ആപ്പിന്റെ ക്ഷണം ഇറോം ഷര്‍മിള നിരസിച്ചു
കൊല്‍ക്കത്ത: ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ആം ആദ്മി പാര്‍ട്ടിയുടെ ക്ഷണം ഇറോം ശര്‍മിള നിരസിച്ചു. മണിപ്പൂരിന്റെ ഉരുക്കുവനിത എന്നറിയപ്പെടുവന്ന ഇറോം ശര്‍മിളയെ ആം ആദ്മി പാര്‍ട്ടി നേതാക്കളാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി ക്ഷണിച്ചത്. ശര്‍മിളയുടെ സഹോദരനായ ഇറോം സിംദജിതാണ് ഇക്കാര്യം അറിയിച്ചത്.
ആം ആദ്മി പാര്‍ട്ടിയുടെ ക്ഷണം സ്വീകരിക്കേണ്ടതില്ല എന്ന് ഇറോം തീരുമാനിക്കുകയായിരുന്നു. ആപ്പ് എന്നല്ല ഇറോം ശര്‍മിളയ്ക്ക് ഒരു പാര്‍ട്ടി രാഷ്ട്രീയത്തിലും വിശ്വാസമില്ല എന്ന് അവരുടെ സഹോദരന് പറഞ്ഞു. തന്റെ രാഷ്ട്രീയപ്രവര്‍ത്തനം സ്വതന്ത്രമായി തുടരാനാണ് ശര്‍മിളയുടെ തീരുമാനം. മണിപ്പൂരിലെ സായുധസേന പ്രത്യേകാധികാര നിയമം പിന്‍വലിക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ 13 വര്‍ഷമായി നിരാഹാരസമരത്തിലാണ് ഇറോം ശര്‍മിള.

ഇംഫാലിലെ മാലോം എന്ന ഗ്രാമത്തില്‍ 2000ത്തില്‍ ആസ്സാം റൈഫിള്‍സിലെ സൈനികര്‍ നടത്തിയ വെടിവെപ്പില്‍ ഗര്‍ഭിണിയടക്കം പത്ത് പേരാണ് കൊല്ലപ്പെട്ടത്. ഇതേത്തുടര്‍ന്നാണ് പ്രത്യേകാധികാരനിയമം പിന്‍വലിക്കണമെന്ന ആവശ്യമുയര്‍ത്തി ഇറോം അനിശ്ചിതകാല നിരാഹാരസമരം തുടങ്ങിയത്. ട്യൂബ് ഉപയോഗിച്ച് മൂക്കിലൂടെ നല്കുന്ന ഭക്ഷണമാണ് ഒരു പതിറ്റാണ്ടിലേറെയായി ഇറോമിന്റെ ജീവന് നിലനിര്‍ത്തുന്നത്.
അഴിമതിക്കെതിരായ മുദ്രാവാക്യവുമായി രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്ന ആം ആദ്മി പാര്‍ട്ടി തങ്ങളുടെ ആദ്യ ശ്രമത്തില്‍ തന്നെ ദില്ലി ഭരണം പിടിച്ചെടുത്തിരുന്നു. എന്നാല്‍ ജനലോക്പാല്‍ വിഷയത്തില്‍ രാജിവെച്ച അരവിന്ദ് കെജ്രിവാളും കൂട്ടരും ലോക്സഭ തിരഞ്ഞെടുപ്പിനെ ലക്ഷ്യം വെക്കുകയാണ് ഇപ്പോള്‍. ഇതിന്റെ ഭാഗമായാണ് പൊതുരംഗത്തെ പ്രമുഖരെ ആപ്പില്‍ മത്സരിപ്പിക്കാന്‍ ശ്രമം നടക്കുന്നത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications