കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ ദിശാസൂചക ഉപഗ്രഹ വിക്ഷേപണം പരാജയപ്പെട്ടു

ആന്ധ്രയിലെ ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്നും വിക്ഷേപിച്ച ഇന്ത്യയുടെ ദിശാസൂചക ഉപഗ്രഹ ശ്രേണിയിലുള്ള ഐആര്‍എന്‍എസ്എസ്-1എച്ച് പരാജയപ്പെട്ടു

  • By Anwar Sadath
Google Oneindia Malayalam News

ശ്രീഹരിക്കോട്ട: ആന്ധ്രയിലെ ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്നും വിക്ഷേപിച്ച ഇന്ത്യയുടെ ദിശാസൂചക ഉപഗ്രഹ ശ്രേണിയിലുള്ള ഐആര്‍എന്‍എസ്എസ്-1എച്ച് പരാജയപ്പെട്ടു. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കിരണ്‍ കുമാര്‍ വിക്ഷേപണം പരാജയപ്പെട്ടതായി സ്ഥിരീകരിച്ചു. പിഎസ്എല്‍വി റോക്കറ്റിന്റെ ഹീറ്റ് ഷീല്‍ഡ് തുറക്കാതിരുന്നതാണ് പരാജയത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

വിക്ഷേപണത്തിന്റെ നാലാം ഘട്ടത്തിലാണ് അപാകതയുണ്ടായത്. വിക്ഷേപണത്തിന്റെ മൂന്നു ഘട്ടങ്ങളും വിജയകരമായിരുന്നു. മൂന്നു മിനിറ്റും 23 സെക്കന്‍ഡുമാണ് അകത്തെ ഹീറ്റ് ഷീല്‍ഡ് തുറക്കാനായി ക്രമീകരിച്ചിരുന്നത്. എന്നാല്‍ നിശ്ചിത സമയത്തിനുശേഷവും ഷീല്‍ഡ് തുറക്കാത്തതിനാല്‍ വിക്ഷേപണം പരാജയപ്പെടുകയായിരുന്നു.

xpslv-39-01-1504233812-jpg-pagespeed-ic-0o4uh2a6fo-01-1504238042.jpg -Properties

ബുധനാഴ്ച ഉച്ചയ്ക്കു രണ്ടോടെയാണ് 29 മണിക്കൂര്‍ കൗണ്ട് ഡൗണ്‍ ആരംഭിച്ചത്. പിഎസ്എല്‍വിസി39 റോക്കറ്റാണു സാറ്റലൈറ്റുമായി കുതിച്ചത്. ഏഴു ദിശാസൂചക ഉപഗ്രഹങ്ങളില്‍പ്പെട്ട ഐആര്‍എന്‍എസ്എസ്-1 എയുടെ മൂന്നു റൂബീഡിയം ക്ലോക്കുകള്‍ പ്രവര്‍ത്തനം നിലച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഇതിനെ പിന്തുണയ്ക്കാനുള്ള ബാക്കപ്പായി 1400 കിലോഗ്രാം ഭാരമുള്ള 1 എച്ച് ഉപഗ്രഹം അയച്ചത്.

തിനിര്‍ണയത്തിനുള്ള \'നാവിക്\' (ഇന്ത്യന്‍ റീജനല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം) ശ്രേണിയിലുള്ള ഐആര്‍എന്‍എസ്എസ്-1 എ 2013 ജൂലൈ ഒന്നിനാണ് വിക്ഷേപിച്ചത്. റൂബീഡിയം ക്ലോക്കുകള്‍ നിലച്ചതോടെ നാവിക് പ്രവര്‍ത്തനവും നിര്‍ത്തിവച്ചിരിക്കുകയാണ്.

English summary
IRNSS-1H launch highlights: Mission unsuccessful, says ISRO chief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X