Get Updates
Get notified of breaking news, exclusive insights, and must-see stories!

റാഫേല്‍ വിമാനങ്ങള്‍ നിര്‍ത്തിയ അല്‍ ദഫ്രയുടെ സമീപത്തേക്ക് ഇറാനിയന്‍ മിസൈലുകളെന്ന് റിപ്പോര്‍ട്ട്

ദില്ലി: യുഎഇ എയര്‍ബേസ് അല്‍ ദഫ്രയുടെ സമീപത്തേക്ക് ഇറാനിയന്‍ മിസൈലുകളെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലേക്ക് കൊണ്ട് വരുന്ന അഞ്ച് റഫാല്‍ വിമാനങ്ങള്‍ ചൊവ്വാഴ്ച്ച രാത്രി അല്‍ദഫ്രയില്‍ എത്തിയതിന് ശേഷമാണ് ഇറാനിയന്‍ മിസൈലുകള്‍ എത്തിയതെന്നാണ് സൂചന. ഒപ്പം അബുദാബിയില്‍ നിന്നും ഒരു മണിക്കൂറോളം അകലെയുള്ള അല്‍ ദാഫ്ര താവളത്തില്‍ യുഎസ് യുദ്ധ വിമാനങ്ങളും ഉണ്ട്.

ഇറാനില്‍ സൈനികാഭ്യാസം നടക്കുന്നതിനിടെ ഇറാനിയന്‍ മിസൈലുകള്‍ ആ വഴിക്കു പോകാമെന്ന് ഇന്റല്‍ ഇന്‍ഡിക്കേറ്റേര്‍സ് സൂചിപ്പിച്ചതിനെ തുടര്‍ന്ന് അല്‍ ദാഫ്ര എയര്‍ബേസും, ഖത്തറിലെ അല്‍ ഉയിദ് എയര്‍ബേസും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായി യുഎസിലെ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

rafale

Recommended Video

cmsvideo
    India's Rafale jet reached in uae air base | Oneindia Malayalam

    ഉദ്യോഗസ്ഥരോട് മുന്‍കരുതല്‍ എടുക്കണെന്നും ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ എയര്‍ബേസിലേക്ക് മിസൈല്‍ പതിച്ചിട്ടില്ലെന്നുമാണ് ഇവരുടെ റിപ്പോര്‍ട്ടിലുള്ളത്. യുഎസിന്റെ ഫോക്‌സ് ന്യൂസിന്റെ ലൂക്കാസ് ടോംലിന്‍സണും സംഭവം റിപ്പോര്‍ട്ട് ചെയ്തു.

    അല്‍ദഫ്‌റയില്‍ നിന്നും 7000 കിലോമീറ്റര്‍ താണ്ടിയാണ് റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയിലെത്തുക.
    അതിനിടെ ഇന്ത്യയിലേക്ക് പുറപ്പെട്ട വിമാനങ്ങള്‍ 30,000 അടി ഉയരത്തില്‍ ആകാശത്തില്‍ വെച്ച് ഇന്ധം നിറയ്ക്കുന്ന ചിത്രങ്ങള്‍ ഫ്രാന്‍സിലെ ഇന്ത്യന്‍ എംബസി പുറത്ത് വിട്ടിരുന്നു.

    തെക്കന്‍ ഫ്രാന്‍സിലെ മെറിനിയാക് വ്യോമത്താവളത്തില്‍ നിന്നാണു വിമാനങ്ങള്‍ തിങ്കളാഴ്?ച ഉച്ചയോടെ വിമാനങ്ങള്‍ പുറപ്പെട്ടത്. വൈകീട്ടോടെ അബുദാബിയില്‍ എത്തി. ഇവിടെ വരെ ഫ്രഞ്ച് വ്യോമസേന ടാങ്കര്‍ റാഫേലുകള്‍ക്കൊപ്പം പറന്നിരുന്നു. ഫ്രഞ്ച് വ്യോംസേനയുടെ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ടാണ് ഇന്ത്യന്‍ എംബസി ചിത്രങ്ങള്‍ പങ്കുവെച്ചത്. അബുദാബിയില്‍ നിന്ന് ഇന്ത്യന്‍ വ്യോമസേന ടാങ്കറുകള്‍ റാഫേലുകള്‍ക്കൊപ്പം പറക്കും.

    ഏഴ് ഇന്ത്യന്‍ പൈലറ്റുമാരാണ് വിമാനങ്ങള്‍ ഇന്ത്യയിലേക്ക് എത്തിക്കുന്നത്. പതിനേഴാം ഗോള്‍ഡന്‍ ആരോസ് സ്‌ക്വാഡിലെ കമാന്റിങ്ങ് ഓഫീസര്‍ ഉള്‍പ്പെടെയുള്ളവരാണിത്. പൈലറ്റുമാരില്‍ ഒരാള്‍ മലയാളിയാണ്. ഓഗസ്റ്റ് 20 ഓടെ വിമാനങ്ങള്‍ ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമാകും. 2016 ലാണ് ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ റാഫേല്‍ കരാര്‍ ഒപ്പുവെച്ചത്. കരാര്‍ അനുസരിച്ച് 36 ഇരട്ട എഞ്ചിന്‍ യുദ്ധ വിമനാങ്ങളാണ് ഇന്ത്യയിലെത്തുക. 59,000 കോടിയുടേതാണ് കരാര്‍. ഇതില്‍ 10 റാഫേല്‍ വിമാനങ്ങള്‍ ഇതിനോടകം ഇന്ത്യയ്ക്ക് കൈമാറിയിട്ടുണ്ട്. ഇതില്‍ 5 എണ്ണം ഇപ്പോഴും ഫ്രാന്‍സില്‍ പരിശീലനത്തിലാണ്. 2021 ഓടെയാണഅ മുഴുവന്‍ റാഫേല്‍ വിമാനങ്ങളും ഇന്ത്യയ്ക്ക് കൈമാറുക.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+