ശാസ്ത്ര പ്രതിഭകളുടെ സംഗമവേദിയായി അദാനി ഇന്റര്‍നാഷണല്‍ സ്‌കൂള്‍; ശ്രദ്ധേയമായി ഐറിസ് ദേശീയ മേള
മുംബൈ: ഇന്ത്യയിലെ വളര്‍ന്നു വരുന്ന ശാസ്ത്ര പ്രതിഭകളുടെ സംഗമവേദിയായി അഹമ്മദാബാദിലെ അദാനി ഇന്റര്‍നാഷണല്‍ സ്‌കൂള്‍. ഫെബ്രുവരി ആറ് മുതല്‍ എട്ട് വരെ നടന്ന ഐറിസ് ദേശീയ മേള 2025-26-ല്‍ (കോഹോര്‍ട്ട് 2). രാജ്യത്തിന്റെ 12 സംസ്ഥാനങ്ങളില്‍ നിന്നുള്ള 75 വിദ്യാര്‍ത്ഥികളാണ് തങ്ങളുടെ നൂതനമായ ആശയങ്ങളുമായി മേളയില്‍ പങ്കെടുത്തത്. ശാസ്ത്രം, സാങ്കേതിക വിദ്യ, എന്‍ജിനീയറിംഗ്, ഗണിതം (സ്റ്റെം) മേഖലകളില്‍ സ്‌കൂള്‍ തലത്തിലുള്ള ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിഭകളായ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ഗവേഷണ പ്രോജക്റ്റുകള്‍ ഈ മൂന്ന് ദിവസത്തെ മേളയില്‍ അവതരിപ്പിച്ചു.
മൂന്ന് ദിവസത്തെ പരിപാടിയില്‍ പങ്കെടുത്ത് 15 സ്വര്‍ണവും 10 വെള്ളിയും മെഡലുകളും
ഇന്റര്‍നാഷണല്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് ഫെയര്‍ 2026 യോഗ്യതയും നേടിയാണ് വിജയികള്‍ മടങ്ങിയത്. എക്‌സിബിഷനുകള്‍, മെന്ററിങ് സെഷനുകള്‍, സിമ്പോസിയങ്ങള്‍ എന്നിവയാല്‍ വിജ്ഞാനപ്രദമായ ഐറിസ് ദേശീയ മേളയില്‍ അധ്യാപകര്‍, ഗവേഷകര്‍, ഉപദേഷ്ടാക്കള്‍ എന്നിവരും പങ്കെടുത്തു.

പരമ്പരാഗത ക്ലാസ് മുറികള്‍ക്കപ്പുറം അന്വേഷണാധിഷ്ഠിത പഠനത്തെയും യഥാര്‍ത്ഥ ലോകത്തിലെ പ്രശ്നങ്ങളെ നേരിടാനുമുള്ള കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തായിരുന്നു വിവിധ സെഷനുകള്‍.
സമാപന ചടങ്ങില്‍ സംസാരിച്ച ഗുജറാത്ത് വിദ്യാഭ്യാസ സഹമന്ത്രി റിവാബ രവീന്ദ്രസിങ് ജഡേജ, പുതിയ ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് കുട്ടികളില്‍ ചെറുപ്പത്തിലേ തന്നെ ഗവേഷണ താല്‍പ്പര്യം വളര്‍ത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. ജിജ്ഞാസ, പരീക്ഷണം, ശാസ്ത്രീയ ചിന്ത എന്നിവ വളര്‍ത്തിയെടുക്കുന്ന ഇടങ്ങളായി സ്‌കൂളുകള്‍ പ്രവര്‍ത്തിക്കണമെന്നും ആശയങ്ങളെ ചോദ്യം ചെയ്യാനും പരിഹാരങ്ങള്‍ ചിന്തിക്കാനും പ്രാരംഭ ഘട്ടത്തില്‍ പരാജയത്തില്‍ നിന്ന് പഠിക്കാനും വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കണമെന്നും അവര്‍ പറഞ്ഞു.
പാഠപുസ്തകങ്ങളിലെ അറിവ് യഥാര്‍ത്ഥ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എങ്ങനെ ഉപയോഗിക്കാം എന്ന് പഠിക്കാന്‍ ഇത്തരം മേളകള്‍ സഹായിക്കുമെന്ന് അദാനി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രൊമോട്ടര്‍ നമ്രത അദാനി അഭിപ്രായപ്പെട്ടു. അനുഭവങ്ങളിലൂടെയുള്ള പഠനത്തിനും ശാസ്ത്രീയ ചിന്താഗതിക്കും വലിയ പ്രാധാന്യമാണ് മേളയില്‍ നല്‍കിയത്. അദാനി ഗ്രൂപ്പിന്റെ ഇന്റര്‍നാഷണല്‍ എനര്‍ജി ബിസിനസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അമിത് സിംഗ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു.
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രാരംഭ ഘട്ട ഗവേഷണം, സഹകരണം, നൂതനാശയങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതില്‍ അദാനി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വഹിക്കുന്ന പങ്ക് ശ്രദ്ധേയമാണ്.
മേളയുടെ ഭാഗമായി നടന്ന മത്സരങ്ങളില്‍ 15 സ്വര്‍ണ്ണ മെഡലുകളും 10 വെള്ളി മെഡലുകളും വിജയികള്‍ക്ക് സമ്മാനിച്ചു. ഇതില്‍ സ്വര്‍ണ മെഡല്‍ നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് 2026-ല്‍ നടക്കുന്ന അന്താരാഷ്ട്ര സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ് ഫെയറില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള അസുലഭ അവസരവും ലഭിക്കും. അഞ്ചാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി എക്സ്റ്റംപ്ലര്‍ എഡ്യൂക്കേഷന്‍ ലിങ്കേഴ്‌സ് ഫൗണ്ടേഷന്‍ നടത്തുന്ന ഈ സംരംഭം, ലോകോത്തര നിലവാരമുള്ള ശാസ്ത്ര വേദികളിലേക്ക് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വഴിതുറന്നു നല്‍കുന്നു.












Click it and Unblock the Notifications