ഇറാഖ്: ഇന്ത്യന്‍ബന്ദികളെ ഒളിപ്പിച്ചസ്ഥലം കണ്ടെത്തി
ദില്ലി: ഇറാഖില്‍ ബന്ദികളാക്കിയ 40 ഇന്ത്യക്കാരെ ഒളിപ്പിച്ച സ്ഥം കണ്ടെത്തിയതായി വിദേശകാര്യ വക്താവ് അറിയിച്ചു. ഇറാഖ് അധികൃതരാണത്രെ ഇക്കാര്യം അറിയിച്ചത്.
എന്നാല്‍ ആരാണ് ഇവരെ ബന്ദികളാക്കിയത് എന്നത് സംബന്ധിച്ച് വ്യക്തമായ വിവരമില്ല. ബന്ദികളാക്കിയവരുടെ സുരക്ഷയെപ്പറ്റി ഒരു തരത്തിലും ഉള്ള ഉറപ്പും നല്‍കാനാവില്ലെന്നാണ് വിദേശകാര്യ വക്താവ് സയ്യിദ് അക്ബറുദീന്‍ തുറന്ന് പറഞ്ഞു.

ഇറാഖില്‍ ബന്ദിയാക്കപ്പെട്ട ഇന്ത്യക്കാരുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇതിനായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് കേരള മുഖ്യമന്ത്രിയുമായും പഞ്ചാബ് മുഖ്യമന്ത്രിയുമായും ചര്‍ച്ച നടത്തിയതായും വിദേശകാര്യ വക്താവ് അറിയിച്ചു. ബന്ദികളെ വിട്ടുകിട്ടാന്‍ ആവശ്യമായ പണം നല്‍കാന്‍ തയ്യാറാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ അറിയിച്ചിട്ടുണ്ട്.
താരിഖ് നൂര്‍ അല്‍ഹുദ എന്ന കമ്പനിയില്‍ ജോലി ചെയ്യുന്ന 40 പേരെയായിരുന്നു തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. ഇവരില്‍ 39 പേരും കൊല്ലപ്പെട്ടതായി നേരത്തെ സ്ഥിരീകരിക്കാത വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ആര്‍ക്കും ഇതുവരേയും ഒരപകടവും പറ്റിയിട്ടില്ലെന്നാണ് വിദേശകാര്യ വക്താവ് നല്‍കുന്ന വിവരം. ഇറാഖിലെ ആശുപത്രികളില്‍ ജോലി ചെയ്യുന്ന മലയാളികളായ നഴ്‌സുമാരെ തിരിച്ചുകൊണ്ടുവരുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമൊന്നും ആയിട്ടില്ല. എന്നാല്‍ ഇവരെല്ലാം സുരക്ഷിതാരണെന്നാണ് വിവരം.












Click it and Unblock the Notifications