ഐആര്‍സിടിസി വെബ്‌സൈറ്റ് പണിമുടക്കി; പേടിക്കേണ്ട, ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇതാ മറ്റ് വഴികള്‍
ന്യൂഡല്‍ഹി: ഐ ആര്‍ സി ടി സി വെബ്‌സൈറ്റ് വഴിയുള്ള ടിക്കറ്റ് ബുക്കിംഗ് സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് തടസപ്പെട്ടു. ഉപയോക്താക്കള്‍ക്ക് സൈറ്റ് വഴിയും ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുന്നില്ല. വെബ്‌സൈറ്റ് തുറക്കുമ്പോള്‍ 'ഇറര്‍' സന്ദേശമാണ് ലഭിക്കുന്നത്. സാങ്കേതിക തകരാറിനെ കുറിച്ച് ഐ ആര്‍ സി ടി സിയും സ്ഥിരീകരിച്ചിട്ടുണ്ട്.
'സാങ്കേതിക കാരണങ്ങളാല്‍ ടിക്കറ്റ് സേവനം ലഭ്യമല്ല. ഞങ്ങളുടെ സാങ്കേതിക സംഘം പ്രശ്‌നം പരിഹരിക്കുന്നുണ്ട്. തകരാര്‍ പരിഹരിച്ചാലുടന്‍ അറിയിക്കും'- ഐ ആര്‍ സി ടി സി ട്വിറ്ററിലൂടെ അറിയിച്ചു. ചൊവ്വാഴ്ച പത്ത് മണിയോടെയാണ് ടിക്കറ്റ് സേവനത്തില്‍ തകരാറുള്ളതായി ഐ ആര്‍ സി ടി സി അറിയിച്ചത്. എട്ട് മണിയോടെ തന്നെ പലര്‍ക്കും പ്രശ്‌നം നേരിട്ടതായി പലരും പറയുന്നു.

എന്നാല്‍ ടിക്കറ്റ് ബുക്കറ്റ് ചെയ്യാന്‍ മറ്റ് ആപ്പുകളുടെ സേവനം ലഭ്യമാണ്. ആമസോണ്‍, പേടിഎം തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ച് യാത്രക്കാര്‍ക്ക് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് ഐ ആര്‍ സി ടി സി അറിയിച്ചിട്ടുണ്ട്. ഇത്തരം പ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ച് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആരംഭിക്കുന്നതിന് മുമ്പ്. ഉപയോക്താക്കള്‍ക്ക് അവരുടെ ഐ ആര്‍ സി ടി സി ക്രെഡന്‍ഷ്യലുകള്‍ ആവശ്യമാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്.
ആമസോണ്‍ വഴി എങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് നോക്കാം
1, ആമസോണ്‍ ആപ്പ് ഓപ്പണ്‍ ചെയ്യുക
2, ആമസോണ്‍ പേ ടാബ് ഓപ്പണ്‍ ചെയ്യുക
3, ബുക്ക് ടിക്കറ്റ് ഓപഷന്‍ തിരഞ്ഞെടുത്ത്, ട്രെയിന്‍ എന്നത് ക്ലിക്ക് ചെയ്യുക
4, യാത്രയുടെ വിശദാംശങ്ങള്‍ നല്‍കുക
5, യാത്ര ചെയ്യുന്ന തീയതി മറ്റ് വിവരങ്ങള്‍ നല്‍കുക.
6, നിങ്ങള്‍ക്ക് ആവശ്യമുള്ള ട്രെയിന്‍ ടിക്കറ്റിന്റെ ക്ലാസ് തിരഞ്ഞെടുത്ത് ആപ്പിലെ പ്രസക്തമായ ബോക്‌സില്‍ ടിക്ക് ചെയ്യുക.
7, മറ്റ് ആവശ്യമായ വിശദാംശങ്ങള്‍ നല്‍കുക
8, എല്ലാ വിവരങ്ങളും നല്‍കിയതിന് ശേഷം പ്രൊസീഡ് എന്ന ബോക്‌സ് ക്ലിക്ക് ചെയ്യുക












Click it and Unblock the Notifications