കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടീഷ് എണ്ണക്കപ്പലിലെ ഇന്ത്യക്കാർ ഉൾപ്പെടെ ഏഴ് പേരെ മോചിപ്പിച്ചു: മലയാളികളുടെ മോചനം ഉടൻ!!

Array

Google Oneindia Malayalam News

Recommended Video

cmsvideo
ബ്രിട്ടീഷ് എണ്ണക്കപ്പലിലെ ഇന്ത്യക്കാര്‍ അടക്കമുള്ള ഏഴ് ജീവനക്കാരെ മോചിപ്പിക്കാനൊരുങ്ങി ഇറാന്‍

ദുബായ്: ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ ഇന്ത്യക്കാരുൾപ്പെടെ ഏഴ് നാവികരെ മോചിപ്പിച്ചു. വ്യാഴാഴ്ചയാണ് മലയാളികൾ ഉൾപ്പെട്ടെ ഏഴ് പേരെ ഇറാൻ മോചിപ്പിച്ചത്. ജൂലൈ 19നാണ് ഗൾഫിലെ ഹോർമുലസ് കടലിടുക്കിൽ നിന്ന് 23 ജീവനക്കാരുൾപ്പെട്ട സ്റ്റെന ഇംപറെ എന്ന് എണ്ണക്കപ്പൽ ഇറാൻ പിടിച്ചെടുക്കുന്നത്. രാജ്യാന്തര സമുദ്രഗതാഗത നിയമങ്ങൾ കപ്പൽ തെറ്റിച്ചെന്ന് ആരോപിച്ചായിരുന്നു നടപടി. ഏഴ് പേരെ മോചിപ്പിച്ചതായി ഇറാൻ ദേശീയ ടെലിവിഷൻ ചാനലാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അഞ്ച് ഇന്ത്യക്കാരും ഒരു ലാത്വിയൻ പൌരനും റഷ്യൻ പൌരനുമാണ് മോചിപ്പിച്ചവരിൽ ഉൾപ്പെടുന്നത്. ഇറാൻ പിടിച്ചെടുത്ത കപ്പലിൽ 18 ഇന്ത്യക്കാരാണെങ്കിലും മോചിപ്പിക്കപ്പെട്ടവരിൽ മലയാളികൾ ഉൾപ്പെട്ടിട്ടില്ലെന്നാണ് വിവരം. ഇറാന്റെ റെവല്യൂഷണറി ഗാർഡാണ് കപ്പൽ പിടിച്ചെടുത്തത്.

കര്‍താര്‍പൂര്‍ ഗുരുദ്വാരയില്‍ പ്രതിദിനം 5,000 തീര്‍ഥാടകരെ അനുവദിക്കാമെന്ന് ഇന്ത്യയും പാകിസ്താനും കര്‍താര്‍പൂര്‍ ഗുരുദ്വാരയില്‍ പ്രതിദിനം 5,000 തീര്‍ഥാടകരെ അനുവദിക്കാമെന്ന് ഇന്ത്യയും പാകിസ്താനും

മാനുഷിക പരിഗണന നൽകി നാവികരെ വിട്ടയയ്ക്കുകയാണെന്ന് ഇറാൻ വിദേശകാര്യ വക്താവ് അറിയിച്ചിരുന്നു. ഇവർക്ക് ഉടൻ തന്നെ രാജ്യം വിടാൻ കഴിയുമെന്നും ക്യാപ്റ്റനുമായോ കപ്പലിലെ ജീവനക്കാരുമായോ ഇറാന് പ്രശ്നങ്ങളില്ല. എന്നാൽ എണ്ണക്കപ്പൽ രാജ്യാന്തര സമുദ്രഗതാഗത നിയമങ്ങൾ തെറ്റിച്ചതാണ് പ്രശ്നങ്ങളിലേക്ക് നയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാൻ പിടിച്ചെടുത്ത കപ്പലിന്റെ ദൃശ്യങ്ങളും ഇതിനകം തന്നെ ദേശീയ ചാനൽ പുറത്തുവിട്ടിട്ടുണ്ട്. മോചിപ്പിക്കേണ്ട നാവികരെക്കുറിച്ചുള്ള വിവരങ്ങൾ ക്യാപ്റ്റനാണ് നൽകിയതെന്നും ഇറാൻ അധികൃതർ കൂട്ടിച്ചേർക്കുന്നു.

stenaimperio-156

എണ്ണക്കപ്പലിലുള്ള മലയാളി നാവികരെ വിട്ടയയ്ക്കന്നതിനായി ടാങ്കർ ഉടമയായ സ്റ്റെന ബൾക്ക് ഇന്ത്യയുടേയും ഫിലിപ്പീൻസിന്റെയും ലാത്വിയയുടേയും സഹായം തേടിയിരുന്നു. യൂറോപ്യൻ യൂണിന്റെ നിയമങ്ങൾ ലംഘിച്ച് സിറിയയിലേക്ക് എണ്ണക്കടത്ത് നടത്തുവെന്ന് ആരോപിച്ച് ഇറാൻ എണ്ണക്കപ്പൽ നേരത്തെ ജിബ്രാൾട്ടണിൽ വെച്ച് പിടിച്ചെടുത്തിരുന്നു. ഇറാൻ എണ്ണ ടാങ്കറായ ആഡ്രിയൻ ഡാര്യ 1 പിടിച്ചെടുത്തതിന് പകരമെന്നോണമാണ് ബ്രിട്ടീഷ് കപ്പൽ ഇറാൻ പിടിച്ചെടുക്കുന്നത്.

English summary
Iran releases seven detained crews from British ship
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X