കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏപ്രിൽ 30 വരെ ടിക്കറ്റില്ല? സ്വകാര്യ ട്രെയിനുകളുടെ ബുക്കിംഗ് നിർത്തലാക്കി ഇന്ത്യൻ റെയിൽവേ

Google Oneindia Malayalam News

ദില്ലി: ഏപ്രിൽ 14ന് 21 ദിവസത്തെ ലോക്ക് ഡൌൺ അവസാനിക്കാനിരിക്കെ ട്രെയിൻ ബുക്കിംഗ് റദ്ദാക്കി ഇന്ത്യൻ റെയിൽവേ. മൂന്ന് സ്വകാര്യ വൽക്കൃത ട്രെയിനുകളുടെ ഏപ്രിൽ 30 വരെയുള്ള ബുക്കിംഗാണ് നിർത്തലാക്കിയിട്ടുള്ളത്. ലോക്ക് ഡൌൺ ഏപ്രിൽ 14ന് അവസാനിക്കുന്നത് സംബന്ധിച്ചുള്ള അനിശ്ചിതത്വങ്ങൾ തുടരുമ്പോഴാണ് ഐആർസിടിസിയുടെ നടപടി. അഹമ്മദാബാദ്- മുംബൈ, ദില്ലി- ലഖ്നൌ സർവീസ് നടത്തുന്ന തേജസ് എക്സ്പ്രസ്, വരാണസിയിൽ നിന്ന് ഇൻഡോറിലേക്കുള്ള കാശി മഹാകാൽ എക്സ്പ്രസ് എന്നീ ട്രെയികളുടെ ബുക്കിംഗാണ് റെയിൽവേ റദ്ദാക്കിയിട്ടുള്ളത്. ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് മുഴുവൻ തുകയും മടക്കി നൽകുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചിട്ടുണ്ട്. ഏപ്രിൽ 30 വരെ പുതിയ ബുക്കിംഗ് അനുവദിക്കുകയുമില്ലെന്ന് ഐആർസിടിസി വക്താവ് അറിയിച്ചു.

കൊറോണ വൈറസ്: ഗുജറാത്തിൽ 14 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; രോഗം സ്ഥിരീകരിച്ചത് രണ്ട് ദിവസം മുമ്പ്
ലോക്ക് ഡൌൺ അവസാനിക്കുന്നതോടെ രാജ്യത്ത് പാസഞ്ചർ- മെയിൽ- എക്സ്പ്രസ് ട്രെയിൻ സർവീസ് പുനനാരംഭിക്കുന്ന സൂചനകൾ നിലനിൽക്കുമ്പോഴാണ് ട്രെയിനുകളുടെ ബുക്കിംഗ് നിർത്തലാക്കുന്നത്. ഇതോടെ ട്രെയിൻ സർവീസ് പുനരാരംഭിക്കുമെന്ന റിപ്പോർട്ടുകൾ റെയിൽവേ മന്ത്രാലയം തള്ളിക്കളഞ്ഞിട്ടുണ്ട്. ചില മാധ്യമ റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടതോടെ പാസഞ്ചർ ട്രെയിൻ പുനരാരംഭിക്കുന്നതിനുള്ള നടപടികൾ ഒന്നും തന്നെ ആരംഭിച്ചിട്ടില്ലെന്ന് മന്ത്രാലയം ട്വിറ്ററിൽ കുറിച്ചു. ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എല്ലാവരെയും പിന്നീട് അറിയിക്കുമെന്നും റെയിൽവേ ട്വിറ്ററിൽ കൂട്ടിച്ചേർത്തു.

teja1-157924

Recommended Video

cmsvideo
ലോക്ക് ഡൗണ്‍ കാലയളവ് നീട്ടുന്നു? സത്യം ഇതാണ് | Oneindia Malayalam

ലോക്ക് ഡൌൺ നിലവിലുള്ള കാലയളവിലെ എല്ലാ ബുക്കിംഗും നേരത്തെ ഇന്ത്യൻ റെയിൽവേ റദ്ദാക്കിയിരുന്നു. മുൻകൂട്ടി ബുക്ക് ചെയ്ത യാത്രക്കാർക്ക് മുഴുവൻ തുകയും മടക്കി നൽകുകയും ചെയ്തിരുന്നു. ലോക്ക് ഡൌൺ കാലയളവിന് ശേഷം ടിക്കറ്റ് ബുക്ക് ചെയ്തവരെ ഇത് ബാധിക്കില്ലെന്നും റെയിൽവേ വ്യക്തമാക്കിയിരുന്നു. കൊറോണ വ്യാപനത്തോടെ ഇന്ത്യൻ റെയിൽവേക്ക് കീഴിലുള്ള എല്ലാ അന്തർസംസ്ഥാന- സബർബൻ മെട്രോ സർവീസുകളും നിർത്തിവെച്ചിരുന്നു. നിലവിൽ ചരക്കുഗതാഗതത്തിന് മാത്രമായാണ് ഇന്ത്യൻ റെയിൽവേ സർവീസ് നടത്തുന്നത്. 2500 കോച്ചുകൾ കൊറോണ നിരീക്ഷണത്തിനായി പരിഷ്കരിക്കുകയും ചെയ്തിരുന്നു. രോഗികളെ ചികിത്സിക്കുന്നതിനായി ആശുപത്രികൾ തുറന്ന റെയിൽവേ 1000ലധികം പിപിഇളും ആരോഗ്യ പ്രവർത്തകർക്കായി നിർമിച്ച് നൽകിയിരുന്നു.

English summary
IRCTC cancels bookings till April 30 on 3 privately run trains, offers refunds
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X