അനസ്‌തേഷ്യാ പിഴവ്; സ്വകാര്യ ക്ലിനിക്കില്‍ ഇറാഖി ബാലന്‍ മരിച്ചു
ഗുര്‍ഗാവ്: അനസ്‌തേഷ്യാ പിഴവു മൂലം ഗുര്‍ഗാവിലെ സ്വകാര്യ ക്ലിനിക്കില്‍ ഇറാഖി ബാലന്‍ മരിച്ചു. ബാഗ്ദാദ് സ്വദേശിയായ അഹമ്മദ് ഇമദ് ഫൈസല്‍ (12) ആണ് മരിച്ചത്. മൂകനും ബധിരനുമായ ബാലന്‍ ചികിത്സക്കായി ഒരാഴ്ച്ച മുന്‍പാണ് ഇന്ത്യയിലെത്തിയത് .ഫോര്‍ട്ടിസ് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ അഹമ്മദിനെ ശനിയാഴ്ച്ച ഒപി വിഭാഗത്തില്‍ പരിശോധന നടത്തിയ ശേഷം എം ആര്‍ ഐ സ്കാനിനു നിര്‍ദ്ദേശിക്കുകയായിരുന്നു.
തുടര്‍ന്ന് ഫോര്‍ട്ടിസ് ആശുപത്രിയ്ക്കു സമീപമുളള മോഡേണ്‍ ഡയഗ്നോസ്റ്റിക് ആന്റ് റിസര്‍ച്ച് സെന്ററിലെത്തിയ അഹമ്മദിനു ആദ്യം അനസ്‌തേഷ്യ നല്‍കണമെന്നാണവര്‍ അറിയിച്ചത്. അനസ്‌തേഷ്യ നല്‍കിയതിനു ശേഷം അഹമ്മദിനു ബോധം തിരിച്ചുകിട്ടാത്തതിനെ തുടര്‍ന്ന് ഉടന്‍ ഫോര്‍ട്ടിസ് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും ബാലന്‍ മരിച്ചിരുന്നു

കുട്ടിയുടെ മരണം അനസ്‌തേഷ്യാ പിഴവുമൂലമാണെന്ന് ഫോര്‍ട്ടിസ് ആശുപത്രിയില്‍ അഹമ്മദിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോ ദീപക് മാത്തൂര്‍ വ്യക്തമാക്കി. അഹമ്മദിന്റെ മാതാപിതാക്കള്‍ ക്ലിനിക്കിനെതിരെ കേസ് നല്‍കിയിട്ടുണ്ട്. ഇറാഖ് എംബസിയെയും വിവരമറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications