കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയും സിഖ് സമുദായവും തമ്മിലുള്ള ബന്ധം: സിഖുകാർക്ക് ഐആർസിടിസി ഇമെയിൽ, കർഷ പ്രതിഷേധത്തെ ദുർബലപ്പെടുത്താൻ?

Google Oneindia Malayalam News

ദില്ലി: ദില്ലിയിൽ കർഷക പ്രതിഷേധം ശക്തമാകുന്നതിനിടെ പഞ്ചാബിൽ നിന്നുൾപ്പെടെയുള്ള കർഷകരെ അനുനയിപ്പിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നതായി റിപ്പോർട്ട്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് സിഖ് സമൂഹവുമായുള്ള പ്രത്യേക ബന്ധത്തെക്കുറിച്ച് വിവരിക്കുന്ന ഇമെയിൽ സന്ദേശങ്ങൾ പഞ്ചാബിൽ നിന്നുള്ളവർക്ക് അയച്ചുകൊണ്ടാണ് സർക്കാരിന്റെ പുതിയ നീക്കം. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ ആണ് 47 പേജുകൾ ഉൾപ്പെട്ട അറ്റാച്ച്മെന്റ് അടങ്ങിയ ഇമെയിൽ അയച്ചിട്ടുള്ളത്. സിഖുകാർക്കാണ് ഇത്തരത്തിൽ ഇമെയിൽ അയച്ചിട്ടുള്ളത്.

മമതാ സർക്കാരിന് കടിഞ്ഞാണിടാൻ ബിജെപി: കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ആവശ്യം, സർവ്വായുധങ്ങളും മമതക്കെതിരെ!! മമതാ സർക്കാരിന് കടിഞ്ഞാണിടാൻ ബിജെപി: കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ആവശ്യം, സർവ്വായുധങ്ങളും മമതക്കെതിരെ!!

സർക്കാർ നീക്കം

സർക്കാർ നീക്കം


ഇമെയിൽ ലഭിച്ചവരിൽ പലരും സോഷ്യൽ മീഡിയയിലാണ് ഇക്കാര്യം വെളിപ്പെടുത്തി രംഗത്തെത്തിയിട്ടുള്ളത്. ഇന്ത്യൻ പാർലമെന്റ് പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെയുള്ള കർഷക പ്രക്ഷോഭം ദിനം പ്രതി ശക്തിപ്രാപിയ്ക്കുമ്പോൾ സിഖുകാർക്കിടയിൽ സർക്കാർ വിരുദ്ധ നീക്കം ഇല്ലാതാക്കി കർഷ പ്രക്ഷോഭത്തിനുള്ള പിന്തുണ ഒഴിവാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരത്തിൽ കൂട്ടമായി ഇമെയിൽ അയച്ചിട്ടുള്ളതെന്നാണ് ഇപ്പോൾ ഉയർന്നിട്ടുള്ള ആരോപണം.

 ഐആർസിടിസി മെയിൽ

ഐആർസിടിസി മെയിൽ


ഇന്ത്യൻ റെയിൽ‌വേയുടെ അനുബന്ധ സ്ഥാപനമായ ഐ‌ആർ‌സി‌ടി‌സി ഡിസംബർ 8 നും ഡിസംബർ 12 നും ഇടയിൽ രണ്ട് കോടി ഇമെയിലുകൾ ഉപഭോക്താക്കൾക്ക് അയച്ചിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സിഖ് സമൂഹവുമായുള്ള പ്രത്യേക ബന്ധം എടുത്തുകാണിക്കുന്നതാണ് ഈ ഇമെയിൽ സന്ദേശങ്ങൾ. ഹിന്ദി, ഇംഗ്ലീഷ്, പഞ്ചാബി എന്നീ ഭാഷകളിലാണ് ഈ ലഘുലേഖകൾ. കർഷക പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ പുറത്തുവന്ന ഇമെയിലുകളിൽ സിഖ് സമുദായത്തെ പിന്തുണയ്ക്കാൻ പ്രധാനമന്ത്രി മോദി എടുത്ത 13 തീരുമാനങ്ങളുടെ പട്ടികയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 റിപ്പോർട്ട് തള്ളി

റിപ്പോർട്ട് തള്ളി

സിഖ് സമുദായത്തിലെ അംഗങ്ങൾക്ക് മാത്രമാണ് ഇമെയിലുകൾ അയച്ചതെന്ന റിപ്പോർട്ടുകൾ ഐആർസിടിസി നിഷേധിച്ചിട്ടുണ്ട്. ഏതെങ്കിലും പ്രത്യേക സമുദായത്തെ പരിഗണിക്കാതെ എല്ലാവർക്കും മെയിലുകൾ അയച്ചിട്ടുണ്ട്. ഇത് ആദ്യ സംഭവമല്ല. പൊതു താൽപ്പര്യങ്ങൾക്കായി സർക്കാർ ക്ഷേമപദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഐആർ‌സി‌ടി‌സി മുമ്പും ഇത്തരം പ്രവർത്തനങ്ങൾ നടത്തിയിരുന്നുവെന്നാണ് ഐ‌ആർ‌സി‌ടി‌സിയുടെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
ഒക്ടോബർ 12 വരെ അഞ്ച് ദിവസത്തിനുള്ളിൽ 1.9 കോടി ഇമെയിലുകൾ ഐആർ‌സി‌ടി‌സി അയച്ചതായി ഐഎസ്ആർസിടിസി വൃത്തത്തെ ഉദ്ധരിച്ച് പി‌ടി‌ഐ റിപ്പോർട്ട് ചെയ്തു.

 നേട്ടങ്ങൾ എടുത്ത് പറഞ്ഞു

നേട്ടങ്ങൾ എടുത്ത് പറഞ്ഞു

1984 ലെ സിഖ് കലാപബാധിതർക്ക് ലഭിച്ച നീതിയെക്കുറിച്ചും, ശ്രീ ഹർമന്ദിർ സാഹിബിന് നൽകിയ എഫ്‌സി‌ആർ‌എ രജിസ്ട്രേഷനെക്കുറിച്ചും കർതാർപൂർ ഇടനാഴിയെക്കുറിച്ചും ജാലിയൻ‌വാല ബാഗ് മെമ്മോറിയലിനെക്കുറിച്ചുമെല്ലാം 47 പേജുകളുള്ള ബുക്ക് ലെറ്റിൽ പരാമർശിക്കുന്നുണ്ട്. ഡിസംബർ ഒന്നിന് ഗുരു നാനാക് ജയന്തി ദിനത്തിൽ കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേക്കർ, ഹർദീപ് സിംഗ് പുരി എന്നിവരാണ് ലഘുലേഖ പുറത്തിറക്കിയത്.

 ദുർബലപ്പെടുത്താൻ നീക്കം

ദുർബലപ്പെടുത്താൻ നീക്കം

പുതിയ കാർഷിക നിയമങ്ങൾക്കെതിരെ ദില്ലിയിലെ വിവിധ അതിർത്തി പ്രദേശങ്ങളിൽ ആയിരക്കണക്കിന് കർഷകർ, കൂടുതലും പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് തലസ്ഥാനത്തെത്തി പ്രക്ഷോഭം ദിനംപ്രതി ശക്തമാക്കിക്കൊണ്ടിരിക്കുന്നത്. മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്ന കർഷകരുമായി ധാരണയിലെത്തുന്നതിനായി കേന്ദ്രസർക്കാർ നടത്തിയിട്ടുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിട്ടുമുണ്ട്.

English summary
IRCTC uses user info to send 2 crore emails on PM Modi's relations with Sikh community
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X