പാര്‍ട്ടിയ്ക്ക് ചിഹ്നം വേണം; തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന് കാത്ത് ഇറോം
ഇംഫാല്‍: മണിപ്പൂരില്‍ പുതുതായി രൂപം കൊണ്ട പീപ്പിള്‍സ് റീസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലയന്‍സ് പാര്‍ട്ടി ചിഹ്നത്തിനായുള്ള കാത്തിരിപ്പില്‍. അഫ്‌സ്പയ്‌ക്കെതിരെ 16 വര്‍ഷമായി തുടര്‍ന്നുവന്ന നിരാഹാര സമരം കഴിഞ്ഞ ആഗസ്ത് ഒമ്പതിന് അവസാനിപ്പിച്ചതിന് പിന്നാലെയായിരുന്നു ഇറോമിന്റെ രാഷ്ട്രീയ പ്രവേശം. വിസില്‍ പാര്‍ട്ടി ചിഹ്നമായി അനുവദിയ്ക്കാനായിരുന്നു പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നില്‍ വച്ച ആവശ്യം.
നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പാര്‍ട്ടി വിസില്‍ ഔദ്യൗഗിക ചിഹ്നമായി അനുവദിയ്ക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ സമര്‍പ്പിച്ചുവെന്നും സ്ഥിരീകരണത്തിനായി കാത്തിരിയ്ക്കുകയാണെന്നും പിആര്‍ജെഎ കണ്‍വീനര്‍ എറെന്‍ഡ്രോ വ്യക്തമാക്കി. അഴിമതി അവസാനിപ്പിക്കാന്‍ ജനങ്ങള്‍ ഉണര്‍ന്നെഴുന്നേല്‍ക്കുന്നതിന് വേണ്ടിയാണ് വിസില്‍ ചിഹ്നം ഉപയോഗിച്ചതെന്നും എറെന്‍ഡ്രോ പറയുന്നു. പാര്‍ട്ടി ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ സമര്‍പ്പിച്ച ശേഷം എറെന്‍ഡ്രോ കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്.

ടെന്‍ഫോര്‍ ചെയ്ഞ്ച്
പിആര്‍ജെഎയ്ക്ക് വേണ്ടിയുള്ള ഫണ്ട് ശേഖരണത്തിനായി ടെന്‍ഫോര്‍ ചെയ്ഞ്ച് എന്ന പേരില്‍ പാര്‍ട്ടി ക്യാമ്പെയിന്‍ ആരംഭിച്ചിട്ടുണ്ട്. ഫണ്ട് ശേഖരിക്കുന്നതിന് പുറമേ മണിപ്പൂരില്‍ മാറ്റം കൊണ്ടുവരുന്നതിനായി യുവാക്കളുമായി സംവദിക്കാനും പാര്‍ട്ടി ക്യാമ്പയിന്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. പങ്കെടുക്കുന്നവര്‍ സ്വമേധയാ പത്ത് രൂപ നല്‍കുന്നതാണ് പദ്ധതി.

അഫ്‌സ്പയ്‌ക്കെതിരെ
സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ മണിപ്പൂരില്‍ നിന്ന് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇറോം ശര്‍മിള നടത്തിവന്ന നിരാഹാര സമരം 16 വര്‍ഷത്തിന് ശേഷം കഴിഞ്ഞ ആഗസ്ത് ഒമ്പതിന് അവസാനിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അഫ്‌സ്പയ്‌ക്കെതിരെ പോരാട്ടം പ്രഖ്യാപിച്ചുകൊണ്ടുതന്നെ രാഷ്ട്രീത്തിലേക്കിറങ്ങുന്നത്.

പാര്‍ട്ടിയ്ക്ക് തിരിച്ചടി
പിആര്‍ജെഎ ടിക്കറ്റില്‍ മത്സരിക്കാുള്ള ഇറോമിന്റെ നീക്കത്തിനെതിരെ അവരുടെ സമുദായത്തില്‍ നിന്നുതന്നെ എതിര്‍പ്പുണ്ടായത് പാര്‍ട്ടിയ്ക്ക് തിരിച്ചടിയായിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയ്ക്ക് ഔദ്യോഗിക ചിഹ്നം ലഭിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുള്ളത്.

രാഷ്ട്രീയ ഭാവി
മാര്‍ച്ച് നാല്, എട്ട് തിയ്യതികളിലായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കന്നിയങ്കത്തിനൊരുങ്ങുന്ന പാര്‍ട്ടിയുടെ രാഷ്ട്രീയ ഭാവി തിരഞ്ഞെടുപ്പ് കമ്മീഷന്റെ കയ്യിലാണ്. ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള പോരാട്ടത്തിനിടയിലേയ്ക്കാണ് ജനപക്ഷം പിടിച്ച് ഇറോം രംഗപ്രവേശം ചെയ്യുന്നത്.












Click it and Unblock the Notifications