കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആപ്പിന്റെ ക്ഷണം ഇറോം ഷര്‍മിള നിരസിച്ചു

Google Oneindia Malayalam News

കൊല്‍ക്കത്ത: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ആം ആദ്മി പാര്‍ട്ടിയുടെ ക്ഷണം ഇറോം ശര്‍മിള നിരസിച്ചു. മണിപ്പൂരിന്റെ ഉരുക്കുവനിത എന്നറിയപ്പെടുവന്ന ഇറോം ശര്‍മിളയെ ആം ആദ്മി പാര്‍ട്ടി നേതാക്കളാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി ക്ഷണിച്ചത്. ശര്‍മിളയുടെ സഹോദരനായ ഇറോം സിംദജിതാണ് ഇക്കാര്യം അറിയിച്ചത്.

ആം ആദ്മി പാര്‍ട്ടിയുടെ ക്ഷണം സ്വീകരിക്കേണ്ടതില്ല എന്ന് ഇറോം തീരുമാനിക്കുകയായിരുന്നു. ആപ്പ് എന്നല്ല ഇറോം ശര്‍മിളയ്ക്ക് ഒരു പാര്‍ട്ടി രാഷ്ട്രീയത്തിലും വിശ്വാസമില്ല എന്ന് അവരുടെ സഹോദരന്‍ പറഞ്ഞു. തന്റെ രാഷ്ട്രീയപ്രവര്‍ത്തനം സ്വതന്ത്രമായി തുടരാനാണ് ശര്‍മിളയുടെ തീരുമാനം. മണിപ്പൂരിലെ സായുധസേന പ്രത്യേകാധികാര നിയമം പിന്‍വലിക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ 13 വര്‍ഷമായി നിരാഹാരസമരത്തിലാണ് ഇറോം ശര്‍മിള.

Irom-sharmila

ഇംഫാലിലെ മാലോം എന്ന ഗ്രാമത്തില്‍ 2000ത്തില്‍ ആസ്സാം റൈഫിള്‍സിലെ സൈനികര്‍ നടത്തിയ വെടിവെപ്പില്‍ ഗര്‍ഭിണിയടക്കം പത്ത് പേരാണ് കൊല്ലപ്പെട്ടത്. ഇതേത്തുടര്‍ന്നാണ് പ്രത്യേകാധികാരനിയമം പിന്‍വലിക്കണമെന്ന ആവശ്യമുയര്‍ത്തി ഇറോം അനിശ്ചിതകാല നിരാഹാരസമരം തുടങ്ങിയത്. ട്യൂബ് ഉപയോഗിച്ച് മൂക്കിലൂടെ നല്‍കുന്ന ഭക്ഷണമാണ് ഒരു പതിറ്റാണ്ടിലേറെയായി ഇറോമിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്.

അഴിമതിക്കെതിരായ മുദ്രാവാക്യവുമായി രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്ന ആം ആദ്മി പാര്‍ട്ടി തങ്ങളുടെ ആദ്യ ശ്രമത്തില്‍ തന്നെ ദില്ലി ഭരണം പിടിച്ചെടുത്തിരുന്നു. എന്നാല്‍ ജനലോക്പാല്‍ വിഷയത്തില്‍ രാജിവെച്ച അരവിന്ദ് കെജ്രിവാളും കൂട്ടരും ലോക്‌സഭ തിരഞ്ഞെടുപ്പിനെ ലക്ഷ്യം വെക്കുകയാണ് ഇപ്പോള്‍. ഇതിന്റെ ഭാഗമായാണ് പൊതുരംഗത്തെ പ്രമുഖരെ ആപ്പില്‍ മത്സരിപ്പിക്കാന്‍ ശ്രമം നടക്കുന്നത്.

English summary
Iorn lady of Manipur Irom Sharmila rejects AAP offer to contest polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X