കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിപ്പൂരിന്റെ വീരപുത്രി ഇറോം ശര്‍മിള നിരാഹാരം അവസാനിപ്പിയ്ക്കുന്നു

Google Oneindia Malayalam News

ഇംഫാല്‍: മണിപ്പൂരിന്റെ സമര നായിക ഇറോം ശര്‍മിള തന്റെ നിരാഹാര സമരം അവസാനിപ്പിയ്ക്കുന്നു. സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പയ്‌ക്കെതിരെ ആയിരുന്നു ഇറോം ശര്‍മിളയുടെ അനിശ്ചിതകാല നിരാഹാര സമരം.

16 വര്‍ഷമായി ഇറോം ശര്‍മിള നിരാഹാര സമരത്തിലാണ്. നിര്‍ബന്ധിതമായി മൂക്കിലൂടെ ഭക്ഷണം നല്‍കിയാണ് അവരുടെ ജീവന്‍ നിലനിര്‍ത്തുന്നത്. ഓഗസ്റ്റ് ഒമ്പതിന് സമരം അവസാനിപ്പിയ്ക്കും എന്നാണ് ഇറോം വ്യക്തമാക്കിയിട്ടുള്ളത്.

Irom Sharmila

പട്ടാളത്തിന്റെ പ്രത്യേക അധികാരം പൂര്‍ണമായും എടുത്ത് കളയാതെ നിരാഹാര സമരം അവസാനിപ്പിയ്ക്കില്ലെന്നായിരുന്നു ഇറോം ശര്‍മിള പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് തീരുമാനമൊന്നും വന്നിട്ടില്ല.

അടുത്ത മാസമാണ് മണിപ്പൂരില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പില്‍ ഇറോം ശര്‍മിള മത്സരിച്ചേയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്‌

English summary
Irom Sharmila to end her Hunger strike on August 9 . She was on hunger strike for last 16 years against the AFSPA.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X