കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനിയന്‍ പ്രതിനിധി ഇന്ത്യയില്‍... ചബഹാര്‍ തുറമുഖം ഒരു മാസത്തിനുള്ളില്‍ ഇന്ത്യക്ക് കൈമാറാന്‍ ധാരണ

Google Oneindia Malayalam News

ദില്ലി: അമേരിക്കയുമായുള്ള പ്രതിരോധ ഇടപാടുകള്‍ക്ക് ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാണുന്നതാണ്. കഴിഞ്ഞ ദിവസം 2+2 എന്ന പ്രതിരോധ സഖ്യത്തിന് ഇരുവരും ധാരണയിലെത്തിയിരുന്നു. മേഖലയില്‍ ചൈനയുടെ സ്വാധീനം കുറയ്ക്കുക ലക്ഷ്യമിട്ടാണ് അമേരിക്ക ഇന്ത്യയുമായി കൈകോര്‍ത്തത്. എന്നാല്‍ ഇന്ത്യ മറ്റൊരു നീക്കത്തിന് ഇതിനിടയില്‍ ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഗുരുതരമായൊരു കാര്യമാണ് ഇത്. ഇറാനുമായിട്ട് പ്രതിരോധ ഇടപാടുകള്‍ നടക്കുന്നുണ്ടെന്നാണ് സൂചന.

ഇറാനിയന്‍ പ്രതിനിധി രഹസ്യ ധാരണകള്‍ക്കായി കഴിഞ്ഞ ദിവസം ഇന്ത്യയിലുണ്ടായിരുന്നു. ഒരുവശത്ത് യുഎസ്സുമായി ധാരണയിലെത്തുമ്പോള്‍ ഇറാനുമായി മറ്റൊരു വശത്ത് ധാരണകള്‍ക്ക് ഇന്ത്യ തുടക്കം കുറിച്ചിരുന്നു. ഇറാനുമായി വ്യാപാര ബന്ധം തുടരുമെന്ന് രഹസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. അതേസമയം ഇറാനെതിരെ യുഎസ്സ് ഏര്‍പ്പെടുത്തിയ ഉപരോധം തള്ളിക്കളയുന്നതാണ് ഇത്. എത്ര കാലം ഈ ബന്ധം തുടരുമെന്നാണ് ഇനി കണ്ടറിയേണ്ടത്.

ഇറാനിയന്‍ നയതന്ത്രജ്ഞന്‍ ഇന്ത്യയിലെത്തി

ഇറാനിയന്‍ നയതന്ത്രജ്ഞന്‍ ഇന്ത്യയിലെത്തി

ഇറാനിയന്‍ നയതന്ത്രജ്ഞന്‍ രഹസ്യമായി ഇന്ത്യയിലെത്തിയെന്നാണ് റിപ്പോര്‍ട്ട്. അണിയറയില്‍ ഇരുന്ന് ഇയാള്‍ കാര്യങ്ങള്‍ നിയന്ത്രിക്കുകയായിരുന്നു. ഇന്ത്യക്ക് ഏറെ താല്‍പര്യമുള്ള ചബഹാര്‍ തുറമുഖവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സംസാരിച്ചത്. ഇന്ത്യയില്‍ നിന്ന് റെയില്‍വേ-ഹെവി എന്‍ജിനീയറിങ് ഉപകരണങ്ങള്‍ വാങ്ങാനും ഇറാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം ഇറാനുമായി ചൈനയ്ക്ക് നല്ല അടുപ്പമുണ്ട്. ഇതിലൂടെ ചൈനയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇറാന്‍ സഹായിക്കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.

ചബഹാര്‍ തുറമുഖം കൈമാറും

ചബഹാര്‍ തുറമുഖം കൈമാറും

തന്ത്രപ്രധാനമായ ചബഹാര്‍ തുറമുഖം ഇന്ത്യക്ക് കൈമാറാനാണ് ഇറാന്‍ തയ്യാറാവുന്നത്. ഹ്രസ്വകാലത്തേക്കാണ് ഇത് ഇന്ത്യന്‍ കമ്പനിക്ക് കൈമാറുന്നത്. ഇറാനിയന്‍ നഗര വികസന മന്ത്രി അബ്ബാസ് അക്കൂന്‍ദിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. രഹസ്യ ചര്‍ച്ചകള്‍ക്കായി അക്കൂന്‍ദിയും ഇന്ത്യയിലെത്തിയിട്ടുണ്ട്. അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ ക്ഷണ പ്രകാരം നീതി ആയോഗിന്റെ യോഗത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം.

