ടിപ്പു സുല്‍ത്താന്‍ ഒരു ഹിന്ദു ആയിരുന്നെങ്കില്‍......
ബെംഗളൂരു: മൈസൂര്‍ കടുവ ടിപ്പു സുല്‍ത്താന്‍ ഒരു ഹിന്ദു ആയിരുന്നെങ്കില്‍ ശിവജിയുടെ സ്ഥാനം കിട്ടിയേനെ എന്ന് ജ്ഞാനപീഠം ജേതാവ് ഗിരീഷ് കര്‍ണാഡ്. മുസ്ലിം ആയത് കൊണ്ടാണ് ടിപ്പുവിനെതിരെ ഇത്രയധികം എതിര്‍പ്പുകള്‍ ഉണ്ടാകുന്നത്. അദ്ദേഹം ഒരു ഹിന്ദു ആയിരുന്നെങ്കില്‍ മറാത്താ ചക്രവര്‍ത്തി ശിവജിയെപ്പോലെ ആദരിക്കപ്പെടുമായിരുന്നു - ടിപ്പുവിന്റെ ജന്മദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കര്‍ണാഡ് പറഞ്ഞു.
ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന് ടിപ്പു സുല്‍ത്താന്റെ പേരിടണമായിരുന്നു എന്നും കര്‍ണാഡ് പറഞ്ഞു. കെംപെഗൗഡയെക്കാള് ടിപ്പു സുല്‍ത്താന്റെ പേരായിരുന്നു വിമാനത്താവളത്തിന് കൂടുതല്‍ യോജിക്കുക. വിജയനഗര സാമ്രാജ്യത്തിലെ രാജാവും ബെംഗളൂരുവിന്റെ ശില്പിയുമായ കെംപെഗൗഡയുടെ പേരിലാണ് ഇപ്പോള്‍ ദേവനഹള്ളിയിലുള്ള ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം അറിയപ്പെടുന്നത്.

മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുളള പ്രമുഖരുടെ സാന്നിധ്യത്തിലാണ് കന്നഡയിലെ പ്രമുഖ എഴുത്തുകാരനും സംവിധായകനുമായ ഗിരീഷ് കര്‍ണാഡ് ഇത് പറഞ്ഞത്. മൈസൂര്‍ രാജവംശം കര്‍ണാടകയ്ക്ക് എതിരായിരുന്നു എന്ന് ആരോപിച്ച് ബി ജെ പി ടിപ്പുവിന്റെ ജന്മദിനാഘോഷങ്ങള് ബഹിഷ്കരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ പലയിടങ്ങളിലും സംഘര്‍ഷങ്ങള്‍ ഉണ്ടായി. കുടക് ജില്ലയിലെ മടിക്കേരിയില്‍ സംഘര്‍ഷത്തില്‍ ഒരു വി എച്ച് പി പ്രവര്ത്തകന് കൊല്ലപ്പെട്ടു.
-
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം












Click it and Unblock the Notifications