കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിപ്പു സുല്‍ത്താന്‍ ഒരു ഹിന്ദു ആയിരുന്നെങ്കില്‍......

  • By Muralidharan
Google Oneindia Malayalam News

ബെംഗളൂരു: മൈസൂര്‍ കടുവ ടിപ്പു സുല്‍ത്താന്‍ ഒരു ഹിന്ദു ആയിരുന്നെങ്കില്‍ ശിവജിയുടെ സ്ഥാനം കിട്ടിയേനെ എന്ന് ജ്ഞാനപീഠം ജേതാവ് ഗിരീഷ് കര്‍ണാഡ്. മുസ്ലിം ആയത് കൊണ്ടാണ് ടിപ്പുവിനെതിരെ ഇത്രയധികം എതിര്‍പ്പുകള്‍ ഉണ്ടാകുന്നത്. അദ്ദേഹം ഒരു ഹിന്ദു ആയിരുന്നെങ്കില്‍ മറാത്താ ചക്രവര്‍ത്തി ശിവജിയെപ്പോലെ ആദരിക്കപ്പെടുമായിരുന്നു - ടിപ്പുവിന്റെ ജന്മദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കര്‍ണാഡ് പറഞ്ഞു.

ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന് ടിപ്പു സുല്‍ത്താന്റെ പേരിടണമായിരുന്നു എന്നും കര്‍ണാഡ് പറഞ്ഞു. കെംപെഗൗഡയെക്കാള്‍ ടിപ്പു സുല്‍ത്താന്റെ പേരായിരുന്നു വിമാനത്താവളത്തിന് കൂടുതല്‍ യോജിക്കുക. വിജയനഗര സാമ്രാജ്യത്തിലെ രാജാവും ബെംഗളൂരുവിന്റെ ശില്‍പിയുമായ കെംപെഗൗഡയുടെ പേരിലാണ് ഇപ്പോള്‍ ദേവനഹള്ളിയിലുള്ള ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം അറിയപ്പെടുന്നത്.

tipu-sultan

മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുളള പ്രമുഖരുടെ സാന്നിധ്യത്തിലാണ് കന്നഡയിലെ പ്രമുഖ എഴുത്തുകാരനും സംവിധായകനുമായ ഗിരീഷ് കര്‍ണാഡ് ഇത് പറഞ്ഞത്. മൈസൂര്‍ രാജവംശം കര്‍ണാടകയ്ക്ക് എതിരായിരുന്നു എന്ന് ആരോപിച്ച് ബി ജെ പി ടിപ്പുവിന്റെ ജന്മദിനാഘോഷങ്ങള്‍ ബഹിഷ്‌കരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ പലയിടങ്ങളിലും സംഘര്‍ഷങ്ങള്‍ ഉണ്ടായി. കുടക് ജില്ലയിലെ മടിക്കേരിയില്‍ സംഘര്‍ഷത്തില്‍ ഒരു വി എച്ച് പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു.

English summary
Jnanpith awardee Girish Karnad today said 18th century Mysore ruler Tipu Sultan would have enjoyed the same status as of Maratha king Chhatrapathi Shivaji, if he was a Hindu and not a Muslim.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X