കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ ഫത് വ ഇറാനും തള്ളി: എആര്‍ റഹ്മാന് പിന്തുണ!!!

Google Oneindia Malayalam News

ദില്ലി: പ്രവാചകന്‍ മുഹമ്മദ് നബിയെ കുറിച്ചുള്ള സിനിമയ്ക്ക് സംഗീതം ചെയ്തതിന് എആര്‍ റഹ്മാനെതിരെ പുറത്തിറക്കിയ ഫത് വ ഇറാന്‍ തള്ളി. സിനിമയില്‍ അനിസ്ലാമികമായി ഒന്നുമില്ലെന്നാണ് ഇറാന്‍ സര്‍ക്കാരിന്റെ വിശദീകരണം.

വിശ്വപ്രസിദ്ധ ഇറാനിയന്‍ സംവിധായകന്‍ ആയ മജീദ് മജീദിയാണ് പ്രവാചകന്റെ ജീവിതമാക്കി 'മുഹമ്മദ്: ദ മെസഞ്ചര്‍ ഓഫ് ഗോഡ്' എന്ന സിനിമ സംവിധാനം ചെയ്യുന്നത്. എആര്‍ റഹ്മാന്‍ ആണ് ഇതിന്റെ സംഗീത സംവിധാനം.

മുംബൈയിലെ റാസ അക്കാദമിയാണ് എആര്‍ റഹ്മാനെതിരേയും മജീദ് മജീദിയ്‌ക്കെതിരെയും ഫത് വ പുറത്തിറക്കിയത്. ഇതിന് റഹ്മാന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ മറുപടിയും നല്‍കിയിരുന്നു.

ആ ഫത് വ ഇറാന്‍ തള്ളി

ആ ഫത് വ ഇറാന്‍ തള്ളി

പ്രവാചകനെ കുറിച്ചുള്ള സിനിമയുടെ സംഗീത സംവിധാനം നിര്‍വ്വഹിച്ച എആര്‍ റഹ്മാനെതിരെ പുറത്തിറക്കിയ ഫത് വയാണ് ഇപ്പോള്‍ ഇറാന്‍ തള്ളിയിരിയ്ക്കുന്നത്.

എംബസി തന്നെ അറിയിച്ചു

എംബസി തന്നെ അറിയിച്ചു

ദില്ലിയിലെ ഇറാനിയന്‍ എംബസി തന്നെയാണ് ഇക്കാര്യം അറിയിച്ചിരിയ്ക്കുന്നത്.

അനിസ്ലാമികമായി ഒന്നുമില്ല

അനിസ്ലാമികമായി ഒന്നുമില്ല

മജീദ് മജീദി സംവിധാനം ചെയ്ത 'മുഹമ്മദ്: ദ മെസഞ്ചര്‍ ഓഫ് ഗോഡ്' എന്ന സിനിമയില്‍ ഇസ്ലാമിക വിരുദ്ധമായ ഒന്നും ഇല്ലെന്നാണ് ഇറാന്‍ എംബസി വ്യക്തമാക്കിയിരിയ്ക്കുന്നത്.

സിനിമ കണ്ടിട്ട് പോരെ...

സിനിമ കണ്ടിട്ട് പോരെ...

സിനിമയുടെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞിരിയ്ക്കുന്നു. ഇനി അത് കണ്ടിട്ട് അഭിപ്രായം പറയുന്നതല്ലേ നല്ലത് എന്നാണ് ഇറാന്റെ ചോദ്യം.

 എല്ലാവര്‍ക്കും ഫത് വ

എല്ലാവര്‍ക്കും ഫത് വ

എആര്‍ റഹ്മാന് മാത്രം ആയിരുന്നില്ല, ആ സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ബാധകം എന്ന രീതിയില്‍ ആയിരുന്നു റാസ അക്കാദമിയുടെ ശാസനം.

റഹ്മാന്റെ മറുപടി

റഹ്മാന്റെ മറുപടി

ഫത് വയ്ക്ക് കഴിഞ്ഞ ദിവസം തന്നെ എആര്‍ റഹ്മാന്‍ മറുപടി നല്‍കിയിരുന്നു. പൂര്‍ണ വിശ്വാസത്തോടെയാണ് താന്‍ ആ സിനിമ ചെയ്തത് എന്നും ആരേയും വേദനിപ്പിയ്ക്കാന്‍ ആഗ്രഹമില്ലെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

English summary
Messenger of God' in "good faith", the Iranian government, through its Embassy in New Delhi, defended the film, asserting that it does not insult Islamic values.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X