എന്തുകൊണ്ട് ഇന്ത്യക്ക് താല്‍പര്യം

എന്തുകൊണ്ട് ഇന്ത്യക്ക് താല്‍പര്യം

ചബഹാര്‍ തുറമുഖം വഴി ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരുമ്പോള്‍ വലിയ രീതിയിലുള്ള സമയലാഭവും ധനലാഭവും ഇന്ത്യക്ക് ലഭിക്കും. ഇതാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. വിദേശവിപണിയില്‍ നിന്ന് ഇത്ര വലിയൊരു ലാഭം കിട്ടുന്നത് ഇന്ത്യക്ക് ഏറെ ഗുണകരമാണ്. മറ്റൊന്ന് അഫ്ഗാനിസ്ഥാനോട് കൂടുതല്‍ സൗഹൃദവും വ്യാപാരവും നിലനിര്‍ത്താന്‍ ഇന്ത്യയെ സഹായിക്കും. ഇതുവഴി പാകിസ്താനെ ഇറാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ഇന്ത്യക്ക് സാധിക്കും.

എണ്ണ വ്യാപാരം

എണ്ണ വ്യാപാരം

ലോകത്ത് ആകെ കയറ്റുമതി ചെയ്യുന്നതിന്റെ അഞ്ചിലൊരു ഭാഗം ഈ തുറമുഖം വഴിയാണ് കടന്നുപോകുന്നത്. പേര്‍ഷ്യന്‍ ഗള്‍ഫ്, ഗള്‍ഫ് ഓഫ് ഒമാന്‍, ഇന്ത്യന്‍ മഹാസമുദ്രം എന്നിവയ്ക്കിടയിലാണ് തുറമുഖം ഉള്ളത്. ഇത് ലോക രാജ്യങ്ങള്‍ക്ക് ഇന്ത്യയെ കൂടുതല്‍ ആശ്രയിക്കുന്നതിന് കാരണമാകും. അതുകൊണ്ട് ചബഹാര്‍ സ്വന്തമാക്കുന്നതിലൂടെ ഇന്ത്യ വലിയൊരു നേട്ടമാണ് സ്വന്തമാക്കുക. മറ്റൊന്ന് ഇതുവഴി അഫ്ഗാനിസ്ഥാനിലെ നാല് നഗരങ്ങളിലേക്ക് റോഡ് മാര്‍ഗം എത്താന്‍ സാധിക്കുമെന്നതാണ്.

2003ലെ കരാര്‍

2003ലെ കരാര്‍

ഇറാനുമായി 2003ലാണ് ചബഹാര്‍ തുറമുഖവുമായി ബന്ധപ്പെട്ട കരാറില്‍ ഇന്ത്യ ഒപ്പുവെക്കുന്നത്. വിദേശ രാജ്യത്ത് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ആദ്യത്തെ തുറമുഖമാണിത്. അഫ്ഗാനിസ്ഥാനിലെ നഗരങ്ങളാണ് ഹെരാത്ത്, കാണ്ഡഹാര്‍, കാബൂള്‍, മസര്‍ ഇ ഷെരീഫ്, എന്നിവയില്‍ എളുപ്പത്തില്‍ പ്രവേശിക്കാന്‍ ഇന്ത്യക്ക് തുറമുഖം വഴി സാധിക്കും. പാകിസ്താന്‍ അതിര്‍ത്തിയോട് ചേര്‍ന്നാണ് തുറമുഖമുള്ളത്. ആദ്യ ഘട്ടത്തില്‍ 200 മില്യണാണ് ഇന്ത്യ ഇതില്‍ നിക്ഷേപിച്ചത്. ഇത് വായ്പയെടുത്തതായിരുന്നു.

