർക്ക് ടൈംസ് ലേഖനം പറയുന്നത്. രക്തം വാര്‍ന്നൊഴുകിയ നിലയില്‍ അവര്‍ സഹായം തേടിയെങ്കിലും പോലീസ് മര്‍ദനം തുടര്‍ന്നു. നിലത്ത് തളര്‍ന്ന് വീണവരെ പരിഹസിച്ചും ദേശീയഗാനം ആലപിക്കാന്‍ ആവശ്യപ്പെട്ടും പോലീസ് ക്രൂരമായി മർദ്ദിച്ചുവെന്നും ലേഖനം ചൂണ്ടിക്കാണിക്കുന്നു. ഇവരില്‍ ഒരാള്‍ രണ്ട് ദിവസത്തിന് ശേഷം ചികില്‍സക്കിടെ ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു.

 വിഭാഗീയമായ രക്തച്ചൊരിച്ചിൽ

വിഭാഗീയമായ രക്തച്ചൊരിച്ചിൽ

'പോലീസ് തങ്ങളെ അപഹസിക്കുകയായിരുന്നു. ഞങ്ങള്‍ നിങ്ങളെ കൊന്ന് കളഞ്ഞാലും, ഇവിടെ ഒന്നും സംഭവിക്കില്ല'. മര്‍ദനത്തിനിടെ പോലീസുകാർ പറഞ്ഞതിനെക്കുറിച്ചും അലി ഓര്‍ത്തെടുക്കുന്നു. നരേന്ദ്ര മോദിയുടെ ബിജെപി സര്‍ക്കാരിനു കീഴില്‍ ഹിന്ദുത്വ തീവ്രവാദം ശക്തിപ്രാപിച്ചിരിക്കുകയാണെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഹിന്ദുത്വ നേതാക്കള്‍ മുസ്ലിങ്ങളെ പരസ്യമായി അപമാനിക്കുന്നതായും ഇന്ത്യയില്‍ വിഭാഗീയമായ രക്തചൊരിച്ചിലുകള്‍ വ്യാപകമായി വർധിച്ചതായും റിപ്പോര്‍ട്ടില്‍ പരാമർശിക്കുന്നു.

 മുസ്ലിം വിരുദ്ധ ആക്രമണങ്ങൾ

മുസ്ലിം വിരുദ്ധ ആക്രമണങ്ങൾ

മോദി ഭരണത്തിന് കീഴിൽ സമീപകാലത്തായി ഇന്ത്യയിൽ നടപ്പിലാക്കുന്ന മുസ്ലിം വിരുദ്ധ നയങ്ങളേയും ടൈംസ് രൂക്ഷമായി വിമര്‍ശിച്ചു. ഇന്ത്യയിലെ ഏക മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനമായ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും മോദി സര്‍ക്കാരിന് നേരിട്ട് നിയന്ത്രണമുള്ള ദില്ലി പോലീസിന്റെ മുസ്ലിംവിരുദ്ധ ആക്രമണങ്ങളെയും ലേഖനത്തില്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ദില്ലിയിലെ അക്രമത്തിനിടെ കൊല്ലപ്പെട്ടവരില്‍ മൂന്നില്‍ രണ്ട് ഭാഗവും മുസ്ലിങ്ങളാണെന്നും സംഘടിത കൊലപാതകമായാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇതിനെ വിലയിരുത്തുന്നതെന്നും ന്യൂയോര്‍ക്ക് ടൈംസ് ലേഖനത്തില്‍ ആരോപിക്കുന്നുണ്ട്.

English summary
IPS association against NewYork Times report on Delhi violece
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X