കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐആര്‍സിടിസി സൈറ്റ് ഹാക്ക് ചെയ്തു, പാസ്‌വേര്‍ഡ് ഉണ്ടെങ്കില്‍ വേഗം മാറ്റിക്കോ, ഇല്ലെങ്കില്‍ പണികിട്ടും

  • By Muralidharan
Google Oneindia Malayalam News

മുംബൈ: ഇന്ത്യന്‍ റയില്‍വെ കാറ്ററിംഗ് ആന്റ് ടൂറിസം കമ്പനി (ഐ ആര്‍ സി ടി സി) വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഒരു കോടിയിലധികം വരുന്ന ഉപഭോക്താക്കളുടെ വിവരങ്ങള്‍ നഷ്ടപ്പെട്ടു എന്ന് പേടിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഇ കൊമേഴ്‌സ് വെബ്‌സൈറ്റായ ഐ ആര്‍ സി ടി സി വഴി കോടിക്കണക്കിന് പേരാണ് ഇടപാടുകള്‍ നടത്തുന്നത്. ഓരോ ദിവസവും ലക്ഷക്കണക്കിന് ഇടപാടുകള്‍ സൈറ്റ് വഴി നടക്കുന്നു.

ഓണ്‍ലൈനിലൂടെ തീവണ്ടി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനും മറ്റുമായി ആളുകള്‍ ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ് തുടങ്ങിയ ഔദ്യോഗിക രേഖകള്‍ സൈറ്റില്‍ നല്‍കാറുണ്ട്. ഇവയടക്കമുള്ള സുപ്രധാന വിവരങ്ങള്‍ നഷ്ടപ്പെടാനിടയുണ്ട് എന്ന് ഇന്ത്യന്‍ റെയില്‍വേയിലെ മുതിര്‍ന്ന ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

irctc-

ഐ ആര്‍ സി ടി സി സൈറ്റില്‍ നിന്നും ചോര്‍ത്തിയ വിവരങ്ങള്‍ കോര്‍പറേറ്റ കമ്പനികളിലേക്ക് എത്തുമെന്നാണ് ആളുകള്‍ ഭയപ്പെടുന്നത്. സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര പോലീസ് കനത്ത ജാഗ്രതയിലാണ്. ആരാണ് ഇതിന് പിന്നില്‍ എന്നതടക്കമുള്ള വിവരങ്ങള്‍ക്ക് വേണ്ടി അന്വേഷണം തുടങ്ങിക്കഴിഞ്ഞതായി അഡീഷണല്‍ ചീഫ് സെക്രട്ടറി കെ പി ബക്ഷി പറഞ്ഞു. എന്നാല്‍ അന്വേഷണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ അധികൃതര്‍ വിസമ്മതിച്ചു.

English summary
India's largest e-commerce website IRCTC website hacked.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X