തുറമുഖം കൈമാറും

തുറമുഖം കൈമാറും

ഇന്ത്യയുമായി വ്യാപാര ബന്ധം അത്യാവശ്യമായ ഘട്ടത്തിലാണ് തുറമുഖം കൈമാറാന്‍ ഇറാന്‍ സമ്മതിച്ചത്. ഒന്നരവര്‍ഷത്തേക്കാണ് കൈവശാവകാശം. പാകിസ്താന്റെ ഗ്വാദര്‍ തുറമുഖത്തിന് ബദലായിട്ടാണ് ചബബാറിനെ വിലയിരുത്തുന്നത്. ഇന്ത്യയുടെ പശ്ചിത തീരദേശ മേഖലയില്‍ നിന്ന് എളുപ്പത്തില്‍ എത്താന്‍ സാധിക്കുന്ന പ്രദേശമാണ് ചബഹാര്‍. ഒരുമാസത്തിനുള്ളില്‍ തുറമുഖം ഇന്ത്യക്ക് കൈമാറുമെന്നാണ് ഇറാന്‍ അറിയിച്ചത്.

 ഇന്ത്യയുമായി വ്യാപാര കരാര്‍

ഇന്ത്യയുമായി വ്യാപാര കരാര്‍

ഇന്ത്യയുമായുള്ള എണ്ണ വ്യാപാര കൂടുതല്‍ ശക്തമാക്കുമെന്നാണ് ഇറാന്‍ അറിയിച്ചിട്ടുള്ളത്. ഇന്ത്യന്‍ രൂപയുടെ അടിസ്ഥാനത്തില്‍ വിപണനം നടത്താമെന്ന് ഇറാന്‍ സമ്മതിച്ചിട്ടുണ്ട്. യുഎസ്സുമായുള്ള ഉപരോധം കാര്യമാക്കുന്നില്ലെന്നും അബ്ബാസ് അക്കൂന്‍ദി പറഞ്ഞു. അതേസമയം ഇന്ത്യയില്‍ നിന്ന് അരിയും മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളും ഇറാന്‍ വാങ്ങുമെന്നും ഇതിന് പുറമേ നിര്‍മാണ സാമഗ്രികളും വാങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

അമേരിക്കയുടെ നിലപാട്

അമേരിക്കയുടെ നിലപാട്

ഇറാനെ അന്താരാഷ്ട്ര സമൂഹം ഒറ്റപ്പെടുത്തണമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിരിക്കുന്നത്. ഇറാനുമായി വ്യാപാരം നടത്തുന്നവര്‍ അമേരിക്കയുമായി വ്യാപാര നടത്തില്ലെന്നും അവര്‍ക്ക് ഉപരോധമേര്‍പ്പെടുത്തുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്ത്യ ഇത് കാര്യമാക്കാതെ മുന്നോട്ട് പോവുകയാണ്. അതിനാല്‍ പ്രതിരോധ സഖ്യം വിജയകരമാവുമോ എന്ന് സംശയമാണ്. ഇറാനിയന്‍ മന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞത് ഇരുരാജ്യങ്ങളും തമ്മില്‍ നല്ല ബന്ധത്തിലാണെന്നാണ്.

നിലപാടില്ലാത്ത വിവരദോഷികള്‍... സ്ത്രീപീഡന പരാതിയില്‍ യെച്ചൂരിയെ കുറ്റപ്പെടുത്തി പികെ ശശിനിലപാടില്ലാത്ത വിവരദോഷികള്‍... സ്ത്രീപീഡന പരാതിയില്‍ യെച്ചൂരിയെ കുറ്റപ്പെടുത്തി പികെ ശശി

സച്ചിന്‍റേയും ഭവ്യയുടേയും പ്രണയത്തെ തോല്‍പ്പിക്കാന്‍ കാന്‍സറിന് കഴിഞ്ഞില്ല.. വൈറല്‍ കുറിപ്പ്സച്ചിന്‍റേയും ഭവ്യയുടേയും പ്രണയത്തെ തോല്‍പ്പിക്കാന്‍ കാന്‍സറിന് കഴിഞ്ഞില്ല.. വൈറല്‍ കുറിപ്പ്

English summary
iran to hand over chabahar port operations to india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X