ഇറോം ശർമ്മിള വിവാഹിതയാകുന്നു, വരനൊപ്പം തമിഴ്നാട്ടിൽ സ്ഥിരതാമസമാക്കും
16 വര്‍ഷത്തെ നിരാഹാരത്തിന് ശേഷം ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഇറോം സമരം അവസാനിപ്പിച്ചത്.
ഇംഫാല്‍: മണിപ്പൂരിന്റെ ഉരുക്കുവനിത എന്ന് അറിയപ്പെടുന്ന ഇറോം ശര്‍മ്മിള വിവാഹിതയാകുന്നു. ബ്രിട്ടീഷ് പൗരനായ ഡെസ്മണ്ട് കുടിഞ്ഞോ ആണ് വരന്‍. ജൂലായില്‍ വിവാഹം ഉണ്ടാകുമെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇറോം വ്യക്തമാക്കി.

ജൂലായില്‍ വിവാഹം ഉണ്ടാവും, തിയ്യതി ഇത് വരെ തീരുമാനിച്ചിട്ടില്ല. തമിഴ്‌നാട്ടില്‍ വെച്ച് വിവാഹം നടത്താനാണ് തീരുമാനം എന്ന് ഇറോം പറയുന്നു. വിവാഹശേഷം ഡെസ്മണ്ടും ഒത്ത് തമിഴ്‌നാട്ടില്‍ സ്ഥിര താമസമാക്കാനാണ് ഇറോംമിന്റെ തീരുമാനം.

വിവാഹിതയാകാനുള്ള തീരുമാനത്തെ കുറിച്ച് അമ്മയോട് ഇത് വരെ സംസാരിച്ചിട്ടില്ല. പ്രണയം അറിഞ്ഞാല്‍ അമ്മ സമ്മതിയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും ഇറോം പറയുന്നു.

16 വര്‍ഷത്തെ നിരാഹാരത്തിന് ശേഷം ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഇറോം സമരം അവസാനിപ്പിച്ചത്. വലിയ ത്യാഗമാണ് ഈ കാലയളവില്‍ അയാള്‍ സഹിച്ചത്.

നിരാഹാരം അവസാനിപ്പിച്ച ശേഷം ഇറോം രാഷ്ട്രീയത്തിലും ഇറങ്ങി. മണിപ്പൂര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും വെറും 90 വോട്ടുകള്‍ മാത്രമാണ് അവര്‍ക്ക് കിട്ടിയത്. തെരഞ്ഞെടുപ്പിന് ശേഷം വിശ്രമത്തിനായി കേരളത്തിലും എത്തിയിരുന്നു.












Click it and Unblock the Notifications