സ്മൃതി ഇറാനിയോ പാകിസ്താനിയോ?
അമേഠി: സ്മൃതി ഇറാനിയോ പാകിസ്താനിയോ ആയിക്കോട്ടെ ആം ആദ്മി പാര്‍ട്ടിക്ക് അതൊരു പ്രശ്‌നമേ അല്ലെന്ന് കുമാര്‍ വിശ്വാസ്. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന അമേഠിയിലെ സ്ഥാനാര്‍ഥിയായി സ്മൃതി ഇറാനിയെ ബി ജെ പി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആപ്പിന്റെ വിവാദ നായകന്‍ കുമാര്‍ വിശ്വാസ് ഈ പ്രസ്താവന നടത്തിയത്.
ഇറാനിയോ പാകിസ്താനിയോ ഇറ്റാലിയനോ ആയിക്കോട്ടെ, അമേഠിയിലെ ജനങ്ങള്‍ ആരെ ജയിപ്പിക്കണം എന്ന് തീരുമാനിച്ചു കഴിഞ്ഞു. എനിക്ക് അവരോട് സഹതാപമുണ്ട്. ഞാന്‍ മത്സരിക്കാനില്ല എന്ന് സ്മൃതി ഇറാനി പാര്‍ട്ടി നേതാക്കളോട് പറയണമായിരുന്നു. ബി ജെ പിയും കോണ്‍ഗ്രസും തമ്മിലുള്ള ഒത്തുകളിയാണ് സ്മൃതി ഇറാനിയുടെ സ്ഥാനാര്‍ഥിത്വം എന്നും വിശ്വാസ് പറഞ്ഞു.

വാരണാസിയില്‍ അഹമ്മദ് അങ്കിളിനെ മത്സരിപ്പിച്ച് ബി ജെ പിയെ സഹായിക്കൂ, പകരം അമേഠിയില്‍ സ്മൃതി ഇറാനിയെ മത്സരിപ്പിച്ച് രാഹുല്‍ ഗാന്ധിയെ ജയിപ്പിച്ചു തരാം എന്നതാണ് ബി ജെ പിയും കോണ്‍ഗ്രസും തമ്മിലുള്ള കരാര്‍. രാഹുല്‍ ഗാന്ധിക്കെതിരെ അമേഠിയില്‍ മത്സരിക്കുന്ന ആപ്പ് സ്ഥാനാര്‍ഥിയാണ് കുമാര്‍ വിശ്വാസ്.
സ്ത്രീകളോട് മാന്യമായി പെരുമാറും എന്നൊരു സാമാന്യമര്യാദ താന്‍ കുമാര്‍ വിശ്വാസില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല എന്ന് സ്മൃതി ഇറാനി പ്രതികരിച്ചു. ഇതിന് മുമ്പും കുമാര്‍ വിശ്വാസ് സ്ത്രീകളെ അപമാനിച്ചിട്ടുണ്ട്. കോണ്‍ഗ്രസും ആപ്പും തമ്മിലാണ് ധാരണ എന്ന് ദില്ലിയില്‍ തെളിഞ്ഞതാണ്.












Click it and Unblock the Notifications