ഇറോം ശര്‍മിള വിവാഹിതയാകുന്നു...? ആരാണ് വരന്? കെട്ടിയാല്‍ തീര്‍ക്കുമെന്ന് ഭീഷണി
ഇംഫാല്‍: മണിപ്പൂരിന്റെ സമര നായിക ഇറോം ശര്‍മിള തന്റെ നിരാഹാര സമരം അവസാനിപ്പിയ്ക്കുകയാണ്. നാല്പത്തി നാല് വയസ്സുകാരിയായ ശര്‍മിള ഇനി രാഷ്ട്രീയത്തിന്റെ തീച്ചൂളയിലേയ്ക്കാണ് എടുത്ത് ചാടുന്നത്.
മണിപ്പൂരിന്റെ അരക്ഷിതാവസ്ഥയ്ക്കും പട്ടാളത്തിന്റെ പ്രത്യേക അധികാരങ്ങള്‍ക്കും എതിരെയുള്ള ശര്‍മിളയുടെ പോരാട്ടം ഒരുകാലത്തും അവസാനിയ്ക്കില്ലെന്ന് ഉറപ്പാണ്. അതിനിടയിലാണ് മറ്റൊരു സൂചനകൂടി പുറത്ത് വരുന്നത്, ഉരുക്കുവനിത വിവാഹം കഴിയ്ക്കാന്‍ പോകുന്നു!
28-ാം വയസ്സില്‍ തുടങ്ങിയതാണ് ശര്‍മിളയുടെ നിരാഹാര സമരം. യൗവ്വനകാലത്തിന്റെ നല്ലൊരു പങ്കും രുചിയുള്ള ഭക്ഷണം പോലും കഴിയ്ക്കാതെ സമരജീവിതം നയിച്ച ഇറോം ആരെയാണ് ജീവിത പങ്കാളിയാക്കുന്നത്? അയാളെ വിവാഹം കഴിച്ചാല്‍ കൊന്നുകളയും എന്നാണ് ഇപ്പോഴുള്ള ഭീഷണി. എന്താണ് അതിന്റെ കാരണം?
(വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected])

ഇനി രാഷ്ട്രീയം
16 വര്‍ഷം നീണ്ട നിരാഹാര സമരമാണ് ഇറോം ശര്‍മിള ഇപ്പോള്‍ അവസാനിപ്പിയ്ക്കുന്നത്. ലക്ഷ്യം നേടിയെടുത്തതിന് ശേഷമല്ല, പക്ഷേ ഇത് എന്ന് മാത്രം.

പോരാട്ടം തന്നെ
നിരാഹാരം അവസാനിപ്പിച്ചു എന്നതുകൊണ്ട് തന്റെ സമരം അവസാനിപ്പിയ്ക്കുന്നില്ല ഇറോം. രാഷ്ട്രീയത്തിലൂടെ പോരാട്ടം തുടരും.

വിവാഹം
ഇറോം ശര്‍മിള വിവാഹം കഴിയ്ക്കാന്‍ തയ്യാറെടുക്കുന്നു എന്നതാണ് മറ്റൊരു വാര്‍ത്ത. ഇക്കാര്യം ഇറോ ംതന്നെ സമ്മതിച്ചിട്ടും ഉണ്ട്.

ആരാണത്
ആരെയാണ് ഇറോം ശര്‍മിള വിവാഹം കഴിയ്ക്കാന്‍ പോകുന്നത് എന്നത് ഏവരും കാത്തിരിയ്ക്കുന്ന ഒരു ഉത്തരമാണ്. അയാളുടെ പേര് ഡെസ്മണ്ട് കുടിഞ്ഞോ എന്നാണെന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഡെസ്മണ്ട്
മണിപ്പൂര്‍ സ്വദേശിയല്ല ഡെസ്മണ്ട് കുടിഞ്ഞോ...ഇന്ത്യക്കാരനും അല്ല. പിന്നെ? ബ്രിട്ടീഷ് പൗരനും മനുഷ്യാവകാശ പ്രവര്‍ത്തകനും ആണ്. ഇന്ത്യന്‍ പാരമ്പര്യമുള്ള ബ്രിട്ടീഷ് പൗരന് എന്ന് പറയാം.

വധഭീഷണി
ഡെസ്മണ്ട് കുടിഞ്ഞോയെ വിവാഹം കഴിച്ചാല്‍ കൊന്നുകളയും എന്നാണ് മണിപ്പൂരിലെ ചില തീവ്രവാദ സംഘടനകളുടെ ഭീഷണി. ഒരു മണിപ്പൂരി അല്ലാത്ത ആളെ ഇറോം വിവാഹം കഴിയ്ക്കുന്നു എന്നതാണ് അവരെ ചൊടിപ്പിയ്ക്കുന്നത്.

രാഷ്ട്രീയത്തിലും
രാഷ്ട്രീയത്തിലിറങ്ങിയാലും കൊന്നുകളയും എന്നാണ് തീവ്രവാദികളുടെ ഭീഷണി. മുമ്പ് പലര്‍ക്കും സംഭവിച്ചത് ഇതാണ്. എന്നാല്‍ ഇപ്പോള്‍ ഇറോമിനെതിരെ ഉയര്‍ത്തുന്ന ഭീഷണി സൈന്യത്തിന്റെ 'തന്ത്രം' ആണെന്നാണ് ആരോപണം.

എന്തും സംഭവിയ്ക്കാം
മണിപ്പൂരിലെ സ്ഥിതി എന്താണെന്ന് ആര്‍ക്കും പറയാനാവില്ല. എന്തും സംഭവിയ്ക്കാം. കഴിഞ്ഞ ദിവസം ഇംഫാലില്‍ സ്ഫോടനങ്ങള്‍ നടന്നിരുന്നു. കനത്ത സുരക്ഷയാണ് ഇറോമിന് ഏര്‍പെടുത്തിയിട്ടുള്ളത്.

കാത്തിരിയ്ക്കുന്നു
ഇറോം ശര്‍മിളയുടെ മോചനത്തിനായി മണിപ്പൂര്‍ സ്വദേശികള്‍ മാത്രമല്ല കാത്തിരിയ്ക്കുന്നത്. ലോകത്തിലെ മുഴുവന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും മനുഷ്യ സ്നേഹികളും ജനാധിപത്യ വിശ്വാസികളും ആ മോചനത്തിന് കാത്തിരിയ്ക്കുകയാണ്.
-
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
രവിവർമ്മ ചിത്രം യശോദയും കൃഷ്ണനും ലേലത്തിൽ പോയത് 167.2 കോടിക്ക്; സ്വന്തമാക്കിയത് ഈ കോടീശ്വരൻ -
പ്രവചിക്കാനാകാതെ നേമത്തിലെ അടിയൊഴുക്ക്












Click it and Unblock the Notifications