കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനിലുള്ള ഇന്ത്യക്കാരുടെ രക്തസാമ്പിളുകള്‍ ഇന്ത്യയിലേക്ക്:തിരിച്ചെത്തിക്കുക കൊറോണയില്ലാത്തവരെ മാത്രം

Google Oneindia Malayalam News

ദില്ലി: ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ രക്ത സാമ്പിളുകളുമായി ഇറാന്‍ വിമാനം ഇന്ത്യയിലേക്ക്. വെള്ളിയാഴ്ച രാത്രിയോടെ ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന 300 ഇന്ത്യക്കാരുടെ രക്തസാമ്പിളുമായി ഇറാന്‍റെ മഹാന്‍ എയര്‍ വിമാനം ഇന്ത്യയിലെത്തുക. വിമാനത്തിന്റെ മടക്കയാത്ര ഇന്ത്യയിലുള്ള ഇറാന്‍ പൗരന്മാരെയും വഹിച്ചുകൊണ്ടായിരിക്കും.

കൊറോണ പേടി: ദര്‍ശനം നല്‍കുന്നത് നിര്‍ത്തിവെച്ച് അമൃതാനന്ദമയി, ആശ്രമത്തിലെ താമസത്തിനും വിലക്ക്കൊറോണ പേടി: ദര്‍ശനം നല്‍കുന്നത് നിര്‍ത്തിവെച്ച് അമൃതാനന്ദമയി, ആശ്രമത്തിലെ താമസത്തിനും വിലക്ക്

അടുത്ത 24 മണിക്കൂറിനുള്ളില്‍ ദില്ലിയില്‍ ഇറങ്ങുന്നതിന് ഇറാന്‍ വിമാനത്തിന് ഡിജിസിഎയുടെ അനുമതി ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെത്തിക്കുന്ന രക്തസാമ്പിളുകള്‍ പരിശോധിച്ച് കൊറോണ ബാധിക്കാത്തവരെ മാത്രമാണ് ഇറാനില്‍ നിന്ന് മടങ്ങാന്‍ അനുവദിക്കുകയുള്ളൂവെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്.

 കുടുങ്ങിയത് ഇന്ത്യക്കാരും ഇറാനികളും

കുടുങ്ങിയത് ഇന്ത്യക്കാരും ഇറാനികളും

2000 നടുത്ത് ഇന്ത്യക്കാരാണ് ഇറാനില്‍ കുടുങ്ങിക്കിടക്കുന്നത്. ജമ്മു കശ്മീരിലെ കാര്‍ഗിലില്‍ നിന്നുള്ളവരാണ് ഇവരില്‍ ഏറെപ്പേരും. തീര്‍ത്ഥാടനത്തിനെത്തിയ ഇന്ത്യക്കാരുടെ സംഘം ഇറാനില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തതോടെ ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള വിമാന സര്‍വീസ് നടത്തിവെച്ചിരുന്നു. ഇതോടെയാണ് ഇവര്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ കഴിയാതെ അറബ് രാഷ്ട്രത്തില്‍ കുടുങ്ങിയത്. ഇന്ത്യയിലെത്തുന്ന ഇറാന്‍ വിമാനത്തില്‍ 2000 ഓളം വരുന്ന ഇറാനികളെയും തിരിച്ചയയ്ക്കും. 13 ഇറാനി പൗരന്മാര്‍ അമൃത്സറിലെ ഹോട്ടലില്‍ നിരീക്ഷണത്തിലാണുള്ളത്. വൈദ്യപരിശോധന പൂര്‍ത്തിയാവുന്നത് വരെ ഹോട്ടലില്‍ നിന്ന് പുറത്തുപോകരുതെന്നാണ് ഇവരോട് ന‍ിര്‍ദേശിച്ചിട്ടുള്ളത്. വ്യാഴാഴ്ച രാത്രിയാണ് 13 പേരുള്‍പ്പെട്ട സംഘം അമൃത്സറിലെത്തിയതെന്നാണ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഡോക്ടര്‍മാരുടെ സംഘം ഇറാനില്‍

