16 വര്‍ഷം! ഇറോം ശര്‍മ്മിള ജീവിതത്തിലേയ്ക്ക്..ഇനി പോരാട്ടത്തിന്റെ പുതിയ മുഖം !!
ഇംഫാല്‍: മണിപ്പൂരിന്റെ ഉരുക്കു വനിതയെന്നറിയപ്പെടുന്ന ഇറോം ശര്മ്മിളയിനി ജീവിതത്തിലേയ്ക്ക്. സൈന്യത്തിന്റെ അമിതാധികാര നിയമത്തിനെതിരെ 16 വര്‍ഷമായി സഹനസമരം നടത്തുന്ന ഇറോം ചാനു ശര്‍മ്മിള ചൊവ്വാഴ്ച്ച നിരാഹാരമവസാനിപ്പിക്കുകയാണ്.
തുടര്‍ന്ന് രാഷ്ട്രീയത്തിലിറങ്ങുമെന്നും വരുന്ന മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രയായി മത്സരിക്കുമെന്നുമാണ് അവര്‍ അറിയിച്ചിരിക്കുന്നത്. നിരാഹാരമവസാനിപ്പിച്ചതിനുശേഷം അവര്‍ വിവാഹിതയാവാന്‍ പോകുന്നുവെന്ന സൂചനയുമുണ്ട്.
കഴിഞ്ഞ പതിനാറ് വര്‍ഷവും തന്റെ പേരോട് ചേര്‍ത്തു വ്യഖ്യാനിച്ച അഫ്സ്പക്കെതിരെ (ആംഡ് ഫോഴ്സസ് സ്പെഷ്യല്‍ പവേഴ്സ് ആക്ട്-1958) ഇറോം ശര്‍മ്മിള നടത്തിയ സമരം വിജയം കണ്ടില്ലെങ്കിലും ഒട്ടേറെ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞു. സമര ചരിത്രത്തിലൂടെ....

പട്ടാളത്തിന്റെ അധികാരം
സംസ്ഥാനത്ത് നിലവിലുള്ള, പട്ടാളത്തിന്റെ പ്രത്യേക അധികാര നിയമം പൂര്‍ണ്ണമായും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വര്‍ഷങ്ങളായി നിരാഹാര സമരം നടത്തുന്ന മണിപ്പൂരിലെ ഒരു കവയിത്രിയും, പത്രപ്രവര്‍ത്തകയുമാണ് ഇറോം ശര്‍മ്മിള. 2010 ലെ ടാഗോര്‍ സമാധാന സമ്മാനം അടക്കം ഒട്ടേറെ പുരസ്കാരങ്ങള്‍ ഇറോമിനെ തേടിയെത്തി.

2000 നവംബര്‍ രണ്ട്
2000 നവംബര്‍ രണ്ടിനാണ് ഇറോം ശര്‍മ്മിള നിരാഹാരം ആരംഭിക്കുന്നത്. സമരം തുടങ്ങുമ്പോള്‍ അവര്‍ക്ക് 28 വയസ്സായിരുന്നു

മാലോം കൂട്ടക്കൊല
2000 നവംബര്‍ രണ്ടിന് ആസാം റൈഫിള്‍സിലെ പട്ടാളക്കാര്‍ മണിപ്പൂരിലെ ഇംഫാല്‍ താഴ് വരയിലെ മാലോം ടൗണിലെ ബസ് സ്റ്റോപ്പില്‍ ബസ്സു കാത്തുനിന്ന പത്തു പേരെ വെടിവെച്ചു കൊലപ്പെടുത്തി. മാലോം കൂട്ടക്കൊല എന്നറിയപ്പെടുന്ന ഈ സംഭവത്തെ തുടര്‍ന്നാണ് ശര്‍മ്മിള നിരാഹാര സമരം ആരംഭിച്ചത്.

വൃദ്ധയും കൗമാരക്കാരനും
വെടിയേറ്റു മരിച്ചവരില്‍ 62 കാരിയായ വൃദ്ധയും 1988 ല്‍ ധീരതയ്ക്കുളള പുരസ്കാരം നേടിയ സിനം ചന്ദ്രാമണിയെന്ന കൗമാരക്കാരനും ഉണ്ടായിരുന്നു.

സര്‍ക്കാര്‍ ആത്മഹത്യാക്കുറ്റം ആരോപിച്ചു
സമരം ഇറോമിന്റെ മരണത്തില്‍ കലാശിക്കുമെന്നു മനസ്സിലാക്കിയ സര്‍ക്കാര്‍
ആത്മഹത്യാക്കുറ്റം ആരോപിച്ച് അവരെ അറസ്റ്റു ചെയ്യിക്കുകയായിരുന്നു. പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

വീണ്ടും അറസ്റ്റില്‍
കസ്റ്റഡിയില്‍ നിന്ന് മോചിതയായ ഇറോം ദില്ലിയിലേയ്ക്കു തിരിക്കുകയും ജന്തര്‍മന്തറില്‍ മരണം വരെ നിരാഹാരം നടത്തി ആത്മഹത്യയ്ക്കു ശ്രമിച്ചെന്ന കേസില്‍ വീണ്ടും അറസ്റ്റിലാവുകയും ചെയ്തു. സമരത്തിനു പിന്തുണയുമായി ഒട്ടേറെ വിദ്യാര്‍ത്ഥികളും മനുഷ്യാവകാശ പ്രവര്‍ത്തകരുമെത്തി. പട്ടാള നിയമം പിന്‍വലിക്കുക മാത്രമായിരുന്നു സമരക്കാരുടെ ലക്ഷ്യം.

ട്യൂബുവഴി ജീവന് നിലനിര്‍ത്തി
കഠിന നിരാഹാരസമരം തുടര്‍ന്ന ഇറോം ആള് ഇന്ത്യ ഇന്സ്റ്റ്റ്റിയുട്ട് ഒാഫ് മെഡിക്കല്‍ സയന്‍സില്‍ ട്യുബ് വഴി ജീവന് നിലനിര്‍ത്തി കഴിയുന്ന ഘട്ടം വരെയെത്തി.

അതുവരെ നിരാഹാരം തുടരും
2006 ഡിസംബറില്‍ നിയമത്തില്‍ അയവു വരുത്താമെന്ന പ്രധാനമന്ത്രി മന്മോഹന് സിങിന്റെ നിര്‍ദ്ദേശത്തെ ഇറോം നിരാകരിച്ചു. ഈ നിയമം പൂര്‍ണ്ണമായി പിന്‍വലിക്കുന്നതുവരെ നിരാഹാരം തുടങ്ങുമെന്നറിയിക്കുകയും ചെയ്തു.

ഇറോം ശര്‍മ്മിളയ്ക്കു പിന്തുണയുമായെത്തി
പട്ടാള നിയമം പുനപരിശോധിക്കണമെന്ന ശക്തമായ ആവശ്യവുമായി തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവ് മമതാ ബാനര്‍ജി ഇറോമിന് പിന്തുണയുമായെത്തി.

മന്മോഹന് സിങിന്റെ ക്ഷണം
സമരം തുടങ്ങി 11ാമത്തെ വര്‍ഷം നിയമം പുനപരിശോധിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ് ഇറോമിനെ ക്ഷണിച്ചിരുന്നു.

വീണ്ടും അറസ്റ്റ്
ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതിനുശേഷം സമരം തുടരുമെന്ന തീരുമാനത്തിലുറച്ചു നിന്നതിനാല്‍ വീണ്ടും അറസ്റ്റു ചെയ്യപ്പെട്ടു.

സര്‍ക്കാരിന്റെ ഭാഗത്തു നിന്നുളള പ്രതികരണം
സര്‍ക്കാരിന്റ ഭാഗത്തു നിന്നും അനുകൂല പ്രതികരണമില്ലാത്തതിനാല്‍ താന്‍ നിരാഹാരമവസാനിപ്പിക്കുകയാണെന്നു അവര്‍ വ്യക്തമാക്കി.

പോരാട്ടത്തിന്െ പുതിയ മുഖം
മനുഷ്യാവകാശ ലംഘനങ്ങളോടുളള ഭരണകൂടത്തിന്റെ നിസംഗതയില്‍ പ്രതിഷേധിച്ച് നിരാഹാരമവസാനിപ്പിച്ച് പോരാട്ടത്തിന്റെ പുതിയ മുഖമവുമായെത്തുകയാണ് ഇറോം ശര്‍മ്മിള.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications