കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷോക്കിങ്: വോട്ട് ചെയ്യാന്‍ തീരുമാനിച്ചത് നിങ്ങള്‍ക്ക്...പക്ഷേ അവരില്‍ നിന്ന് പണം സ്വീകരിച്ചു പോയി!!!

രാഷ്ട്രീയം വിടുമെന്ന് സൂചന നല്‍കി ഇറോം ശര്‍മിള

  • By Manu
Google Oneindia Malayalam News

ഇംഫാല്‍: മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ ദയനീയ പരാജയത്തെ തുടര്‍ന്നു ഐതിഹാസിക സമരങ്ങളിലൂടെ ജനശ്രദ്ധ നേടിയ ഇറോം ശര്‍മിള രാഷ്ട്രീയത്തോട് വിട പറയാനൊരുങ്ങുന്നു. സിപിഎം പിന്തുണയോടെ മല്‍സരിച്ച ഇറോമിന് 90 വോട്ടുകള്‍ പോലും നേടാന്‍ കഴിഞ്ഞിരുന്നില്ല. തൗബല്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി ഒക്രം ഇബോബി സിങിനെതിരേയാണ് അവര്‍ മല്‍സരിച്ചത്.

ചതിക്കപ്പെട്ടു

താന്‍ ചതിക്കപ്പെട്ടതു പോലെ തോന്നിയെന്നാണ് തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ഇറോം പ്രതികരിച്ചത്. ഇതു ജങ്ങളുടെ കുഴപ്പമല്ല. അവര്‍ നിഷ്‌കളങ്കരാണ്. എന്തിനാണ് ഞാന്‍ കരയുന്നതെന്ന് അറിയില്ല. ശരിയായ രീതിയിലല്ല താന്‍ പരാജയപ്പെട്ടതെന്ന് കരുതുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

പണം കൊടുത്തു വാങ്ങി

ജനങ്ങള്‍ എനിക്കായിരുന്നു വോട്ട് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ചിലര്‍ പണം കൊടുത്ത് അവരില്‍ നിന്നു വോട്ടുകള്‍ വാങ്ങുകയായിരുന്നു. നിരവധി പേര്‍ ഇതേക്കുറിച്ച് എന്നോടു പറഞ്ഞു. ഞങ്ങള്‍ നിങ്ങള്‍ക്കായിരുന്നു വോട്ട് ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ അവര്‍ക്ക് വോട്ട് ചെയ്യാമെന്ന് സമ്മതിച്ച് പണം സ്വീകരിച്ചുകഴിഞ്ഞു, നിങ്ങള്‍ വൈകിപ്പോയെന്നും അവര്‍ പറഞ്ഞതായി ഇറോം വെളിപ്പെടുത്തി.

ഇനി മല്‍സരിക്കില്ല

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്ന് താന്‍ നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും ഇനിയതുണ്ടാവില്ലെന്ന് ഇറോം പറഞ്ഞു. വീണ്ടുമൊരു തിരഞ്ഞെടുപ്പില്‍ താന്‍ മല്‍സരിക്കാനില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 രാഷ്ട്രീയം വിടും

രാഷ്ട്രീയം തന്നെ വിടാനാണ് തന്റെ തീരുമാനമെന്ന് ഇറോം വെളിപ്പെടുത്തി. താന്‍ രൂപീകരിച്ച പിആര്‍ജിഎ (പീപ്പിള്‍സ് റിസര്‍ജന്‍സ് ആന്റ് ജസ്റ്റിസ് അലയന്‍സ്) എന്ന പാര്‍ട്ടി ശരിയായ രീതിയിലാണ് മുന്നോട്ടു പോവുന്നതെന്ന് അവര്‍ പറഞ്ഞു. പിആര്‍ജിഎയുടെ മൂന്നു സ്ഥാനാര്‍ഥികളും ഈ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു.

പിആര്‍ജിഎ വളരണം

പിആര്‍ജിഎ ഇനിയുമേറെ വളരണമെന്നാണ് എന്റെ ആഗ്രഹം. മണിപ്പൂരിലെ യുവത്വത്തിന്റെ പിന്തുണ ലഭിച്ചാല്‍ പാര്‍ട്ടിക്കു ഏറെ മുന്നോട്ടുപോവാന്‍ കഴിയുമെന്ന് എനിക്കുറപ്പുണ്ട്. തങ്ങള്‍ക്കൊപ്പം ചേരാന്‍ നിരവധി പാര്‍ട്ടികള്‍ എന്നെ ക്ഷണിച്ചിരുന്നു. പോളിങിന്റെ ദിവസം കൂടി അതുണ്ടായി. എന്നാല്‍ അവയെല്ലാം താന്‍ നിരസിക്കുകയായിരുന്നുവെന്ന് ഇറോം പറഞ്ഞു.

English summary
irom sharmila says she will quit politics. irom failed in manipur assembly election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X