ഡോക്ടര്‍മാരുടെ സംഘം ഇറാനില്‍

ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനായി ഇരു രാജ്യങ്ങളും തമ്മില്‍ നിരന്തരം ബന്ധം പുലര്‍ത്തിക്കൊണ്ടിരിക്കുകയാണെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കി. ഇന്ത്യയില്‍ നിന്ന് ഒരു സംഘം ഡോക്ടര്‍മാരെയും ഇറാനിലേക്ക് അയച്ചിട്ടുണ്ട്. ഇറാനില്‍ നിന്ന് ഒഴിപ്പിക്കുന്നതിന് മുമ്പായി ഇന്ത്യക്കാരെ വിശദമായ പരിശോധനക്ക് വിധേയമാക്കുന്നതിന് വേണ്ടിയാണ് ഡോക്
ര്‍മാരെ ഇറാനിലേക്ക് അയച്ചത്.

 മരണം 120 കടന്നു

മരണം 120 കടന്നു


മധ്യേഷ്യയില്‍ കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ഇറാനില്‍ 107 പേര്‍ മരിച്ചുവെന്നാണ് കണക്ക്. എന്നാല്‍ വെള്ളിയാഴ്ച 17 പേര്‍ കൂടി മരിച്ചതോടെ മരിച്ചവരുടെ എണ്ണം 124ല്‍ എത്തിയിരുന്നു. ഇറാന്‍ വിദേശകാര്യമന്ത്രിയുടെ ഉപദേഷ്ടാവ് ഉള്‍പ്പെടെ 17 പേരാണ് മരിച്ചത്. ചൈനയ്ക്ക് പുറത്ത് ഏറ്റവുമധികം പേര്‍ കൊറോണ ബാധിച്ച് മരിച്ചിട്ടുള്ളത് ഇറാനിലും ഇറ്റലിയിലുമാണ്. ഇതിനകം 591 പേര്‍ക്കാണ് ഇറാനില്‍ പുതിയതായി കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം കൊറോണ ബാധിതരുടെ എണ്ണം 3500 കടന്നിട്ടുണ്ട്. ആഗോള തലത്തില്‍ 98,000 ഓളം പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. 3,300 പേര്‍ കൊറേണയെത്തുടര്‍ന്ന് മരിക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ 3000 മരണങ്ങളും ചൈനയില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രാജ്യത്തെ സ്കൂളുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാര്‍ച്ച് 20 വരെ അടച്ചിട്ടിട്ടുണ്ട്.

വിദേശകാര്യമന്ത്രിയുടെ ഉപദേഷ്ടാവ്

വിദേശകാര്യമന്ത്രിയുടെ ഉപദേഷ്ടാവ്

ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫിന്റെ ഉപദേഷ്ടാവ് ഹൊസൈന്‍ ഷേക്കൊലെസ്ലാം ആണ് ഇറാനില്‍ ഏറ്റവും ഒടുവില്‍ കൊറോണ ബാധിച്ച് മരിച്ച 17 പേരില്‍ ഒരാള്‍. ഇറാനിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ഐആര്‍എന്‍എയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരില്‍ ആറ് പേര്‍ രാഷ്ട്രീയ നേതാക്കളോ സര്‍ക്കാര്‍ ഉദ്യോദസ്ഥരോ ആണെന്നാണ് മറ്റൊരു പ്രത്യേകത. 23 ഓളം വരുന്ന ഇറാന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സിറിയയിലെ മുന്‍ അംബാസഡറായിരുന്ന ഇദ്ദേഹം 1981 മുതല്‍ 1997 വരെയുള്ള കാലയളവില്‍ ഡെപ്യൂട്ടി വിദേശകാര്യമന്ത്രിയായിരുന്നിട്ടുണ്ട്.

English summary
Iran’s Mahan Air to bring blood samples of 300 stranded Indians, take back Iranians
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X