കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിപ്പൂര്‍ രാഷ്ട്രീയത്തില്‍ മാറ്റം കൊണ്ടുവരാന്‍ ഇറോം ശര്‍മിള; പുതിയ പാര്‍ട്ടി രൂപീകരിച്ചു

  • By അക്ഷയ്‌
Google Oneindia Malayalam News

ഇംഫാല്‍: മണിപ്പൂര്‍ രാഷ്ട്രീയത്തില്‍ മാറ്റം കൊണ്ടുവരാനുദ്ദേശിച്ച് ഇറോം ശര്‍മ്മിള. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നു എന്ന പ്രഖാപനത്തോടെയാണ് ഇറോം ശര്‍മ്മിള സത്യഗ്രഹ സമരം അവസാനിപ്പിച്ചത്. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്ന കാര്യവും ഈറോം ശര്‍മ്മിള പറഞ്ഞിരുന്നു.

'പീപ്പിള്‍സ് റിസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലൈന്‍സ്' എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ച കാര്യം ഈറോം ശര്‍മ്മിള പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അവര്‍ പാര്‍ട്ടി പ്രഖ്യാപനച്ചടങ്ങില്‍ വ്യക്തമാക്കി.

Irom Sharmila

ഈറോം ശര്‍മ്മിള പാര്‍ട്ടിയുടെ കോ. കണ്‍വീനറായിരിക്കും. ഇരേന്ദ്രോ ലീച്ചോന്‍ബാമാണ് പുതിയ പാര്‍ട്ടിയുടെ കണ്‍വീനര്‍. കഴിഞ്ഞ ആഗസ്തിലാണ് 16 വര്‍ഷം നീണ്ടു നിന്ന നിരാഹാരം ഈറോം ശര്‍മ്മിള അവസാനിപ്പിച്ചത്. മണിപ്പീര്‍ രാഷ്ട്രീയത്തില്‍ മാറ്റം കൊണ്ടുവരികയാണ് തന്റെ ലക്ഷ്യമെന്ന് പാര്‍ട്ടി പ്രഖ്യാപന വേളയില്‍ അവര്‍ പറഞ്ഞു.

English summary
Human rights activist Irom Sharmila on Tuesday announced the formation of a new regional party, ‘Peoples Resurgence and Justice Alliance’ in Imphal. She will contest the Manipur assembly elections, which are due in 2017.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X