കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്റെ മകനെ സ്വാധീനിച്ചത് ഐആര്‍എസ് മാനേജര്‍; ഐസിസില്‍ ചേര്‍ന്ന യുവാവിന്റെ കുടുംബം നായിക്കിനെതിരെ!!

Google Oneindia Malayalam News

മുംബൈ: ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ പ്രതിസ്ഥാനത്ത് നിര്‍ത്തി ഐസിസില്‍ ചേര്‍ന്ന യുവാവിന്റെ മാതാവിന്റെ വെളിപ്പെടുത്തല്‍. തന്റെ ഐസിസില്‍ ചേര്‍ക്കുന്നതിനായി സാക്കിര്‍ നായിക്കിന്റെ എന്‍ജിഒ ഐആര്‍എഫ് മാനേജര്‍ അര്‍ഷി ഖുറേഷി സ്വാധീനിക്കുകയായിരുന്നുവെന്നാണ് ആരോപണം. ഇയാള്‍ കേരളത്തില്‍ നിന്നുള്ള യുവാക്കളെ ഐസിസില്‍ ചേരുന്നതിന് വേണ്ടി സ്വാധീനിച്ചിരുന്നതായി കുറ്റപത്രത്തിലും ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഒരു മാസം മുമ്പ് പ്രത്യേക ജഡ്ജി വിവി പാട്ടീല്‍ തയ്യാറാക്കിയിട്ടുള്ള കുറ്റപത്രത്തിലാണ് അഷ്ഫാഖ് മജീദിന്റെ ഉമ്മയുടെ പ്രസ്താവന രേഖപ്പെടുത്തിയിട്ടുള്ളത്. ഐസിസില്‍ ചേരുന്നതിനായി 2016ലായിരുന്നു ഈ യുവാവ് രാജ്യംവിട്ടുപോയത്. ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം ഐസിസില്‍ ചേരാന്‍ പോകുന്നതിന് മുന്നോടിയായി ഫെബ്രുവരിയില്‍ കുടുംബം ശ്രീലങ്കയിലേയ്ക്ക് ഒരു ആഡംബര യാത്ര പോയിരുന്നതായും അവര്‍ അന്വേഷണ സംഘത്തോട് വെൡപ്പെടുത്തിയിരുന്നു. പിന്നീട് ഉമ്മയുടെ വാക്ക് വകവെയ്ക്കാതെ മൂന്നുപേരും രാജ്യം വിട്ടുപോകുകയായിരുന്നു.

എന്നാല്‍ അര്‍ഷിദ് ഖുറേഷിയുടെ അറസ്റ്റിനെ തുടര്‍ന്ന് എന്‍ജിഒ പുറത്തിറക്കിയ പ്രസ്താവനയില്‍ എന്‍ജിഒ ഒരു വ്യക്തിയെപ്പോലും നിര്‍ബന്ധിച്ച് മതം മാറ്റിയിട്ടില്ലെന്ന് അവകാശപ്പെടുന്നു. ഇഷ്ടപ്രകാരമല്ലാതെ മതം മാറ്റത്തിന് പ്രേരിപ്പിക്കുന്നത് ഇസ്ലാമിക വിരുദ്ധമാണെന്നും എന്‍ജിഒ ചൂണ്ടിക്കാണിക്കുന്നു. അര്‍ഷി ഖുറേഷിയെ നുണ പരിശോധനയ്ക്ക് വിധേയനാക്കണമെന്നാവശ്യപ്പെട്ടുള്ള എന്‍ഐഎയുടെ ഹര്‍ജി പ്രത്യേകത കോടതി തള്ളിയതിന് പിന്നാലെയാണ് ഈ വെളിപ്പെടുത്തല്‍.

zakir-naik

കേരളത്തില്‍ നിന്നുള്ള യുവാക്കളെ സ്വാധീനിച്ച് മതംമാറ്റി ഐസിസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന കേസിലാണ് അര്‍ഷിദ് ഖുറേഷി അറസ്റ്റിലാവുന്നത്. സഹോദരനെയും സഹോദര ഭാര്യയെയും ആകര്‍ഷിച്ച് ഐസിസില്‍ ചേരാനും പ്രേരിപ്പിച്ചിരുന്നു. ഐസിസിലേയ്ക്ക് ആളുകളെ അയക്കുന്നുവെന്ന കേസില്‍ കേരള പോലീസും ഇയാളെ പ്രതി ചേര്‍ത്തിരുന്നു.

English summary
Three months after a special court rejected National Investigation Agency's application seeking a lie- detector test on Zakir Naik-led Islamic Research Foundation's (IRF) guest relationship manager Arshi Qureshi, a copy of the chargesheet says that he had influenced youths from Kerala to join ISIS.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X