ഒന്‍പത് വര്‍ഷം മുമ്പ് നടന്ന അതേ സംഭവം, ഗോവയിലെ ബീച്ചില്‍ വിദേശ യുവതിയുടെ നഗ്ന മൃതദേഹം!
2008ല്‍ പ്രമാദമായ സ്‌കര്‍ലെറ്റ് കീലിംഗ് വധക്കേസിന് സമാനമായ സംഭവം വീണ്ടും. ഗോവയിലെ കാനാകോണ ദേവ്ഭാഗ് ബീച്ചിലാണ് ഐറിഷ് യുവതിയുടെ നഗ്ന മൃതശരീരം കണ്ടെത്തിയത്.
പനാജി; 2008ല്‍ പ്രമാദമായ സ്‌കര്‍ലെറ്റ് കീലിംഗ് വധക്കേസിന് സമാനമായ സംഭവം വീണ്ടും. ഗോവയിലെ കാനാകോണ ദേവ്ഭാഗ് ബീച്ചിലാണ് ഐറിഷ് യുവതിയുടെ നഗ്ന മൃതശരീരം കണ്ടെത്തിയത്. 28 വയസുള്ള ഡാനിയല്‍ മെക് ലീഗ് എന്ന ഐറിഷ് യുവതിയെയാണ് അഞ്ജാതര്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.
സംഭവത്തില്‍ ഇന്ത്യന്‍ പീനല്‍ കോഡ് 302ാം സെക്ഷന്‍ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ശരീരത്തും മുഖത്തും മുറിവുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് പ്രാദേശിക പോലീസ് ഉദ്യോഗസ്ഥന്‍ പ്രശാന്ത് കൊമാര്‍പാന്റ് പറഞ്ഞു.

തെളിവുകള്‍ ലഭിച്ചു
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹത്തിന്റെ അടുത്ത് കിടന്ന് ഒഴിഞ്ഞ ബിയര്‍ കുപ്പികള്‍, ചിപ്പ്‌സ് പാക്കറ്റ്‌സുകള്‍ എന്നിവയും കണ്ടെത്തി. കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങളും മറ്റും തെളിവുകളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷിച്ച് വരികയാണ്.

പോലീസ് ചോദ്യം ചെയ്തു
കുറ്റക്കാരെന്ന് സംശയിക്കുന്ന ആറ് പേരെ പോലീസ് ഇതുവരെ ചോദ്യം ചെയ്തു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പാസ്‌പോര്‍ട്ട് വെച്ച് ബന്ധുക്കളെയും ചോദ്യം ചെയ്ത് വരികെയാണ്.

ഒന്‍പത് വര്‍ഷം
15കാരിയെ കൊലപ്പെടുത്തിയ സംഭവം നടന്നിട്ട് ഒന്‍പത് വര്‍ഷം. 2008 ഫെബ്രുവരി 19നാണ് ബ്രിട്ടീഷ് പെണ്‍കുട്ടി സ്‌കാര്‍ലെറ്റ് സ്‌കീലിംഗിനെ ഗോവയിലെ അഞ്ജുന ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മയക്കുമരുന്ന് നല്‍കി
മയക്കുമരുന്ന് നല്‍കി സ്‌കര്‍ലെറ്റിനെ അബോധാവസ്ഥയിലാക്കിയ ശേഷമാണ് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്നായിരുന്ന കേസ്. കേസില്‍ രണ്ട് പ്രതികളെയും ഗോവാ കോടതി വെറുതെ വിട്ടു. ഗോവക്കാരായ പ്രതികള്‍ക്ക് തെളിവില്ലെന്ന് വ്യക്തമാക്കിയാണ് കോടതി വെറുതെ വിട്ടത്.












Click it and Unblock the Notifications