കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉരുക്കുവനിതയ്ക്ക് ഇരട്ട കണ്‍മണികള്‍; മാതൃദിനത്തില്‍ ഇരട്ടി മധുരവുമായി ഇറോം ശര്‍മിള

Google Oneindia Malayalam News

ബെംഗളൂരു: ലോകം ആരാധനയോടെ കാണുന്ന മണിപ്പൂരിന്റെ ഉരുക്കു വനിതയ്ക്ക് ഇരട്ടകള്‍ പിറന്നു. സൈനികര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന അഫ്‌സ്പ നിയമത്തിനെതിരെ 16 വര്‍ഷം നിരാഹാര സമരം അനുഷ്ഠിച്ച ഇറോം ശര്‍മിള വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സമരം അവസാനിപ്പിച്ചതും സാധാരണ ജീവിതം നയിക്കാന്‍ ആരംഭിച്ചതും. മാതൃദിനത്തിലാണ് അവര്‍ക്ക് ഇരട്ടകള്‍ പിറന്നത് എന്നതും എടുത്തുപറയേണ്ടതാണ്.

Irom

2017ല്‍ ഡെസ്മണ്ട് കുട്ടിനോയെ വിവാഹം ചെയ്ത ശേഷം ഇറോം ശര്‍മിള കൊടൈക്കനാലിലാണ് താമസം. ഡെസ്മണ്ട് കുട്ടിനോ ബ്രിട്ടീഷ് വംശജനും ഗോവ സ്വദേശിയുമാണ്. 46കാരിയായ ശര്‍മിള ഞായറാഴ്ച രാവിലെ ഒമ്പതു മണിക്കാണ് പ്രസവിച്ചത്. രണ്ടു പെണ്‍കുട്ടികള്‍ക്കും 2.15 കിലോ ഗ്രാം ഭാരമുണ്ടായിരുന്നു. കുട്ടികള്‍ക്കും അമ്മയ്ക്കും യാതൊരു ശാരീരിക പ്രശ്‌നങ്ങളുമില്ല. നിക്‌സ് സഖി, ഓട്ടും താര എന്നിങ്ങനെയാണ് കുട്ടികള്‍ക്ക് പേരിട്ടിരിക്കുന്നത്.

ഇത് പുതിയ ജീവിതമാണ്. എനിക്ക് പുതിയ തിടുക്കം. ഞാന്‍ ഭയങ്കര സന്തോഷത്തിലാണ്. ആരോഗ്യമുള്ള കുട്ടികളെ ലഭിക്കണം എന്നത് മാത്രമായിരുന്നു ആഗ്രഹമെന്നും ശര്‍മിള പറഞ്ഞു.

അന്തിമഘട്ടത്തില്‍ ബിജെപിക്ക് ഉഗ്രന്‍ ഷോക്ക്; പണി കൊടുത്ത് സഖ്യകക്ഷി, 18 ലക്ഷം വോട്ടുകള്‍ ചിതറും!!അന്തിമഘട്ടത്തില്‍ ബിജെപിക്ക് ഉഗ്രന്‍ ഷോക്ക്; പണി കൊടുത്ത് സഖ്യകക്ഷി, 18 ലക്ഷം വോട്ടുകള്‍ ചിതറും!!

മണിപ്പൂരില്‍ സൈനികര്‍ക്ക് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ നിയമം നിലനില്‍ക്കുന്നുണ്ട്. സാധാരണക്കാരെ സൈനികര്‍ വെടിവെച്ച് കൊന്നതിന് ശേഷമാണ് ശര്‍മിള നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമരം തുടങ്ങിയത്. ആഹാരം കഴിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യാശ്രമത്തിന് കേസെടുത്തിരുന്നു. ഏറെ കാലം ആശുപത്രിയിലായിരുന്നു. 16 വര്‍ഷത്തിന് ശേഷമാണ് അവര്‍ സമരം അവസാനിപ്പിച്ചത്.

English summary
Irom Sharmila gave birth twin girls on Mother’s Day in Bengaluru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X