അവിശ്വസനീയം; 20 രൂപയ്ക്ക് വിഭവ സമൃദ്ധമായ ആഹാരവുമായി റെയില്‍വെ
ദില്ലി: രാജ്യത്തെ ട്രെയിന്‍ യാത്രക്കാരുടെ ആഹാര പ്രശ്‌നങ്ങള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. വര്‍ഷങ്ങളായി ട്രെയിനില്‍ നല്ല ഭക്ഷണം ലഭിക്കുന്നില്ലെന്ന പരാതിയാണ്. ലഭിക്കുന്നവയ്ക്കാവട്ടെ വന്‍ വിലയും നല്‍കേണ്ടിവരുന്നു. എന്നാല്‍ ഇവയ്‌ക്കെല്ലാം പരിഹാരവുമായി രംഗത്തെത്തുകയാണ് ജന്‍ ആഹാര്‍ കഫ്റ്റീരിയകള്‍ വഴി ഐആര്‍സിടിസി.
20 രൂപയ്ക്ക് വിഭവ സമൃദ്ധമായ ആഹാരം ജനങ്ങള്‍ക്ക് എത്തിക്കുകയാണ് ഇവയുടെ പ്രധാന ലക്ഷ്യം. അതായത് കുറഞ്ഞവിലയ്ക്ക് നിലവാരുമുള്ള ഭക്ഷണം. ആഴ്ചയില്‍ എല്ലാ ദിവസവും 24 മണിക്കൂറും തെരഞ്ഞെടുത്ത റെയില്‍വേ സ്റ്റേഷനുകള്‍ വഴി ആഹാരം യാത്രക്കാര്‍ക്ക് ലഭ്യമാക്കും. ജനതാ മീല്‍, ഇക്കണോമി മീല്‍ എന്നിങ്ങനെ ജനങ്ങള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം സ്വീകരിക്കാം.

തീവണ്ടികളിലെ എല്ലാവിഭാഗം യാത്രക്കാര്‍ക്കും ഭക്ഷണം ലഭ്യമാക്കും. ഐസ് ക്രീം ഉള്‍പ്പെടെയുള്ളവ കാറ്ററിങ്ങില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. സൗജന്യമായി ഫില്‍റ്റര്‍ ചെയ്ത വെള്ളവും ലഭ്യമാക്കും. ഔട്ട്‌ലറ്റുകളില്‍ എട്ടു മുതല്‍ 12 സീറ്റുകള്‍ വരെ ലഭിക്കും. നിന്നുകൊണ്ട് ഭക്ഷണം കഴിക്കാനുള്ള സൗകര്യവും ഔട്ട്‌ലറ്റുകളിലുണ്ടായിരിക്കും.
മാത്രമല്ല, വൃത്തിയുള്ള അടുക്കളയുടെ ദൃശ്യങ്ങള്‍ ചില്ലു പാര്‍ട്ടീഷനുകളിലൂടെ ഉപഭോക്താക്കള്‍ക്ക് കാണുകയുമാകാം. വൃത്തിയുള്ള ആഹാരം വൃത്തിയുള്ള അടുക്കളയില്‍നിന്നുമാണ് യാത്രക്കാര്‍ക്ക് ലഭ്യമാക്കുകയെന്ന് ഐആര്‍സിടിസി പറയുന്നു. പാന്‍ട്രി കാറുകളിലെ വൃത്തിഹീനമായ ഭക്ഷണം കഴിച്ച് വയറുകേടാക്കുന്ന യാത്രക്കാര്‍ക്ക് ഐആര്‍സിടിസിയുടെ പുതിയ പരിപാടി തീര്‍ച്ചയായും ശുഭവാര്‍ത്തയായിരിക്കും.












Click it and Unblock the Notifications