കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന്‍ 70000 തടവുകാരെ ജയിലില്‍ നിന്ന് വിട്ടയച്ചു; കൊറോണ ഭീതിയില്‍ നട്ടംതിരിഞ്ഞ് രാജ്യം

  • By Desk
Google Oneindia Malayalam News

ടെഹ്‌റാന്‍: കൊറോണ വൈറസ് രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഇറാന്‍ 70000 തടവുകാരെ ജയിലില്‍ നിന്ന് വിട്ടയച്ചു. ഇനിയും കൂടുതല്‍ തടവുകാരെ വിട്ടയക്കുമെന്ന് ജുഡീഷ്യറി മേധാവി ഇബ്രാഹീം റൈസി പറഞ്ഞു. തടവുകാരുടെ മോചനം സാമൂഹിക സുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നില്ലെങ്കില്‍ നടപടി തുടരാനാണ് തീരുമാനം. എന്നാല്‍ മോചിപ്പിച്ച തടവുകാരെ എപ്പോഴാണ് തിരിച്ച് ജയിലിലെത്തിക്കുക എന്ന് അദ്ദേഹം വിശദീകരിച്ചില്ല.

01

ഇറാനില്‍ സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം ജയിലുകളില്‍ നിന്ന് തടവുകാരെ കൂട്ടത്തോടെ വിട്ടയക്കുന്നത്. ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ പേര്‍ കൊറോണ വൈറസ് രോഗം മൂലം മരിച്ച രാജ്യങ്ങളിലൊന്നാണ് ഇറാന്‍. പാര്‍ലമെന്റംഗങ്ങള്‍ക്ക് വരെ രോഗം ബാധിച്ചിട്ടുണ്ട്. മരണം 194 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 49 പേര്‍ മരിച്ചു. ഈ സാഹചര്യത്തിലാണ് തടവുകാരുടെ ജയില്‍മോചനങ്ങള്‍.

നടി ആക്രമിക്കപ്പെട്ട കേസില്‍ ട്വിസ്റ്റ്; ഇടവേള ബാബുവിന് പിന്നാലെ ബിന്ദു പണിക്കരും മൊഴി മാറ്റിനടി ആക്രമിക്കപ്പെട്ട കേസില്‍ ട്വിസ്റ്റ്; ഇടവേള ബാബുവിന് പിന്നാലെ ബിന്ദു പണിക്കരും മൊഴി മാറ്റി

എന്നാല്‍ എല്ലാ തടവുകാരെയും വിട്ടയക്കില്ല. രോഗം വ്യാപിക്കരുത് എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മോചനം. ജയിലുകളില്‍ ആര്‍ക്കെങ്കിലും രോഗം സ്ഥിരീകരിച്ചാല്‍ അതിവേഗം വ്യാപിക്കാനുള്ള സാധ്യതയുണ്ട്. ഇതാകട്ടെ വന്‍ പ്രതിസന്ധിയുണ്ടാക്കും. ജാമ്യത്തിലാണ് തടവുകാരെ വിട്ടയക്കുന്നത്. അഞ്ച് വര്‍ഷത്തില്‍ താഴെ തടവ് ശിക്ഷ വിധിച്ചവര്‍ക്കാണ് മോചനം. കടുത്ത ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് മോചനമില്ല.

സൗദിയും റഷ്യയും ഉടക്കി; എണ്ണവില കുത്തനെ കുറച്ച് സൗദിയുടെ തിരിച്ചടി, 29 വര്‍ഷത്തെ താഴ്ചയില്‍ എണ്ണസൗദിയും റഷ്യയും ഉടക്കി; എണ്ണവില കുത്തനെ കുറച്ച് സൗദിയുടെ തിരിച്ചടി, 29 വര്‍ഷത്തെ താഴ്ചയില്‍ എണ്ണ

കൊറോണ വൈറസ് രാജ്യത്ത് അതിവേഗം വ്യാപിക്കുകയാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ എല്ലാ ജയിലുകളിലും പരിശോധന നടത്തി വരികയാണ്. പരിശോധനയില്‍ രോഗമില്ല എന്ന് കണ്ടെത്തിയവരെയാണ് ജാമ്യത്തില്‍ വിടുന്നത്. വിദേശികളായ ചിലരും ഇറാനിലെ ജയിലുകളിലുണ്ട്. ഇവരെയും മോചിപ്പിക്കും.

രാജ്യത്തെ പ്രമുഖരില്‍ പലര്‍ക്കും കൊറോണ രോഗം ബാധിച്ചിട്ടുണ്ട്. ആരോഗ്യ സഹമന്ത്രി, വൈസ് പ്രസിഡന്റ് എന്നിവര്‍ക്കെല്ലാം രോഗം ബാധിച്ചു. പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ ഉപദേഷ്ടാവ് മുഹമ്മദ് മിര്‍ മുഹമ്മദി രോഗം ബാധിച്ചു മരിച്ചു. ഇറാന്‍ പാര്‍ലമെന്റില്‍ 290 അംഗങ്ങളുണ്ട്. ഇതില്‍ 23 പേര്‍ക്ക് രോഗം ബാധിച്ചുവെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട്. പാര്‍ലമെന്റ് അനിശ്ചിത കാലത്തേക്ക് പിരിച്ചുവിട്ടിരിക്കുകയാണ്. പൊതു പരിപാടികളില്‍ പങ്കെടുക്കരുതെന്ന് പാര്‍ലമെന്റംഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

English summary
Iran has released approximately 70,000 prisoners due to Coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X