Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്റെ രാജ്യത്ത് സംസാരിക്കാന്‍ അനുവാദം വേണ്ട, ജാമിയ പ്രതിഷേധത്തെ പിന്തുണച്ച് ഇര്‍ഫാന്‍ പഠാന്‍

Recommended Video

cmsvideo
    Irfan Pathan defends tweet on CAA protests | Oneindia Malayalam

    ദില്ലി: പൗരത്വ നിയമത്തിനെതിരെ ശക്തമായി പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍. ഇത് തന്റെ രാജ്യമാണെന്നും, ഇവിടെ ഉച്ചത്തില്‍ സംസാരിക്കാനും പ്രതിഷേധിക്കാനും ആരുടെയും അനുമതി വേണ്ടെന്നും പഠാന്‍ പറയുന്നു. അതേസമയം ജാമിയ മിലിയ സര്‍വകലാശാലയിലെ പോലീസ് അതിക്രമങ്ങളെ കുറിച്ചും അദ്ദേഹം രൂക്ഷമായി പ്രതികരിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രത്യാരോപണങ്ങള്‍ എക്കാലവും ഉണ്ടാവും. എന്നാല്‍ ഞാനും എന്റെ രാജ്യവും ജാമിയയിലെ വിദ്യാര്‍ത്ഥികളെ കുറിച്ചാണ് ആശങ്കപ്പെടുന്നതെന്നും ഇര്‍ഫാന്‍ പറഞ്ഞു.

    1

    നിലവില്‍ ജമ്മു കശ്മീര്‍ ടീമിന്റെ പരിശീലകനാണ് ഇര്‍ഫാന്‍ പഠാന്‍. ഈ രാജ്യത്തെ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനും സംസാരിക്കാനുമുള്ള അവകാശം എനിക്കുണ്ടെന്നും പഠാന്‍ പറഞ്ഞു. എനിക്ക് ഒരു അനുഭവം പറയാനുണ്ട്. 2004ല്‍ ഞാന്‍ പാകിസ്താനില്‍ ക്രിക്കറ്റ് കളിക്കാന്‍ പോയപ്പോള്‍, രാഹുല്‍ ദ്രാവിഡ്, ലക്ഷീപതി ബാലാജി, പാര്‍ത്ഥിവ് പട്ടേല്‍ എന്നിവര്‍ക്കൊപ്പം ലാഹോറിലെ കോളേജില്‍ പോയിരുന്നു. അന്ന് അവിടെയുള്ള ഒരു കുട്ടി ദേഷ്യത്തോടെ എന്നോട് ചോദിച്ചത്, എന്തിനാണ് മുസ്ലീമായിട്ടും നിങ്ങള്‍ ഇന്ത്യക്ക് വേണ്ടി കളിക്കുന്നതെന്നായിരുന്നു.

    ഇന്ത്യക്ക് വേണ്ടി കളിക്കുന്നതിലൂടെ പ്രത്യേകമായി ഒരു സഹായവും ഞാന്‍ രാജ്യത്തിന് നല്‍കുന്നില്ല. അത് എന്റെ രാജ്യമാണ്. അതുകൊണ്ട് അതിനെ പ്രതിനിധീകരിക്കാന്‍ സാധിച്ചതില്‍ ഞാന്‍ ഭാഗ്യമാണ്. എന്റെ പൂര്‍വികരെല്ലാം ഇന്ത്യയില്‍ നിന്നുള്ളവരാണെന്നും ആ പെണ്‍കുട്ടിക്ക് താന്‍ മറുപടി നല്‍കിയെന്നും ഇര്‍ഫാന്‍ പറഞ്ഞു. എനിക്ക് ഇങ്ങനെയൊക്കെ പാകിസ്താനില്‍ വെച്ച് പറയാന്‍ സാധിക്കുമെങ്കിലും, എന്റെ രാജ്യത്ത് അതേ കാര്യം നെഞ്ചുവിരിച്ച് പറയാന്‍ ആരുടെയും അനുവാദം ആവശ്യമില്ല.

    ഞാന്‍ ഈ രാജ്യത്തെ പ്രതിനിധീകരിച്ച് കളിച്ചതാണ്. കുറച്ച് പേരെങ്കിലും അത് മനസ്സിലാക്കുന്നുണ്ടാവും. ഇന്ത്യക്ക് വേണ്ടി പന്തെറിയാന്‍ പോകുമ്പോള്‍ ഞാന്‍ മുസ്ലീമാണെന്ന് ആലോചിക്കാറില്ല. എല്ലാത്തിനും മുകളില്‍ ഞാന്‍ ഇന്ത്യക്കാരനാണെന്ന കാര്യമാണ് നില്‍ക്കുന്നത്. സമാധാനപരമായ പ്രതിഷേധം ജനാധിപത്യ രാജ്യത്തെ മൗലികാവകാശമാണ്. വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് ഞാന്‍. ഈ പ്രശ്‌നം ഒരിക്കലും വഷളാവാന്‍ പാടില്ല. ഇവര്‍ കുട്ടികളാണ്. നമ്മുടെ ഭാവിയാണ്. ജാമിയയിലെ വിദ്യാര്‍ത്ഥികള്‍ നമ്മുടേത് അല്ലെന്നുണ്ടോ? എല്ലാവരും ഇന്ത്യയുടെ മക്കള്‍ തന്നെയാണെന്നും പഠാന്‍ പറഞ്ഞു.

    എന്റെ അഭിപ്രായം പറയുന്നത് ഒരിക്കലും തെറ്റല്ല. സമൂഹത്തിന് വേണ്ടി ഞാന്‍ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയുടെ ഇക്കാലത്ത് പല അഭിപ്രായങ്ങളും വിമര്‍ശനങ്ങളും വരാം. പക്ഷേ അവ പലതും ഫേക്ക് അക്കൗണ്ടുകളില്‍ നിന്നള്ളതാണ്. നിങ്ങള്‍ ഒരിക്കലും വെറുപ്പ് പരത്താന്‍ ശ്രമിക്കരുത്. നമ്മുടെ മനസ്സില്‍ പോസിറ്റീവ് ചിന്താഗതിയാണ് വേണ്ടത്. ഇപ്പോള്‍ എല്ലാ സ്ഥലത്തും അത് തന്നെയാണ് ഉള്ളതെന്നും ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+