ഇറാഖില്‍ കനത്ത മഴയെത്തുടര്‍ന്ന് 58 പേര്‍ ഷോക്കേറ്റ് മരിച്ചു
ബാഗ്ദാദ്: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 58 പേര്‍ ഷോക്കേറ്റു മരിച്ചു. ഒരാഴ്ച നീണ്ടു നിന്ന ശക്തമായ മഴയെ തുടര്‍ന്നാണ് ഇറാഖ് വെള്ളത്തിനടിയിലായത്.
ബാഗ്ദാദിലും പരിസര പ്രദേശങ്ങളിലും വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് ഇലക്ട്രിക് പോസ്റ്റുകള്‍ നിലം പതിക്കുകയായിരുന്നു. വെള്ളത്തിലൂടെയുള്ള വൈദ്യുതി പ്രവാഹമാണ് ഇത്രയും ആളുകളുടെ ജീവനെടുത്തത്.

മഴയുടെ സാന്ദ്രത കുറഞ്ഞെങ്കിലും ഇറാഖില്‍ ഇപ്പോഴും വെള്ളം താഴ്ന്നിട്ടിലെന്ന് സുരക്ഷാ മന്ത്രാലയം അറിയിച്ചു. ഇലക്ട്രിക് പോസ്റ്റുകള്‍ നില്‍ക്കുന്ന സ്ഥലങ്ങളില്‍ നിന്നും ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളില്‍ നിന്നും മാറി താനസിക്കുവാന്‍ വൈദ്യുതി മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ജനറേറ്ററുകളുടെ സഹായത്തോടെയാണ് ഇപ്പോള്‍ വൈദ്യുതി എത്തിക്കുന്നത്.












Click it and Unblock the Notifications