കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാനൊരു ദേവതയല്ല, എനിക്ക് മുഖ്യമന്ത്രിയാകണം: ഈറോം ശര്‍മ്മിള

Google Oneindia Malayalam News

ഇംഫാല്‍: ഞാനൊരു ദേവതയല്ലെന്നും മുഖ്യമന്ത്രിയാകണമെന്നും ഈറോം ശര്‍മിള. സായുധ സേന പ്രത്യേക അധികാര നിയമം (അഫ്പ) റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 16 വര്‍ഷമായി നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ച്‌കൊണ്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

രാഷ്ട്രീയത്തെ കുറിച്ച് കൂടുതല്‍ അറിയില്ലെന്നും ജനങ്ങളെ സഹായിക്കാനാണ് മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ കൂട്ടി ചേര്‍ത്തു. നിരാഹാര സമരം അവസാനിപ്പിക്കുമെന്നും അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും കഴിഞ്ഞ മാസം 26ന് ഈറോം ശര്‍മിള വ്യക്തമാക്കിയിരുന്നു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

നിരാഹാര സമരം

നിരാഹാര സമരം

2000 നവംബര്‍ അഞ്ചിന് ആരംഭിച്ച നിരാഹാര സമരം ഈറോം ശര്‍മിള അവസാനിപ്പിച്ചു.

കാലത്തിന്റെ പോരാട്ടം

കാലത്തിന്റെ പോരാട്ടം

16 വര്‍ഷം നീണ്ടു നിന്ന സഹന സമരത്തിന് അവസാനം കുറിച്ച് പുതിയ കാലത്തിന്റെ പോരാട്ടത്തിലേക്കാണ് ഈറോം ശര്‍മിള ഇറങ്ങുന്നത്.

മുഖ്യമന്ത്രി

മുഖ്യമന്ത്രി

മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും മണിപ്പൂരിന്റെ മഖ്യമന്ത്രിയാകുമെന്നും, അധികാരത്തിലെത്തിയാല്‍ അഫ്‌സ്പ പിന്‍വലിക്കുമെന്നും ഈറോം ശര്‍മിള മാധ്യമങ്ങളോട് പറഞ്ഞു.

കൂടുതല്‍ അറിയില്ല

കൂടുതല്‍ അറിയില്ല

രാഷ്ട്രീയത്തില്‍ കൂടുതല്‍ അറിവില്ലെന്നും ജനങ്ങളെ സഹായിക്കാനാണ് മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നതെന്നും ഈറോം ശര്‍മിള പറഞ്ഞു.

വിഘടനവാദികള്‍

വിഘടനവാദികള്‍

സമരം അവസാനിപ്പിച്ച് രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള ഈറോം ശര്‍മിളയുടെ തീരുമാനത്തെ എതിര്‍ത്തുകൊണ്ട് വിഘടനവാദികള്‍ രംഗത്ത് വന്നിട്ടുണ്ട്.

ഭീഷണി

ഭീഷണി

രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ മുന്‍ഗാമികളെ പോലെ മരണമായിരിക്കും ശര്‍മിളയ്ക്കുള്ള ശിക്ഷയെന്നാണ് വിഘടനവാദികളുടെ ഭീഷണി.

പിന്തുണ

പിന്തുണ

ഈറോം ശര്‍മിളയുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്തുണയുമായി ജനതാദള്‍ യുണൈറ്റഡ് രംഗത്ത് വന്നിട്ടുണ്ട്.

വാഗ്ദാനം

വാഗ്ദാനം

മണിപ്പൂര്‍ തിരഞ്ഞെടുപ്പില്‍ ഈറോം ശര്‍മിളയ്ക്ക് എല്ലാ സഹായങ്ങളും നല്‍കുമെന്ന് ജെഡിയു വാഗ്ദാനം ചെയ്യുന്നു.

വിവാഹം

വിവാഹം

എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ ബ്രിട്ടീഷ് പൗരന്‍ ഡെസ്മണ്ട് കൗണ്ടിഞ്ഞോയെയാകും വിവാഹം കഴിക്കുക എന്നാണ് റിപ്പോര്‍ട്ട്.

ആശുപത്രി

ആശുപത്രി

നിരാഹാരം അവസാനിപ്പിച്ചാലും ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം രണ്ട് ദിവസം കൂടി ഈറോം ശര്‍മിള ആശുപത്രിയില്‍ കിടക്കേണ്ടി വരും.

English summary
Irom Sharmila, the iconic activist who didn't eat for 16 years in protest against alleged army atrocities in Manipur, burst into tears on Tuesday as she licked honey from her palm to end her fast. Taking the first in a series of steps towards a new life that will include politics and marriage, Sharmila said: "I am not a goddess, I want to be a human being. I want to be Chief Minister of Manipur to make a positive difference."
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X