കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറോം ശര്‍മിള വിവാഹം കഴിക്കണമെങ്കില്‍... അത്യപൂര്‍വ്വം ഈ ഡിമാന്‍ഡ്!

  • By Muralidharan
Google Oneindia Malayalam News

ഇംഫാല്‍: 16 വര്‍ഷമായി നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ച് ഇറോം ശര്‍മിള സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്. മണിപ്പൂരിന്റെ ഉരുക്കുവനിത എന്നറിയപ്പെടുന്ന ഇറോം ശര്‍മിള വൈകാതെ വിവാഹിതയാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ബ്രിട്ടീഷ് പൗരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഡെസ്മണ്ട് കുടിഞ്ഞോയെ ആണ് ഇറോം ശര്‍മിള വിവാഹം ചെയ്യുക എന്നായിരുന്നു റിപ്പോര്‍ട്ട്.

<strong>കൗമാരക്കാരുടെ മൊബൈല്‍ സ്വിച്ചോഫായാല്‍ സംഭവിക്കാന്‍ പോകുന്ന 8 കാര്യങ്ങള്‍ ഇതാണ്... കെയര്‍ഫുള്‍!</strong>കൗമാരക്കാരുടെ മൊബൈല്‍ സ്വിച്ചോഫായാല്‍ സംഭവിക്കാന്‍ പോകുന്ന 8 കാര്യങ്ങള്‍ ഇതാണ്... കെയര്‍ഫുള്‍!

എന്നാല്‍ മണിപ്പൂരിലെ ജനങ്ങള്‍ തന്നെ തിരസ്‌കരിച്ചാല്‍ മാത്രമേ താന്‍ വിവാഹ ജീവിതത്തെക്കുറിച്ച് ചിന്തിക്കൂ എന്നാണ് ഇറോം ഇപ്പോള്‍ പറയുന്നത്. നിരാഹാര സമരം അവസാനിപ്പിച്ച ശേഷം രാഷ്ട്രീയത്തിലേക്ക് കടക്കുമെന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ഇറോം നേരത്തെ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ താന്‍ തോല്‍ക്കുകയും അപമാനിക്കപ്പെടുകയും ചെയ്താലേ സ്വകാര്യ ജീവിതത്തിലേക്ക് കടക്കൂ എന്ന് ഇറോം വ്യക്തമാക്കി.

iromsharmila-1

ഇംഫാലിലെ ജെ എന്‍ ഐ എം എസ് ആശുപത്രിയിലാണ് ഇറോം ശര്‍മിള ഇപ്പോള്‍. നിരാഹാര സമരം അവസാനിപ്പിച്ച ഇറോം ഏറെ നാളുകള്‍ക്ക് ശേഷം ഭക്ഷണം കഴിച്ചു. ഹോര്‍ലിക്‌സും സൂപ്പുമാണ് ഇറോം കഴിച്ചത്. ആശുപത്രി വിട്ട ശേഷം എങ്ങോട്ടാണ് പോകേണ്ടത് എന്ന കാര്യം തീരുമാനിച്ചിട്ടില്ല. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഇറോം മത്സരിക്കുന്നുണ്ട്.

ജീവിതത്തിന്റെ പ്രധാനപ്പെട്ട ഒരു ഭാഗം ഭക്ഷണം പോലും ഉപേക്ഷിച്ച് നടത്തിയ സമരം വിജയിപ്പിക്കാന്‍ ഇറോം ശര്‍മിളയ്ക്ക് കഴിഞ്ഞില്ല. സായുധ സേന പ്രത്യേക അധികാര നിയമം റദ്ദാക്കണമെന്നായിരുന്നു ഇറോം ശര്‍മിളയുടെ ആവശ്യം. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങാനും മുഖ്യമന്ത്രിയാകാനും ആഗ്രഹിക്കുന്നു എന്നും അങ്ങനെ എങ്കിലും അഫ്‌സ്പ റദ്ദാക്കാന്‍ ശ്രമിക്കുമെന്നും ഇറോം നയം വ്യക്തമാക്കിയിരുന്നു.

English summary
Irom Sharmila said she would only get married if people reject her fresh innings as a politician.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X