കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന്‍ അംബാസിഡറെ വിളിച്ച് വരുത്തി ഇറാന്‍....ഭീകരാക്രമണത്തില്‍ മുന്നറിയിപ്പ്!!

Google Oneindia Malayalam News

ദില്ലി: പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ പാകിസ്താന് തിരിച്ചടി വരുന്നു. അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വരവോടെ ഇല്ലാതാകുമെന്ന് കരുതിയിരിക്കെയാണ് പാകിസ്താന്‍ പ്രതിസന്ധിയിലായിരിക്കുന്നത്. ഇറാന്‍ പാകിസ്താന്‍ അംബാസിഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരിക്കുകയാണ്.

നേരത്തെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇറാനിയന്‍ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ പാകിസ്താന് ശക്തമായ മുന്നറിയിപ്പും ഇറാന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു. ഇതിന് പുറമേയാണ് വിളിച്ച് വരുത്തി പ്രതിഷേധമറിയിച്ചത്. അതേസമയം അന്താരാഷ്ട്ര തലത്തില്‍ പാകിസ്താനെതിരെ കൂടുതല്‍ രാജ്യങ്ങളെ ഒപ്പം നിര്‍ത്തി ഒറ്റപ്പെടുത്താനാണ് ഇന്ത്യ ഒരുങ്ങുന്നത്.

മുഹമ്മദ് ബിന്‍ സല്‍മാന്റെ വരവ്

മുഹമ്മദ് ബിന്‍ സല്‍മാന്റെ വരവ്

ഭീകരാക്രമണത്തില്‍ ഒറ്റപ്പെട്ട് നിന്നിരുന്ന പാകിസ്താന് ആശ്വാസമായിരുന്നു മുഹമ്മദ് ബിന്‍ സല്‍മാന്റെ വരവ്. പാകിസ്താനെ സാമ്പത്തിക ശക്തിപ്പെടുത്താനുള്ള വരവ് കൂടിയാണ് ഇത്. ഇന്ത്യ അതുകൊണ്ട് തന്നെ വളരെ ഭയപ്പെടുന്ന കാര്യമാണ്. പത്ത് ബില്യണിന്റെ കരാറുകളാണ് സൗദി അറേബ്യയുമായി പാകിസ്താന്‍ ഒപ്പുവെക്കുന്നത്. നേരത്തെ ആറ് ബില്യണ്‍ വായ്പയും സൗദി അനുവദിച്ചിരുന്നു.

ഇറാന്റെ പ്രതിഷേധം

ഇറാന്റെ പ്രതിഷേധം

ഇറാന്‍ പാകിസ്താന്‍ അംബാസിഡറെ വിളിച്ച് വരുത്തിയാണ് പ്രതിഷേധമറിയിച്ചത്. പാകിസ്താന്‍ അതിര്‍ത്തിയില്‍ ഇറാന്റെ 27 റെവലൂഷണറി ഗാര്‍ഡുകള്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് പ്രതിഷേധമറിയിച്ചത്. ചാവേര്‍ ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. പാകിസ്താനില്‍ നിന്നുള്ള ഭീകരരാണ് ഇതിന് പിന്നിലെന്നാണ് സൂചന. സുന്നി ഗ്രൂപ്പായ ജെയ്ഷ് അല്‍ ആദില്‍ ആണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്.

ഇന്ത്യയുടെ സമ്മര്‍ദം

ഇന്ത്യയുടെ സമ്മര്‍ദം

ഇന്ത്യയുടെ സമ്മര്‍ദവും ഇതിന് പിന്നിലുണ്ട്. സുഷമയുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് ഇറാന്‍ പ്രതിഷേധം നേരിട്ടറിയിച്ചത്. തീവ്രവാദികള്‍ സുരക്ഷിത കേന്ദ്രം ഒരുക്കുന്നത് പാകിസ്താനാണെന്ന് ഇറാന്‍ ആരോപിക്കുന്നുണ്ട്. സുഷമ നേരത്തെ ഇറാന്‍ വിദേശകാര്യ സഹമന്ത്രി സയ്യിദ് അബ്ബാസ് അറാഗച്ചിയെ കണ്ടിരുന്നു. ഒരേസമയം ഇന്ത്യയെയും ഇറാനെയും ആക്രമിക്കുകയാണ് പാകിസ്താനെന്ന് അറാഗച്ചി കുറ്റപ്പെടുത്തിയിരുന്നു. അന്താരാഷ്ട്ര തലത്തില്‍ പാകിസ്താനെതിരെ പ്രമുഖ രാജ്യങ്ങളെ ഒപ്പം ചേര്‍ക്കുകയാണ് ഇന്ത്യ.

സൗദിയുടെ പിന്തുണ

സൗദിയുടെ പിന്തുണ

സൗദി പാകിസ്താനെ ശക്തമായി തന്നെ പിന്തുണയ്ക്കുന്നുണ്ട്. ഇന്ത്യ ഇതിനെതിരെ സമ്മര്‍ദം ചെലുത്തുന്നുണ്ട്. എന്നാല്‍ ഖഷോഗി വധത്തില്‍ പാകിസ്താന്റെ പിന്തുണ സൗദിക്ക് ഗുണകരമായിരുന്നു. അതുകൊണ്ട് ഇമ്രാന്‍ ഖാനെ തുടര്‍ന്നും പിന്തുണയ്ക്കാനാണ് സൗദിയുടെ തീരുമാനം. വമ്പന്‍ സ്വീകരണമാണ് മുഹമ്മദ് ബിന്‍ സല്‍മാനായി ഒരുക്കിയിരിക്കുന്നത്. പാക് സൈന്യത്തിന്റെ ശക്തമായ പിന്തുണയും സൗദിക്കുണ്ട്. പാക് പ്രധാനമന്ത്രിയുടെ വസതി തന്നെയാണ് മുഹമ്മദ് ബിന്‍ സല്‍മാനായി ഒരുക്കിയിരിക്കുന്നത്.

വമ്പന്‍ നിക്ഷേപം

വമ്പന്‍ നിക്ഷേപം

സൗദിയില്‍ ഇന്ത്യയുടെ സമ്മര്‍ദം ഫലിക്കില്ലെന്നാണ് വ്യക്തമാകുന്നത്. വമ്പന്‍ നിക്ഷേപത്തിനാണ് സൗദി ഒരുങ്ങുന്നത്. പ്രധാനമന്ത്രിയുടെ വസതി ആദ്യമായി ഉപയോഗിക്കുന്ന നേതാവെന്ന നേട്ടവും മുഹമ്മദ് ബിന്‍ സല്‍മാന് ലഭിക്കും. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ഇതുവരെ ഈ വസതിയില്‍ താമസിച്ചിട്ടില്ല ഇമ്രാന്‍ ഖാന്‍. ചൈനീസ് സാമ്പത്തിക ഇടനാഴിയിലും സൗദിയുടെ നിക്ഷേപമുണ്ടാകും. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യ തിരിച്ചടിക്ക് ശ്രമിക്കുമ്പോള്‍ സൗദിയുടെയും ചൈനയുടെയും നിലപാടുകള്‍ ഇന്ത്യക്ക് ഇത്തവണ തിരിച്ചടിയായേക്കും.

കുമ്മനമല്ല.. തിരുവനന്തപുരത്ത് കെ സുരേന്ദ്രന്‍ മതി! കടുപ്പിച്ച് മുരളീധരപക്ഷംകുമ്മനമല്ല.. തിരുവനന്തപുരത്ത് കെ സുരേന്ദ്രന്‍ മതി! കടുപ്പിച്ച് മുരളീധരപക്ഷം

English summary
iran summons pakistan envoy over deadly suicide bomb attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X