കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുമായി ഒരിക്കലും സഖ്യത്തിന് തയ്യാറല്ലെന്ന് വ്യക്തമാക്കി സ്റ്റാലിന്‍; മോദിക്ക് മറുപടി

  • By Rajendran
Google Oneindia Malayalam News

ചെന്നൈ: പുതിയ പാര്‍ട്ടികളെ ബിജെപി സഖ്യത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള മോദിയുടെ പ്രസംഗത്തിന് മറുപടിയുമായി ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍. ബിജെപിയുമായി ഒരിക്കലും സഖ്യത്തിന് തയ്യാറാവില്ലെന്നാണ് സ്റ്റാലിന്‍ ചെന്നൈയില്‍ പറഞ്ഞത്. സംസ്ഥാനങ്ങളുടെ അവകാശങ്ങളെ ചവിട്ടിമെതിക്കുന്ന കേന്ദ്രസര്‍ക്കാറുമായി ഒരു തരത്തിലും സഖ്യത്തിന് തയ്യാല്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.

നേരത്തെ ബിജെപി പ്രവര്‍ത്തകരുമായുള്ള സംവാദത്തില്‍ പുതിയ പാര്‍ട്ടികളെ ബിജെപി സഖ്യത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് മോദി സംസാരിച്ചിരുന്നു. ഇതിനു മറുപടിയെന്നോണമാണ് സ്റ്റാലിന്റെ പ്രതികരണം. ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയിട്ടും ഞങ്ങള്‍ സഖ്യകക്ഷികളുമായി ചേര്‍ന്ന് ഭരിക്കാന്‍ തയ്യാറായി. ഞങ്ങള്‍ പഴയ സുഹൃത്തുക്കളുമായി ചേരും. പുതിയ പാര്‍ട്ടികള്‍ക്ക് എല്ലായ്‌പ്പോഴും സ്വാഗതം രാഷ്ട്രീയ പ്രശ്‌നങ്ങളേക്കാള്‍ ജനങ്ങളുടെ സഖ്യമാണ് വിജയിക്കുന്ന സഖ്യമെന്നായിരുന്നു മോദി പറഞ്ഞത്.

stalin

ഡിഎംകെയെ ഉദ്ദേശിച്ചുകൊണ്ടായിരുന്നു മോദിയുടെ പ്രസംഗം. എന്നാല്‍ ഈ ഒഫര്‍ നിഷേധിച്ച സ്റ്റാലിന്‍ അത്തരമൊരു സഖ്യത്തിന് തയ്യാറല്ലെന്ന് വ്യക്തമാക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി വാജ്പേയി അല്ലല്ലോ. അതുകൊണ്ട് ഡിഎംകെ ഒരിക്കലും ബി.ജെ.പിയുമായി സഖ്യം ചേരില്ല. മോദിയ്ക്കു കീഴിലുള്ള സഖ്യം ആരോഗ്യകരവുമല്ലെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

English summary
irony that pm modi compares himself to vajpayee stalin vows to never align with bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X