ഇറോം ശര്‍മിള വിവാഹം കഴിക്കണമെങ്കില്‍... അത്യപൂര്‍വ്വം ഈ ഡിമാന്‍ഡ്!
ഇംഫാല്‍: 16 വര്‍ഷമായി നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ച് ഇറോം ശര്‍മിള സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്. മണിപ്പൂരിന്റെ ഉരുക്കുവനിത എന്നറിയപ്പെടുന്ന ഇറോം ശര്‍മിള വൈകാതെ വിവാഹിതയാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ബ്രിട്ടീഷ് പൗരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഡെസ്മണ്ട് കുടിഞ്ഞോയെ ആണ് ഇറോം ശര്‍മിള വിവാഹം ചെയ്യുക എന്നായിരുന്നു റിപ്പോര്‍ട്ട്.
എന്നാല്‍ മണിപ്പൂരിലെ ജനങ്ങള്‍ തന്നെ തിരസ്കരിച്ചാല്‍ മാത്രമേ താന്‍ വിവാഹ ജീവിതത്തെക്കുറിച്ച് ചിന്തിക്കൂ എന്നാണ് ഇറോം ഇപ്പോള്‍ പറയുന്നത്. നിരാഹാര സമരം അവസാനിപ്പിച്ച ശേഷം രാഷ്ട്രീയത്തിലേക്ക് കടക്കുമെന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ഇറോം നേരത്തെ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ താന്‍ തോല്‍ക്കുകയും അപമാനിക്കപ്പെടുകയും ചെയ്താലേ സ്വകാര്യ ജീവിതത്തിലേക്ക് കടക്കൂ എന്ന് ഇറോം വ്യക്തമാക്കി.

ഇംഫാലിലെ ജെ എന്‍ ഐ എം എസ് ആശുപത്രിയിലാണ് ഇറോം ശര്‍മിള ഇപ്പോള്‍. നിരാഹാര സമരം അവസാനിപ്പിച്ച ഇറോം ഏറെ നാളുകള്‍ക്ക് ശേഷം ഭക്ഷണം കഴിച്ചു. ഹോര്‍ലിക്സും സൂപ്പുമാണ് ഇറോം കഴിച്ചത്. ആശുപത്രി വിട്ട ശേഷം എങ്ങോട്ടാണ് പോകേണ്ടത് എന്ന കാര്യം തീരുമാനിച്ചിട്ടില്ല. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഇറോം മത്സരിക്കുന്നുണ്ട്.
ജീവിതത്തിന്റെ പ്രധാനപ്പെട്ട ഒരു ഭാഗം ഭക്ഷണം പോലും ഉപേക്ഷിച്ച് നടത്തിയ സമരം വിജയിപ്പിക്കാന്‍ ഇറോം ശര്‍മിളയ്ക്ക് കഴിഞ്ഞില്ല. സായുധ സേന പ്രത്യേക അധികാര നിയമം റദ്ദാക്കണമെന്നായിരുന്നു ഇറോം ശര്‍മിളയുടെ ആവശ്യം. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങാനും മുഖ്യമന്ത്രിയാകാനും ആഗ്രഹിക്കുന്നു എന്നും അങ്ങനെ എങ്കിലും അഫ്സ്പ റദ്ദാക്കാന്‍ ശ്രമിക്കുമെന്നും ഇറോം നയം വ്യക്തമാക്കിയിരുന്നു.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications