ഐഎസ്ആര്‍ഒയുടെ ഉപഗ്രഹവിക്ഷേപണം പരാജയപ്പെട്ടു,
ശ്രീഹരിക്കോട്ട: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ ഐഎസ്ആര്‍ഒയുടെ നാവിഗേഷന്‍ ഉപഗ്രഹ വിക്ഷേപണം പരാജയപ്പെട്ടു. ഗതിനിർണയ ഉപഗ്രഹമായ ഐആർഎൻഎസ്എസ്-1എച്ച് വിക്ഷേപണമാണ് പരാജയമായത്. ഉപഗ്രഹത്തിന് പി എസ് എൽ വി സി 39 റോക്കറ്റിൽ നിന്നും വേർപ്പെടാൻ പറ്റാതെ വന്നതാണ് പരാജയകാരണം.
വിക്ഷേപണം പരാജയമെന്ന് ഐഎസ്ആർഓ സ്ഥിരീകരിച്ചു. 2013ൽ വിക്ഷേപിച്ച ഉപഗ്രഹത്തിന്റെ പ്രവർത്തനത്തിൽ തകരാറ് സംഭവിച്ചതോടെയാണ് പുതിയത് വിക്ഷേപിക്കേണ്ടിവന്നത്. എന്നാൽ ഇത് പരാജയപ്പെടുകയായിരുന്നു. 2013ലാണ് ഐ.ആര്‍.എന്‍.എസ്.എസ്. -1 എ വിക്ഷേപിച്ചത്.

പി എസ് എൽ വി 39 റോക്കറ്റ് ഉപയോഗിച്ച് ഉപഗ്രഹ വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗൺ ബുധനാഴ്ച ചന്നെ തുടങ്ങിയിരുന്നു. 1425 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. 35000ത്തിൽപ്പരം കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ ഉപഗ്രഹത്തെ എത്തിക്കാനായിരുന്നു ശ്രമം. എന്നാൽ ഇത് വിജയിച്ചില്ല.












Click it and Unblock the Notifications