എന്റെ മകനെ സ്വാധീനിച്ചത് ഐആര്‍എസ് മാനേജര്‍; ഐസിസില്‍ ചേര്‍ന്ന യുവാവിന്റെ കുടുംബം നായിക്കിനെതിരെ!!
മുംബൈ: ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ പ്രതിസ്ഥാനത്ത് നിര്‍ത്തി ഐസിസില്‍ ചേര്‍ന്ന യുവാവിന്റെ മാതാവിന്റെ വെളിപ്പെടുത്തല്‍. തന്റെ ഐസിസില്‍ ചേര്‍ക്കുന്നതിനായി സാക്കിര്‍ നായിക്കിന്റെ എന്‍ജിഒ ഐആര്‍എഫ് മാനേജര്‍ അര്‍ഷി ഖുറേഷി സ്വാധീനിക്കുകയായിരുന്നുവെന്നാണ് ആരോപണം. ഇയാള്‍ കേരളത്തില്‍ നിന്നുള്ള യുവാക്കളെ ഐസിസില്‍ ചേരുന്നതിന് വേണ്ടി സ്വാധീനിച്ചിരുന്നതായി കുറ്റപത്രത്തിലും ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഒരു മാസം മുമ്പ് പ്രത്യേക ജഡ്ജി വിവി പാട്ടീല്‍ തയ്യാറാക്കിയിട്ടുള്ള കുറ്റപത്രത്തിലാണ് അഷ്ഫാഖ് മജീദിന്റെ ഉമ്മയുടെ പ്രസ്താവന രേഖപ്പെടുത്തിയിട്ടുള്ളത്. ഐസിസില്‍ ചേരുന്നതിനായി 2016ലായിരുന്നു ഈ യുവാവ് രാജ്യംവിട്ടുപോയത്. ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം ഐസിസില്‍ ചേരാന്‍ പോകുന്നതിന് മുന്നോടിയായി ഫെബ്രുവരിയില്‍ കുടുംബം ശ്രീലങ്കയിലേയ്ക്ക് ഒരു ആഡംബര യാത്ര പോയിരുന്നതായും അവര്‍ അന്വേഷണ സംഘത്തോട് വെൡപ്പെടുത്തിയിരുന്നു. പിന്നീട് ഉമ്മയുടെ വാക്ക് വകവെയ്ക്കാതെ മൂന്നുപേരും രാജ്യം വിട്ടുപോകുകയായിരുന്നു.
എന്നാല്‍ അര്‍ഷിദ് ഖുറേഷിയുടെ അറസ്റ്റിനെ തുടര്‍ന്ന് എന്‍ജിഒ പുറത്തിറക്കിയ പ്രസ്താവനയില്‍ എന്‍ജിഒ ഒരു വ്യക്തിയെപ്പോലും നിര്‍ബന്ധിച്ച് മതം മാറ്റിയിട്ടില്ലെന്ന് അവകാശപ്പെടുന്നു. ഇഷ്ടപ്രകാരമല്ലാതെ മതം മാറ്റത്തിന് പ്രേരിപ്പിക്കുന്നത് ഇസ്ലാമിക വിരുദ്ധമാണെന്നും എന്‍ജിഒ ചൂണ്ടിക്കാണിക്കുന്നു. അര്‍ഷി ഖുറേഷിയെ നുണ പരിശോധനയ്ക്ക് വിധേയനാക്കണമെന്നാവശ്യപ്പെട്ടുള്ള എന്‍ഐഎയുടെ ഹര്‍ജി പ്രത്യേകത കോടതി തള്ളിയതിന് പിന്നാലെയാണ് ഈ വെളിപ്പെടുത്തല്‍.

കേരളത്തില്‍ നിന്നുള്ള യുവാക്കളെ സ്വാധീനിച്ച് മതംമാറ്റി ഐസിസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന കേസിലാണ് അര്‍ഷിദ് ഖുറേഷി അറസ്റ്റിലാവുന്നത്. സഹോദരനെയും സഹോദര ഭാര്യയെയും ആകര്‍ഷിച്ച് ഐസിസില്‍ ചേരാനും പ്രേരിപ്പിച്ചിരുന്നു. ഐസിസിലേയ്ക്ക് ആളുകളെ അയക്കുന്നുവെന്ന കേസില്‍ കേരള പോലീസും ഇയാളെ പ്രതി ചേര്‍ത്തിരുന്നു.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications